ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

വാര്‍ത്തകള്‍

യോഗ: മനസ്സും ശരീരവും ശുദ്ധീകരിക്കുന്നു ഡോ.അനില്‍ വള്ളത്തോള്‍

മനസ്സും ശരീരവും ശുദ്ധീകരിച്ച് വ്യക്തിത്വവികാസം നേടിയെടുക്കാനും  ജീവിത ശൈലിരോഗങ്ങളെ ഇല്ലാതാക്കുന്നതിനും യോഗയിലൂടെ സാധിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ അന്താരാഷ്ട്ര യോഗാദിനാചരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രംഗശാലയില്‍  വെച്ച് നടന്ന പരിപാടിയില്‍  തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി...

ജൂൺ 22, 2018 കൂടുതല്‍ വായിക്കുക

സന്ദര്‍ശന സമയം ക്രമീകരിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വൈസ്ചാന്‍സലറെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള സമയം ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണിവരെ ആയിരിക്കും. ആഫീസ് പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു ക്രമീകരണം ഏര്‍പ്പെടുത്തേണ്ടി വന്നത്. ഇതിനോട് ഏവരും സഹകരിക്കണമെന്ന് വൈസ്ചാന്‍സലര്‍ അഭ്യര്‍ത്ഥിച്ചു.

ജൂൺ 20, 2018 കൂടുതല്‍ വായിക്കുക

അന്താരാഷ്ട്ര യോഗാദിനം ആചരിക്കും

 തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് നാളെ (ജൂണ്‍ 21ന്)രാവിലെ 7 മണി മുതല്‍ 8 മണി വരെ സര്‍വകലാശാല രംഗശാലയില്‍  ആയുഷ്-കോമണ്‍ യോഗാപ്രോട്ടോക്കോള്‍ പ്രാക്ടീസ് നടത്തുന്നതാണ്. തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ ഡോ. പി.എ രാധാകൃഷ്ണന്‍, ഡോ. സര്‍ഗ്ഗാസ്മി, ഡോ....

ജൂൺ 20, 2018 കൂടുതല്‍ വായിക്കുക

ബഷീര്‍ കഥാപുരസ്കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സാഹിത്യരചനാ വിഭാഗം സംഘടിപ്പിക്കുന്ന ബഷീര്‍ കഥാപുരസ്കാരത്തിന് കേരളത്തിലെ സര്‍വകലാശാല-കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് കഥകള്‍ ക്ഷണിക്കുന്നു. കഥയോടൊപ്പം സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും വ്യക്തിരേഖയും പ്രത്യേകമായി ഉള്ളടക്കം ചെയ്യണം. ജൂലൈ അഞ്ചിന് സര്‍വകലാശാലയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം...

ജൂൺ 14, 2018 കൂടുതല്‍ വായിക്കുക

തിയതി പുതുക്കി

11, 12, 13 തിയതികളില്‍ നടത്താനിരുന്ന ദേശീയ സെമിനാര്‍ ‘വിവര്‍ത്തനത്തിന്റെ പെണ്‍വഴികള്‍’ നടത്താനിരുന്ന തിയതി പുതുക്കി. പുതുക്കിയ തിയതി പിന്നീട അറിയിക്കും.  

ജൂൺ 6, 2018 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018 – 19 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദകോഴ്സുകളിലേക്കുള്ള വിജ്ഞാപനം പുതുക്കി. നിലവില്‍ ഒരാള്‍ക്ക് പരമാവധി രണ്ട് കോഴ്സിനായിരുന്നു അപേക്ഷിക്കാന്‍ സാധിക്കുന്നത്. പുതുക്കിയ വിജ്ഞാപനമനുസരിച്ച് ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷ എഴുതാം. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാരപൈതൃകപഠനം,...

ജൂൺ 5, 2018 കൂടുതല്‍ വായിക്കുക

പരിസ്ഥിതി ദിനം ആചരിച്ചു

തുഞ്ചെത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി വൈസ്ചാന്‍സലര്‍ ഡോ.അനില്‍വള്ളത്തോള്‍ കാമ്പസിന്‍റെ വിവിധഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. സര്‍വകലാശാലയിലെ അദ്ധ്യാപകരും ജീവനക്കാരും പങ്കെടുത്ത പരിപാടിയില്‍ പരീക്ഷാകണ്‍ട്രോളര്‍ ഡോ. ഇ. രാധാകൃഷ്ണന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും പരിസ്ഥിതിദിന പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപിക്കുന്നതിന്‍റെ...

ജൂൺ 5, 2018 കൂടുതല്‍ വായിക്കുക

ക്ലാസ്സുകള്‍ 6ന് തുടങ്ങും

മലയാളസര്‍വകലാശാലയിലെ എംഫില്‍,പിഎച്ഛ്.ഡി ക്ലാസ്സുകളും രണ്ട്, നാല് സെമസ്റ്റര്‍ എം.എ ക്ലാസ്സുകളും ജൂണ്‍ ആറിന് ആരംഭിക്കും. നിപാ വൈറസ്ബാധയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ജൂണ്‍ 5വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന ജില്ലാഭരണകൂടത്തിന്‍റെ ഉത്തരവുള്ളതിനാലാണ് ഈ ക്രമീകരണം.

ജൂൺ 1, 2018 കൂടുതല്‍ വായിക്കുക

പ്രോജക്ട് സ്റ്റാഫിനെ ആവശ്യമുണ്ട്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യഫാക്കല്‍റ്റി ഏറ്റെടുത്തു നടത്തുന്ന സി.ജെ. തോമസ്, എന്‍. കൃഷ്ണപിള്ള എന്നീ നാടകാചാര്യന്മാരെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള പഠനങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവയുടെ ദത്തശേഖരണത്തിനായി ഗവേഷകരെ പ്രോജക്റ്റ് അസിസ്റ്റന്‍റുമാരായി നിയോഗിക്കുന്നു. ഈ രംഗത്ത് ഗവേഷണം നടത്തിയിട്ടുള്ള ഗവേഷകര്‍ 01.06.2018ന് മുമ്പായി രേഖകള്‍ സഹിതം...

മെയ്‌ 22, 2018 കൂടുതല്‍ വായിക്കുക

കൊയിലാണ്ടി പൈതൃക സർവ്വേ: ആദ്യഘട്ടം പൂർത്തിയായി…….

മലയാളസർവകലാശാലയിലെ സംസ്കാര പൈതൃകപഠനവകുപ്പും കൊയിലാണ്ടി നഗരസഭയും ചേർന്ന് സംഘടിപ്പിക്കുന്ന 'കൊയിലാണ്ടി പൈതൃക സർവേ 'യുടെ ആദ്യ ഘട്ട ക്യാമ്പ് മെയ്‌ 7, 8, 9, 10 തീയതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടന്നു. ഫാക്കൽറ്റി ഡീൻ ഡോ. കെ.എം. ഭരതൻ, വകുപ്പധ്യക്ഷ...

മെയ്‌ 19, 2018 കൂടുതല്‍ വായിക്കുക

കുട്ടേട്ടന്‍ കഥാസാഹിത്യ പുരസ്‌കാരം എ. കെ വിനീഷിന്

കുഞ്ഞുണ്ണി അനുസ്മരണസമിതി എര്‍പെടുത്തിയ കുട്ടേട്ടന്‍ കഥാസാഹിത്യ പുരസ്കാരം സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിയായ എ. കെ വിനീഷിന് ലഭിച്ചു.ദേശാഭിമാനി വാരികയിൽ 2017 മാർച്ച് 27 ന് പ്രസിദ്ധീകരിച്ച ”ആത്മാവിന്റെ സംശയങ്ങൾ ” എന്ന കഥക്കാണ് 2017 ലെ മികച്ച കഥക്കുള്ള കുഞ്ഞുണ്ണി...

മെയ്‌ 19, 2018 കൂടുതല്‍ വായിക്കുക

പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

ഭാഷാശാസ്ത്ര പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 11 മുതല്‍ 13വരെ നടത്തുന്ന ‘വിവര്‍ത്തനത്തിന്‍റെ പെണ്‍വഴികള്‍’  ത്രിദിനദേശീയ സെമിനാറിലേക്ക് താല്പര്യമുള്ള ഗവേഷകരില്‍ നിന്നും അദ്ധ്യപകരില്‍ നിന്നും പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. പ്രബന്ധസംഗ്രഹം മേയ് 20ന് മുമ്പായും പൂര്‍ണരൂപത്തിലുള്ള ഗവേഷണപ്രബന്ധം ജൂണ്‍ 1ന് മുമ്പായും ഡീന്‍-ഭാഷാശാസ്ത്രവിഭാഗം,...

മെയ്‌ 15, 2018 കൂടുതല്‍ വായിക്കുക
Page 1 of 1412345...10...Last »