ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘വെട്ടം ശുചിത്വ പച്ചപ്പിലേക്ക്’ പദ്ധതിയ്ക്ക്  പിന്തുണയുമായി മലയാളസര്‍വകലാശാല

‘വെട്ടം ശുചിത്വ പച്ചപ്പിലേക്ക്’ പദ്ധതിയ്ക്ക് പിന്തുണയുമായി മലയാളസര്‍വകലാശാല

 
 
വെട്ടം ഗ്രാമപഞ്ചായത്തിന്‍റെ 'വെട്ടം ശുചിത്വ പച്ചപ്പിലേക്ക്' എന്ന സമ്പൂര്‍ണ്ണ മാലിന്യനിര്‍മ്മാര്‍ജ്ജന യജ്ഞം പരിപാടിയ്ക്ക് മലയാളസര്‍വകലാശാല പിന്‍ന്തുണ നല്‍കി. സര്‍വകലാശാലയില്‍ നടന്ന യോഗത്തിന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. വ്യക്തിശുചിത്വം പോലെ പരമപ്രധാനമാണ് സമൂഹശുചിത്വവും പരിസരശുചിത്വവുമെന്നും നിരന്തരമായ ബോധവല്‍ ക്കരണത്തിലൂടെയും കൂടിച്ചേരലുകളിലൂടെയുമാണ് പദ്ധതികളുടെ വിജയമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളസര്‍വകലാശാല നിലകൊള്ളുന്നത് മലയാളഭാഷാ സാഹിത്യത്തിന്‍റെ വികസനത്തിനു മാത്രമല്ല  സമഗ്രമായ മലയാളത്തിന്‍റെ വികസനത്തിലൂടെ കേരളത്തിനെ   എല്ലാവിധത്തിലും ഒത്തുചേര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും അതുകൊണ്ടു തന്നെ ജ്ഞാനോപകാരപ്രദമായ എല്ലാപരിപാടികളിലും സര്‍വകലാശാലയുടെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വെട്ടം പഞ്ചായത്ത് സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.ടി ബാവയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ കെ.വി. ശശി (മലയാളസര്‍വകലാശാല ഹരിതമിഷന്‍ നോഡല്‍ ഓഫീസര്‍), ടി. അബ്ദുല്‍സലീം (പഞ്ചായത്ത് സെക്രട്ടറി), മെഹറുന്നീസ (പഞ്ചായത്ത് പ്രസിഡന്‍റ്), സര്‍വകലാശാലയുടെ അദ്ധ്യാപക പ്രതിനിധികളായി ഡോ. സുധീര്‍ എസ്. സലാം (ചലച്ചിത്രപഠനം), ഡോ.ആര്‍. ധന്യ (പരിസ്ഥിതി പഠനവിഭാഗം), ഡോ. ശ്രീരാജ് (തദ്ദേശവികസനപഠനം), കെ.എസ്. ഹക്കിം (സാമൂഹ്യശാസ്ത്രം) എന്നിവര്‍ സംസാരിച്ചു. വിവിധ പഠനവകുപ്പുകള്‍ക്ക് പഞ്ചായത്തിന്‍റെ പരിപാടികളുമായി എപ്രകാരം സഹകരിക്കാമെന്നും ചര്‍ച്ചചെയ്തു.