ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വാര്‍ത്തകള്‍

നീതിയുടെ പക്ഷത്തുനിന്ന് പക്ഷപാതരഹിതമായി ഗവേഷണങ്ങള്‍ നടത്തണം: പ്രൊഫ. രാജന്‍ ഗുരുക്കള്‍

  കാലം, സന്ദര്‍ഭം, വ്യക്തികള്‍, സാഹചര്യം ഇവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്‍ ഗവേഷണം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും നീതിയുടെ പക്ഷത്തുനിന്ന് പക്ഷപാതരഹിതമായി അത് നിര്‍വഹിക്കണമെന്നും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍. ആറാമത് അന്താരാഷ്ട്ര കേരള...

നവംബർ 18, 2018 കൂടുതല്‍ വായിക്കുക

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് സമാപിച്ചു

തിരൂര്‍: സാമൂഹികമായ ആവശ്യങ്ങളെ നിറവേറ്റുന്ന തരത്തിലായിരിക്കണം ഉന്നതവിദ്യാഭ്യാസ സമ്പ്രദായം ക്രമീകരിക്കേണ്ടതെന്ന് പ്രൊഫ. പ്രഭാത് പട്‌നായിക്. സമൂഹത്തില്‍ വിദ്യാഭ്യാസത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണ് ഉള്ളതെന്നും സമൂഹത്തിന്റെ വ്യവസ്ഥകളെയും സംസ്‌കാരത്തെയും മനസ്സിലാക്കുന്ന പാഠ്യപദ്ധതികള്‍ക്ക്  ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസത്തിന് ലഭിക്കുന്നതിന്റെ...

നവംബർ 18, 2018 കൂടുതല്‍ വായിക്കുക

മതത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. -റാം പുനിയാനി

തിരൂര്‍: ജനങ്ങളുടെ വികാരത്തെ മുന്‍നിര്‍ത്തി വോട്ടുനേടാനുള്ള നീക്കമാണ് സംഭവിക്കുന്നതെന്ന് എഴുത്തുകാരനും സാമൂഹ്യമാധ്യമപ്രവര്‍ത്തകനുമായ റാംപുനിയാനി മലയാളസര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഫറന്‍സില്‍ ‘വിശ്വാസം, മതം, ഭരണഘടന’ എന്ന വിഷയത്തിലെ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനം സ്‌നേഹമാണ്.  മതവികസനത്തെ മുന്‍നിര്‍ത്തിയാണ ചില...

നവംബർ 17, 2018 കൂടുതല്‍ വായിക്കുക

പ്രബന്ധാവതരണങ്ങള്‍

കേരളചരിത്ര കോണ്‍ഫറന്‍സിന്റെ ഭാഗമായി അന്തര്‍വൈജ്ഞാനീയം എന്ന മേഖലയില്‍ പ്രബന്ധാവതരണം നടന്നു.  കാലടി സംസ്‌കൃത സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. എ. പസിലിത്തില്‍ അദ്ധ്യക്ഷത വഹിച്ച സെഷനില്‍ വിവിധ വിഷയങ്ങളില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  മലയാളസര്‍വകലാശാല ഗവേഷകരും മാധ്യമപ്രവര്‍ത്തകരും കേരളത്തിലെ വിവിധ...

നവംബർ 17, 2018 കൂടുതല്‍ വായിക്കുക

സാഹിത്യരചനകളില്‍ സ്ത്രീകള്‍ക്ക് അവഗണന -ഡോ. ടി. അനിതകുമാരി

ആദ്യകാല സാഹിത്യരചനകളില്‍ സ്ത്രീകള്‍ അവഗണിക്കപ്പെട്ടിരുന്നവെന്ന് മലയാളസര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സില്‍ സാഹിത്യവിഭാഗം പ്രൊഫസര്‍ അനിതകുമാരി അഭിപ്രായപ്പെട്ടു.  കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ‘മലയാളസാഹിത്യം: സ്ത്രീയും ചരിത്രവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വൈജ്ഞാനികപ്രഭാഷണത്തിലാണ് ടി. അനിതകുമാരി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സാഹിത്യചരിത്രത്തെ മുന്‍നിര്‍ത്തി...

നവംബർ 17, 2018 കൂടുതല്‍ വായിക്കുക

പഴമയുടെ വര്‍ത്തമാനത്തെ തിരയുന്നത് ഭാവിയിലേക്കുള്ള വഴിയൊരുക്കലാണ് -ഡോ. കെ.എം. ഭരതന്‍.

തിരൂര്‍: പഴമയുടെ വര്‍ത്തമാനത്തെ തിരയുന്നത് ഭാവിയിലേക്കുള്ള വഴിയൊരുക്കലാണെന്ന് ഡോ. കെ.എം. ഭരതന്‍.  ആറാമത് കേരള ചരിത്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മതിയുള്ള സാംസ്‌കാരികപൈതൃകം നിര്‍മിച്ചെടുക്കാന്‍ വൈരുദ്ധ്യങ്ങളെ ഏറെ മായ്ച്ചുകളഞ്ഞിട്ടുണ്ട്.  ഇത്തരത്തില്‍ നാം മറന്നുകളഞ്ഞതാണ് കീഴാളപൈതൃകം.  അദ്ദേഹം പറഞ്ഞു. കേരളസംസ്‌കാരം: കീഴാളപൈതൃക...

നവംബർ 17, 2018 കൂടുതല്‍ വായിക്കുക

ജോര്‍ജ് മാത്തനെ അനുസ്മരിക്കുന്നത് കാലത്തിന്റെ ഔചിത്യം -പ്രൊഫ. പി. പവിത്രന്‍

ജോര്‍ജ് മാത്തനെ അനുസ്മരിക്കുന്നത് കാലത്തിന്റെ ഔചിത്യമാണെന്ന് പ്രൊഫസര്‍ പി. പവിത്രന്‍.  ആറാം അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സില്‍ ജോര്‍ജ് മാത്തന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  അന്യഭാഷയിലൂടെയാണ് ആധുനികരാകുന്നതെന്ന ബോധത്തിലാണ് ജോര്‍ജ് മാത്തനെ മലയാളിക്ക് നഷ്ടപ്പെട്ടുപോയത്.  മാതൃഭാഷ ജനിതകമല്ല, മറിച്ച് ആധുനികമായ...

നവംബർ 17, 2018 കൂടുതല്‍ വായിക്കുക

പ്രതിഫലത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കാനെത്തിയ ഡോ.ഹര്‍ബന്‍സ് മുഖിയ സര്‍വകലാശാല നല്‍കിയ പ്രതിഫലത്തുക പൂര്‍ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കി.

നവംബർ 16, 2018 കൂടുതല്‍ വായിക്കുക

നിരന്തരം വക്രീകരിക്കപ്പെടുന്ന ചരിത്രവായനകള്‍ക്ക് തിരുത്തല്‍ ആവശ്യം :ഡോ.ഹര്‍ബന്‍സ് മുഖിയ

വര്‍ത്തമാന ഇന്ത്യയില്‍ നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യം ചരിത്രകാരന്മാരുടെ പ്രത്യേക ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ടെന്നും നിരന്തരം വക്രീകരിക്കപ്പെടുന്ന ചരിത്രവായനകള്‍ക്ക് തിരുത്തല്‍ ആവശ്യമാണെന്നും മധ്യകാല ഇന്ത്യയെ സംബന്ധിച്ച് പൊതുവില്‍ പ്രചരിപ്പിക്കപ്പെടുന്ന ചരിത്രത്തിന് വസ്തുതകളുടെ പിന്‍ബലം തീരെയില്ലെന്നും ഡോ.ഹര്‍ബന്‍സ് മുഖിയ.കൂടാതെ ചരിത്രത്തിന് ഒരു ആഖ്യാനമേ...

നവംബർ 16, 2018 കൂടുതല്‍ വായിക്കുക

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് തുടക്കമായി

തിരൂര്‍: ചരിത്രസ്മാരകങ്ങളും അവശേഷിപ്പുകളും ഹിന്ദുത്വ അജന്‍ഡ മുന്‍നിര്‍ത്തി ഗതിവേഗത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നതിനുള്ള തീവ്രശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ചരിത്രം ഒരിക്കലും മാവ് കുഴച്ചതുപ്പോലെ ആക്കരുതെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ആറാമത്  അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....

നവംബർ 16, 2018 കൂടുതല്‍ വായിക്കുക

ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് ഇന്ന് (16.11.18)

തിരൂര്‍: ആറാമത്  അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് ഇന്ന് (16.11.18) രാവിലെ 10ന്  തുടക്കമാവും.  പരിപാടിയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും.  വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ  അദ്ധ്യക്ഷതയില്‍  നടക്കുന്ന പരിപാടിയില്‍ പ്രൊഫ. എം.ജി.എസ് നാരായണന്‍ ആമുഖഭാഷണവും...

നവംബർ 15, 2018 കൂടുതല്‍ വായിക്കുക

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് പ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി

തിരൂര്‍: മലയാള ഭാഷയിലൂടെ ശാസ്ത്രത്തിന്‍റെയും സാഹിത്യത്തിന്‍റെയും എല്ലാ മേഖലകളിലും വിജ്ഞാനം സമൃദ്ധമാക്കാന്‍ മലയാളസര്‍വകലാശാലയ്ക്ക് ആകുമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. നാളെ മുതല്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടത്തുന്ന...

നവംബർ 15, 2018 കൂടുതല്‍ വായിക്കുക
Page 5 of 23« First...34567...1020...Last »