ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

സമീക്ഷ 2019ന് തുടക്കമായി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന സമീക്ഷ 2019ന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. വികസനോന്മുഖമായ പഠനശാഖയായി സോഷ്യോളജി മാറിയിരിക്കുന്നുവെന്നും ഭ്രാന്താലയം എന്ന് പറഞ്ഞതില്‍ നിന്നും മനുഷ്യാലയം എന്ന് പറയിക്കാനാണ് സാമൂഹികമായ ഇടപെടലിലൂടെ നാം പ്രയത്നിക്കേണ്ടതെന്നും ഉദ്ഘാടനം...

ഫെബ്രുവരി 28, 2019 കൂടുതല്‍ വായിക്കുക

‘കേരള വൈദ്യപാരമ്പര്യത്തിന്‍റെ നാട്ടുവഴികള്‍’ ഏകദിനശില്പശാല ഇന്ന്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചരിത്രവിഭാഗത്തിന്‍റെയും വെട്ടത്തുനാട് സാംസ്കാരിക സമിതിയുടെയും തിരൂര്‍ നേച്ചര്‍ ക്ലബ്ബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ‘കേരള വൈദ്യപാരമ്പര്യത്തിന്‍റെ നാട്ടുവഴികള്‍’ എന്ന വിഷയത്തില്‍ ഏകദിനശില്പശാല ഇന്ന്(27.02.19) തുടങ്ങും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10മണിക്ക് മലയാളസര്‍വകലാശാല ഭാഷാശാസ്ത്ര ഡീന്‍ ഡോ.എം. ശ്രീനാഥന്‍ നിര്‍വഹിക്കും....

ഫെബ്രുവരി 27, 2019 കൂടുതല്‍ വായിക്കുക

സമീക്ഷ 2019 ഇന്ന് (27.02.19) തുടങ്ങും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന സമീക്ഷ 2019 ന് ഇന്ന് (27.2.19) രാവിലെ  10മണിക്ക് തുടക്കമാകും. ‘സാമൂഹ്യപഠനം കേരളത്തില്‍: സാധ്യതകളും പരിമിതികളും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയമ്മേളനത്തിന്‍റെ  ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. ഡല്‍ഹി സര്‍വകലാശാല ...

ഫെബ്രുവരി 27, 2019 കൂടുതല്‍ വായിക്കുക

വിവേചനപരമായ ജീര്‍ണതകള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നു- പ്രൊഫ.ടി.കെ. നാരായണന്‍

തിരൂര്‍:  സമരങ്ങളിലൂടെയും ശക്തമായ പ്രതിഷേധങ്ങളിലൂടെയും ഒരുകാലത്ത് സാമൂഹികപരിഷ്കരണം നടത്തി മാറ്റത്തിലേക്ക് നയിച്ച വിവേചനപരമായ ജീര്‍ണതകള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു വെന്ന് കേരളകലാമണ്ഡലം വൈസ്ചാന്‍സലര്‍ പ്രൊഫ.ടി.കെ. നാരായണന്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെയും കേരളസാഹിത്യ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സര്‍വകലാശാലയില്‍...

ഫെബ്രുവരി 24, 2019 കൂടുതല്‍ വായിക്കുക

‘കേരളീയ നവോത്ഥാനത്തിന്‍റെ ദേശീയപരിപ്രേക്ഷ്യം’ ചര്‍ച്ചചെയ്ത് ദേശീയസെമിനാറിന്‍റെ രണ്ടാംദിനം

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടന്നു കൊണ്ടിരിക്കുന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിവിധ ധാരകള്‍’ എന്ന ദേശീയസെമിനാര്‍ ഇന്ന് സമാപിക്കും. സെമിനാറിന്‍റെ രണ്ടാം ദിവസം ‘കേരളീയ നവോത്ഥാനത്തിന്‍റെ ദേശീയപരിപ്രേക്ഷ്യം’ എന്ന സെഷനില്‍ ഡോ.ടി.കെ. ആനന്ദി, സണ്ണി എം കപിക്കാട്, പ്രൊഫ.ഇന്ദു...

ഫെബ്രുവരി 23, 2019 കൂടുതല്‍ വായിക്കുക

പ്രബന്ധാവതരണങ്ങള്‍ക്ക് തുടക്കമായി

തിരൂര്‍: മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്ന ധാരകള്‍’ ത്രിദിന ദേശീയസെമിനാറിന്‍റെ ഭാഗമായി നടക്കുന്ന പ്രബന്ധാവതരണ സെഷനുകള്‍ക്ക് തുടക്കമായി.  ‘ഇന്ത്യന്‍ നവോത്ഥാനം- ചരിത്രപശ്ചാത്തലം’ എന്ന സെഷനില്‍ പ്രൊഫ.എം.എം.നാരായണന്‍ ‘സങ്കല്‍പങ്ങളും വ്യവഹാരങ്ങളും’ എന്ന വിഷയത്തില്‍ സംസാരിച്ചു.  ആധുനികതയെ പരോക്ഷമായി സ്വീകരിച്ചിരുന്ന പല...

ഫെബ്രുവരി 23, 2019 കൂടുതല്‍ വായിക്കുക

ആത്മീയത നഷ്ടപ്പെട്ട മതബോധമാണ് വര്‍ഗീയത – സച്ചിദാനന്ദന്‍

തിരൂര്‍: ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വര്‍ഗീയത. ന്യൂനപക്ഷ വര്‍ഗീയത വിഭജനവും വര്‍ഗീയത ഫാസിസവുമാണ് സൃഷ്ടിക്കുന്നതെന്ന് സച്ചിദാനന്ദന്‍. മലയാളസര്‍വകലാശാലയില്‍ നടന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ എന്ന ദേശീയസെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ, ഇന്ത്യന്‍,...

ഫെബ്രുവരി 23, 2019 കൂടുതല്‍ വായിക്കുക

എന്‍റെ ഭാഷ ഞാന്‍ തന്നെയാണ് – എം.ടി

എന്‍റെ ഭാഷ ഞാന്‍ തന്നെയാണ് എന്നതിന്‍റെ പൂര്‍ത്തീകരണമാണ് മലയാളസര്‍വകലാശാലയുടെ ആദരമെന്ന് എം.ടി വാസുദേവന്‍നായര്‍.  ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍ എന്ന പേരില്‍ മലയാളസര്‍വകലാശാലയില്‍ ആരംഭിച്ച ത്രിദിന ദേശീയ സെമിനാറിന്‍റെ ഭാഗമായി എം.ടി വാസുദേവന്‍നായരെ സര്‍വ്വകലാശാല ആദരിച്ചു. എന്‍റെ ഭാഷ ഞാന്‍ തന്നെയാണെന്നും,...

ഫെബ്രുവരി 23, 2019 കൂടുതല്‍ വായിക്കുക

“വൈവിധ്യങ്ങളെ കൂട്ടിയിണക്കി മാനവികതയെ തിരിച്ചറിയുന്നതാകണം നവേത്ഥാനം” – പ്രൊഫ. ഇന്ദ്രനാഥ് ചൗധരി

ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിവിധ ധാരകളിലെ വൈവിധ്യങ്ങളെ കൂട്ടിയിണക്കി മാനവികതയെ തിരിച്ചറിയുന്നതാകണം നമ്മുടെ നവോത്ഥാനാശയങ്ങളെന്ന് പ്രൊഫ.ഇന്ദ്രനാഥ് ചൗധരി. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍ എന്ന പേരില്‍ മലയാളസര്‍വകലാശാലയില്‍ ആരംഭിച്ച ത്രിദിന ദേശീയ സെമിനാറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന്‍റെ ഭാഗമായി എം.ടി...

ഫെബ്രുവരി 23, 2019 കൂടുതല്‍ വായിക്കുക

‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ ദേശീയ സെമിനാറിന് ഇന്ന് (22-2-2019) തുടക്കമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടേയും കേരളസാഹിത്യ അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ വിഭിന്നധാരകള്‍’ എന്ന ദേശീയ സെമിനാറിന് ഇന്ന് തുടക്കമാകും. ഭൂതകാല സംഭവമെന്നതില്‍ കവിഞ്ഞ് നമ്മുടെ വര്‍ത്തമാനകാല ജീവിതത്തെ സംബന്ധിക്കുന്ന ജീവന്മരണ വിഷയമായി നവോത്ഥാനം മാറിയിട്ടുണ്ടല്ലോ. അതുകൊണ്ടു തന്നെ...

ഫെബ്രുവരി 21, 2019 കൂടുതല്‍ വായിക്കുക

‘മലയാളഭാഷയെ അതിന്‍റെ സംശുദ്ധി വീണ്ടെടുത്ത് ലോകഭാഷയായി മാറ്റുവാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടത്”- ഡോ. അനില്‍ വള്ളത്തോള്‍

തിരൂര്‍: ‘മലയാളഭാഷയെ അതിന്‍റെ സംശുദ്ധി വീണ്ടെടുത്ത് ലോകഭാഷയായി മാറ്റുവാനുള്ള സാഹചര്യമാണ് സൃഷ്ടിക്കപ്പെടേണ്ടതെന്ന് ‘തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടന്ന ലോകമാതൃഭാഷാ ദിനാചരണം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. ‘മാലയാളം-പാപവും പ്രായശ്ചിത്തവും’ എന്ന വിഷയത്തില്‍ കെ.പി.രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ...

ഫെബ്രുവരി 21, 2019 കൂടുതല്‍ വായിക്കുക

‘അറബിമലയാളം ഗൗരവപൂര്‍ണമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടില്ല. – ഡോ.അനില്‍ വള്ളത്തോള്‍

  തിരൂര്‍: ‘അറബിമലയാളം ഗൗരവപൂര്‍ണമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായിട്ടില്ലെന്നും ഗവേഷകരായ പുതുതലമുറ അതിന് വേണ്ട പ്രധാന്യം നല്‍കേണ്ടതാണെന്നും മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെയും മോയിന്‍കുട്ടി മാപ്പിള അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘അറബിമലയാള വിജ്ഞാനം’ എന്ന വിഷയത്തില്‍ നടത്തിയ...

ഫെബ്രുവരി 20, 2019 കൂടുതല്‍ വായിക്കുക
Page 17 of 38« First...10...1516171819...30...Last »