ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സമീക്ഷ 2019ന് തുടക്കമായി

സമീക്ഷ 2019ന് തുടക്കമായി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന സമീക്ഷ 2019ന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. വികസനോന്മുഖമായ പഠനശാഖയായി സോഷ്യോളജി മാറിയിരിക്കുന്നുവെന്നും ഭ്രാന്താലയം എന്ന് പറഞ്ഞതില്‍ നിന്നും മനുഷ്യാലയം എന്ന് പറയിക്കാനാണ് സാമൂഹികമായ ഇടപെടലിലൂടെ നാം പ്രയത്നിക്കേണ്ടതെന്നും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് വൈസ്ചാന്‍സലര്‍ പറഞ്ഞു. ഡല്‍ഹി സര്‍വകലാശാല സോഷ്യോളജി വിഭാഗം വകുപ്പദ്ധ്യക്ഷയായ ഡോ. നന്ദിനി സുന്ദർ, മലയാളസര്‍വകലാശാല എഴുത്തച്ഛന്‍ പഠനകേന്ദ്ര ഡയറക്ടര്‍ ഡോ.കെ.എം.അനിൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഉദ്ഘാടനസമ്മേളനത്തില്‍ ഡോ.ഇ.രാധാകൃഷ്ണന്‍, നന്ദുരാജ്, വിജിത. പി എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് ശേഷം ഡോ. ആന്‍റണി പാലയ്ക്കല്‍, ഡോ.കെ. റെജുല, ഡോ. ജി.ദിലീപ്, എന്‍.രാഖി, ഡോ.ജ്യോതി എസ് നായര്‍, അബ്ദുറഹിം എന്നിവര്‍ വിവിധവിഷയങ്ങളില്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഇന്ന് (28.02.19)ന് ഡോ. പുഷ്പം, മൈനഉമൈബാന്‍, ഷിജുദാസ്, ആര്‍.ശൈലേന്ദ്രവര്‍മ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ പ്രബന്ധാവതരണവും നടക്കും. പരിപാടിയുടെ ഭാഗമായി സമീക്ഷ ജേണലിന്‍റെ രണ്ടാം ഭാഗം വൈസ്ചാന്‍സലര്‍ ഡോ.നന്ദിനി സുന്ദറിന് നല്‍കി പ്രകാശനം ചെയ്തു.