ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

പൈതൃക മ്യൂസിയം

മലയാളസര്‍വകലാശാലയുടെ മ്യൂസിയം പ്രോജക്ടിന്റെ ഭാഗമായി സര്‍വകലാശാലാ കാമ്പസില്‍ ഒരു പൈതൃകമ്യൂസിയം ഒരുക്കിയിട്ടുണ്ട്. കാര്‍ഷികം, നരവംശം, സാംസ്‌കാരികം, സാഹിത്യം തുടങ്ങി വിവിധ മേഖലകളിലെ കേരളത്തിന്റെ പൗരാണികപാരമ്പര്യം പ്രതിനിധാനം ചെയ്യുന്ന വസ്തുക്കളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കേരളീയ സാമൂഹ്യചരിത്രത്തിന്റെ പൗരാണികമാനങ്ങള്‍ അടയാളപ്പെടുത്താന്‍ ഉതകുന്നവയാണ് പ്രോജക്ടിന്റെ ഭാഗമായി മ്യൂസിയത്തില്‍ ശേഖരിച്ച അമൂല്യവിഭവങ്ങള്‍.

കേരളത്തിന്റെ വൈജ്ഞാനിക, കാര്‍ഷിക, വാണിജ്യ പാരമ്പര്യത്തെക്കുറിച്ചുള്ള സമഗ്രചിത്രം നല്‍കാന്‍ മ്യൂസിയത്തിനു സാധിക്കുന്നുണ്ട്. പ്രാദേശിക സംസ്‌കൃതിയിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശാനുതകും വിധമാണ് മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്.

വിപുലമായ ഒരു പൈതൃകമ്യൂസിയം സ്ഥാപിക്കുന്നതിന് മുന്നോടിയായാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. മ്യൂസിയത്തിലേക്കായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചരിത്രമൂല്യമുള്ള വസ്തുക്കളും രേഖകളും ശേഖരിച്ചുവരുന്നു.