ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സാഹിതി 2019 -കഥ കവിത ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ക്ഷണിക്കുന്നു

സാഹിതി 2019 -കഥ കവിത ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ക്ഷണിക്കുന്നു

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സാഹിതി 2019


കഥ കവിത ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ക്ഷണിക്കുന്നു :

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സാഹിതി 2019 സർവകലാശാല കോളേജ് വിദ്യാർത്ഥികളിൽ നിന്നും ഗവേഷണ സെമിനാർ പ്രബന്ധങ്ങളും കഥകളും കവിതകളും ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ സാഹിതി അന്തർ സർവകലാശാല സാഹിത്യ സെമിനാറുകളിൽ അവതരിപ്പിക്കാനുള്ള അവസരം നൽകും. കഥാസാഹിത്യം കവിത മാധ്യമ രാഷ്ട്രീയം ഡയസ്പോറാ പഠനം സാഹിത്യവും ചലച്ചിത്രവും എന്നിവയാണ് ഗവേഷണ പ്രബന്ധ പഠന മേഖല. കഥകളും കവിതകളും കഥാ പുരസ്കാരത്തിനും കവിതാ പുരസ്കാരത്തിനും പരിഗണിക്കുന്നതായിരിക്കും. കഥ കവിത എന്നിവക്ക് 5000 രൂപ പുരസ്കാരം ലഭിക്കും.ലഭിക്കേണ്ട അവസാന തീയതി മാർച്ച് 4. പ്രസിദ്ധീകരിക്കാത്ത ഒരു രചന മാത്രമെ പുരസ്കാരത്തിന് പരിഗണിക്കുകയുള്ളു. കഴിയുന്നതും ഇ-മെയിൽ വഴി പി.ഡി.എഫ് ഫയൽ അയക്കുക. പൂർണ്ണ മേൽവിലാസം ഫോൺ നമ്പർ ഇ- മെയിൽ ഐ ഡി എന്നിവ ഉൾപ്പെടുത്തണം.

 

ഡോ. മുഹമ്മദ് റാഫി.എൻ.വി.

ജനറൽ കൺവീനർ

അസി. പ്രൊഫസർ

സാഹിത്യ വിഭാഗം

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വാക്കാട് തിരൂർ

sahithimu2019@gmail.com

കൂടുതൽ വിവരങ്ങൾക്ക്,

വിദ്യാർത്ഥി കൺവീനർ : സിജിൻ   8907621717

പ്രജിൽ     9497383673