ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

യോഗ: മനസ്സും ശരീരവും ശുദ്ധീകരിക്കുന്നു ഡോ.അനില്‍ വള്ളത്തോള്‍

യോഗ: മനസ്സും ശരീരവും ശുദ്ധീകരിക്കുന്നു ഡോ.അനില്‍ വള്ളത്തോള്‍

മനസ്സും ശരീരവും ശുദ്ധീകരിച്ച് വ്യക്തിത്വവികാസം നേടിയെടുക്കാനും  ജീവിത ശൈലിരോഗങ്ങളെ ഇല്ലാതാക്കുന്നതിനും യോഗയിലൂടെ സാധിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ അന്താരാഷ്ട്ര യോഗാദിനാചരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രംഗശാലയില്‍  വെച്ച് നടന്ന പരിപാടിയില്‍  തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയത്തിലെ ഡോ. സര്‍ഗ്ഗാസ്മി, ഡോ. പവിത എന്നിവര്‍ ആയുഷ്-കോമണ്‍ യോഗാപ്രോട്ടോക്കോള്‍ പരിശീലനം  നടത്തി. വിദ്യാഭ്യാസ പ്രക്രിയയിലും യോഗയ്ക്ക് വേണ്ടത്ര പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജീവനക്കാരും യോഗാപരിശീലന പരിപാടിയില്‍ പങ്കെടുത്തു. യോഗാപരിശീലനത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് വൈസ്ചാന്‍സലര്‍ ഉപഹാരം നല്‍കി.