ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വാര്‍ത്തകള്‍

ഗതാഗത സംസ്‌കാരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം – അനസ് മുഹമ്മദ്

  ഗതാഗത സംസ്‌കാരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ട്രാഫിക് സംബന്ധമായിട്ടുള്ള വിദ്യാഭ്യാസം വേണ്ടത്ര രീതിയില്‍ ജനങ്ങളില്‍ എത്തുന്നില്ലെന്നും തിരൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (എം.വി.ഐ)  അനസ് മുഹമ്മദ്.  മലയാളസര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന റോഡുസുരക്ഷ വാരാചരണപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ...

ഏപ്രിൽ 26, 2018 കൂടുതല്‍ വായിക്കുക

റോഡുസുരക്ഷ വാരാചരണ പ്രഭാഷണം നാളെ (26.04.18)

  മലയാളസര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ റോഡുസുരക്ഷ വാരാചരണത്തോടനുബന്ധിച്ച് നാളെ (26.04.18) രാവിലെ 11 മണിയ്ക്ക് തിരൂര്‍ ആര്‍.ടി.ഓഫിസില്‍ നിന്നുള്ള മുഹമ്മദ് അഷ്റഫ്, അനസ് മുഹമ്മദ് എന്നിവര്‍ ക്ലാസ്സുകള്‍ എടുക്കും.

ഏപ്രിൽ 25, 2018 കൂടുതല്‍ വായിക്കുക

എഴുത്തച്ഛന്‍ പഠനകേന്ദ്രം ഡോ. കെ.എം.അനില്‍ പ്രോജക്ട് ഡയക്ടറായി ചുമതലയേറ്റു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠനകേന്ദ്രം പ്രോജക്ട് ഡയറക്ടറായി ഏപ്രില്‍ 17ന് ഡോ.കെ.എം അനില്‍ ചുമതലയേറ്റു. കാലിക്കറ്റ് സര്‍വകലാശാല മലയാള-കേരള പഠനവിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം.

ഏപ്രിൽ 21, 2018 കൂടുതല്‍ വായിക്കുക

അറബിമലയാളപഠനകേന്ദ്രം: പ്രോജക്ട് അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ അറബിമലയാളപഠനകേന്ദ്രത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്‍റ്  തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍  ഏപ്രില്‍ 16നകം ഡയറക്ടര്‍, അറബിമലയാളപഠനകേന്ദ്രം, മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍ 676502 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഏപ്രിൽ 5, 2018 കൂടുതല്‍ വായിക്കുക

കിളിക്കുടം പദ്ധതിയ്ക്ക് തുടക്കമായി

കൊടിയ വേനലിനെ അതിജീവിക്കാന്‍ കിളികള്‍ക്ക് വെള്ളം നല്‍കുന്ന കിളിക്കുടം പദ്ധതിയ്ക്ക് മലയാളസര്‍വകലാശാലയില്‍ തുടക്കമായി. വരാനിരിക്കുന്ന ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന കിളികള്‍ക്കുവേണ്ടി ഒരു കുടം ജലം കരുതുകയാണിവിടെ. പരിസ്ഥിതിപഠനവിഭാഗത്തിന്‍റെയും എന്‍.എസ്.എസിന്‍റെയും...

മാർച്ച്‌ 30, 2018 കൂടുതല്‍ വായിക്കുക

ത്രിദിന തിരക്കഥാ ശില്പശാല സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളായി നടത്തിയ തിരക്കഥാ ശില്പശാല സമാപിച്ചു. സി.വി ബാലകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ അതിഥികളായി ശില്പശാലയില്‍ പങ്കെടുത്തു. ആശയവും ഇതിവൃത്തവും, ഘടനാപരമായ രൂപരേഖ, തിരക്കഥാരചന, ചിത്രണരേഖ, തിരക്കഥാവതരണം, തിരക്കഥാവലോകനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍...

മാർച്ച്‌ 30, 2018 കൂടുതല്‍ വായിക്കുക

കവിതാലാപനത്തില്‍ ഓന്നാംസ്ഥാനം

മീഞ്ചന്ത ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് ബാലന്‍  എസ്. നന്മണ്ട അനുസ്മരണത്തോടനുബന്ധിച്ച് നടത്തിവരാറുള്ള കവിതാലാപന മത്സരത്തില്‍ മലയാളസര്‍വകലാശാല സോഷ്യോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി എ.നാസിമുദ്ദീന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാർച്ച്‌ 28, 2018 കൂടുതല്‍ വായിക്കുക

കിളിക്കുടം പദ്ധതി ഉദ്ഘാടനം ഇന്ന് (28.03.18)

മലയാളസര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിന്‍റെയും എന്‍.എസ്.എസിന്‍റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കിളിക്കുടം പദ്ധതിയ്ക്ക് ഇന്ന് (28.03.18) സര്‍വകലാശാലയില്‍ തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും.

മാർച്ച്‌ 28, 2018 കൂടുതല്‍ വായിക്കുക

സിനിമ – ഒരുപാട് ആളുകളുടെ അദ്ധ്വാനം കൂട്ടിച്ചേര്‍ത്ത കൊളാഷ് : സന്തോഷ് ഏച്ചിക്കാനം 

  സിനിമ എന്നത് കലയ്ക്കപ്പുറം ഒരുപാട് ആളുകളുടെ അദ്ധ്വാനം കൂട്ടിച്ചേര്‍ത്ത കൊളാഷ് ആണെന്ന്  മലയാളസര്‍വകലാശാല ചലച്ചിത്രപഠനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന തിരക്കഥാ ശില്പശാലയുടെ രണ്ടാം ദിവസം  കുട്ടികളോട് സംസാരിച്ചുകൊണ്ട് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു. തിരക്കഥാകൃത്തിന്‍റെ ഇഷ്ടങ്ങള്‍ക്കും രീതിക്കും അനുസരിച്ചല്ല തിരക്കഥ രചിക്കുന്നതെന്നും,...

മാർച്ച്‌ 28, 2018 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി (27.03.18)

തിരക്കഥാശില്പശാല- 10 മണി- ചിത്രശാല- പങ്കെടുക്കുന്നത് -സന്തോഷ് എച്ചിക്കാനം

മാർച്ച്‌ 27, 2018 കൂടുതല്‍ വായിക്കുക

സിനിമയുടെ ശില്പഭദ്രത തിരക്കഥയിലൂടെ; സി.വി. ബാലകൃഷ്ണന്‍

   സിനിമയ്ക്ക് ശില്പഭദ്രതയുണ്ടാക്കുന്നത് പ്രൗഢമായ തിരക്കഥകളിലൂടെയാണ്  എന്ന് പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന തിരക്കഥാ ശില്പശാലയ്ക്ക്  തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകാരികതയെ ദൃശ്യവത്ക്കരിക്കുമ്പോഴാണ് സിനിമപൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

മാർച്ച്‌ 26, 2018 കൂടുതല്‍ വായിക്കുക

ത്രിദിന തിരക്കഥാ ശില്പശാല 26ന്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന തിരക്കഥാ ശില്പശാലയ്ക്ക് 26 തിങ്കളാഴ്ച  തുടക്കമാകും. പ്രശസ്ത തിരക്കഥാകൃത്തും നോവലിസ്റ്റുമായ സി.വി ബാലകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്തും കഥാകാരനുമായ സന്തോഷ് ഏച്ചിക്കാനം അതിഥിയായി പങ്കെടുക്കും. ആശയവും ഇതിവൃത്തവും, ഘടനാപരമായ രൂപരേഖ,...

മാർച്ച്‌ 24, 2018 കൂടുതല്‍ വായിക്കുക
Page 24 of 36« First...10...2223242526...30...Last »