ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സാഹിതി 2019ന് ഇന്ന് (07.03.2019) തുടക്കമാകും

സാഹിതി 2019ന് ഇന്ന് (07.03.2019) തുടക്കമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം സാഹിതി 2019ന് ഇന്ന് തുടക്കമാകും. അക്കാദമിക് സ്വഭാവമുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയും അതോടൊപ്പം സര്‍ഗ്ഗസാഹിത്യത്തെയും ഉള്‍പ്പെടുത്തികൊണ്ടാണ് ഇത്തവണ സാഹിതി നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം കേരളകലാമണ്ഡലം മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ.ജി.പൗലോസ് നിര്‍വഹിക്കും. വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പെരുമാള്‍ മുരുകന്‍ മുഖ്യപ്രഭാഷണം നടത്തും. ‘വായനയിലെ സംഘര്‍ഷം’ എന്ന വിഷയത്തില്‍ കെ.ഇ.എന്‍ പ്രത്യേകഭാഷണം നിര്‍വഹിക്കും. ‘കഥാസാഹിത്യം’ എന്ന സെഷൻ നടക്കും. സാഹിതിയുടെ ഭാഗമായി സര്‍ഗ്ഗസംവാദം, അഭിമുഖങ്ങള്‍, കവിയരങ്ങ്, പാനല്‍ചര്‍ച്ച, സാഹിത്യരചനാ മത്സരങ്ങള്‍, നാടകം, ഗവേഷകസംഗമം, പുസ്തകോത്സവം എന്നിവ ഉണ്ടായിരിക്കുന്നതാണ്.