സര്‍വകലാശാലയുടെ പരമാധികാര സഭയാണ് പൊതു സഭ. നിര്‍വാഹക സമിതിയുടെയും അക്കാദമിക് കൗണ്‍സിലിന്റെയും പ്രവര്‍ത്തനങ്ങള്‍ പുന:പരിശോധിക്കാനുള്ള അധികാരം പൊതുസഭയില്‍ നിക്ഷിപ്തമാണ്.
സര്‍വകലാശാല ആക്ട്, സ്റ്റാറ്റിയൂട്ട്, റെഗുലേഷനുകളും നിയമങ്ങളും ഇവയുടെ പരിധിയില്‍നിന്നുകൊണ്ട് ഭരണപരവും അക്കാദമികവുമായ കാര്യങ്ങള്‍ നടത്താന്‍ ചുമതലപ്പെട്ട സമിതിയാണിത്.
അക്കാദമിക്ക് കാര്യങ്ങളുടെ ഉത്തരവാദിത്തം അക്കാദമിക്ക് കൗണ്‍സിലിനാണ്. ഉന്നതനിലവാരത്തിലുള്ള ഗവേഷണവും പഠനവും ഉറപ്പുവരുത്തല്‍, പരീക്ഷകളുടെ നടത്തിപ്പ് എന്നിവയെല്ലാം അക്കാദമിക്ക് കൗണ്‍സിലിന്റെ പരിധിയില്‍ വരുന്നു.