ഹിസ്റ്റോറിയോളോജിക്കൽ സീരീസ്
(ചരിത്രപഠന സ്കൂൾ – ഗവേഷണ ജേർണൽ)
ഇഷ്യൂ എഡിറ്റർ:
ഡോ. മഞ്ജുഷ. ആർ. വർമ്മ
അസിസ്റ്റന്റ് പ്രൊഫസർ
ചരിത്രപഠനസ്കൂൾ
തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ചരിത്രപഠനസ്കൂൾ പ്രസിദ്ധീകരിക്കുന്ന ഹിസ്റ്റോറിയോളോജിക്കൽ സീരീസ് എന്ന അന്തർവൈജ്ഞാനിക പിയർ -റിവ്യൂഡ് ഗവേഷണ ജേർണലിലേക്കായി മൗലികവും ഇതുവരെ പ്രസിദ്ധീകരിക്കാത്തതുമായ ഗവേഷണപ്രബന്ധങ്ങൾ ക്ഷണിക്കുന്നു. ചരിത്രരചന, ചരിത്രസിദ്ധാന്തം, സാമൂഹിക–സാംസ്കാരിക ചരിത്രം, പ്രാദേശിക ചരിത്രപഠനങ്ങൾ, ജെണ്ടർ ഹിസ്റ്ററി, പാരിസ്ഥിതിക ചരിത്രം, പുരാവസ്തുശാസ്ത്രം, ശിലാലിഖിതവിജ്ഞാനം (എപിഗ്രഫി), നാണയശാസ്ത്രം, ആർക്കൈവ് പഠനങ്ങൾ തുടങ്ങി സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ ഉൾപ്പെടുന്ന അന്തർവൈജ്ഞാനിക ഗവേഷണപ്രബന്ധങ്ങൾ സമർപ്പിക്കാവുന്നതാണ്.
വിദഗ്ധാവലോകനം (Peer Review):
സമർപ്പിക്കുന്ന എല്ലാ ഗവേഷണപ്രബന്ധങ്ങളും Double-Blind Peer Review നടപടികൾക്ക് വിധേയമായിരിക്കും.
ഗവേഷണത്തിന്റെ മൗലികതയും ശാസ്ത്രീയ നിലവാരവുമാണ് പ്രസിദ്ധീകരണത്തിനുള്ള ഏക മാനദണ്ഡം
പ്രബന്ധങ്ങൾ അയയ്ക്കേണ്ട അവസാന തീയതി: 2026 മാർച്ച് 25
പ്രബന്ധങ്ങൾ അയയ്ക്കേണ്ട വിലാസം : drmanjusha@temu.ac.in
9847348845