ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് പ്രദര്‍ശനങ്ങള്‍ക്ക് തുടക്കമായി

തിരൂര്‍: മലയാള ഭാഷയിലൂടെ ശാസ്ത്രത്തിന്‍റെയും സാഹിത്യത്തിന്‍റെയും എല്ലാ മേഖലകളിലും വിജ്ഞാനം സമൃദ്ധമാക്കാന്‍ മലയാളസര്‍വകലാശാലയ്ക്ക് ആകുമെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍. നാളെ മുതല്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടത്തുന്ന...

നവംബർ 15, 2018 കൂടുതല്‍ വായിക്കുക

ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് നാളെ തുടക്കമാകും (16.11.18)

തിരൂര്‍: ആറാമത്  അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് നാളെ (16.11.18) തുടക്കമാവും. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സിന്‍റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിക്കും.  പ്രൊഫ. എം.ജി.എസ്. നാരായണന്‍റെ അദ്ധ്യക്ഷതയില്‍  നടക്കുന്ന പരിപാടിയില്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി...

നവംബർ 14, 2018 കൂടുതല്‍ വായിക്കുക

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് (15.11.18) തുടക്കമാകും

തിരൂര്‍: നവംബര്‍ 16, 17, 18 തീയതികളില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന ആറാമത്  അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. ...

നവംബർ 14, 2018 കൂടുതല്‍ വായിക്കുക

ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് പ്രദര്‍ശനങ്ങള്‍ 15 മുതല്‍

തിരൂര്‍: നവംബര്‍ 16, 17, 18 തീയതികളില്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്‍റെ ഭാഗമായി നടത്തുന്ന പ്രദര്‍ശനങ്ങള്‍ 15 ന് തുടങ്ങും. പുരാരേഖ-പുരാവസ്തു പ്രദര്‍ശനങ്ങള്‍, ഭാരതീയ ചികിത്സാപൈതൃക പ്രദര്‍ശനം, മലപ്പുറം ന്യൂമിസ്മാറ്റിക്സ് സൊസൈറ്റിയുടെ നാണയ പ്രദര്‍ശനം,...

നവംബർ 12, 2018 കൂടുതല്‍ വായിക്കുക

ത്രിദിന ഛായാഗ്രഹണ ശില്‍പശാല സമാപിച്ചു

തിരൂര്‍: മൂന്ന് ദിവസമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ചലച്ചിത്ര പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ഛായാഗ്രഹണ ശില്‍പശാല സമാപിച്ചു. സമാപനസമ്മേളനത്തില്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കിയ ചലച്ചിത്രസംവിധായകന്‍ പ്രതാപ് ജോസഫ്, ഡോ. രാജീവ്മോഹന്‍, മുഹമ്മദ് ജുമാന്‍, ഹരിപ്രസാദ്, വിഷ്ണു എന്നിവര്‍ സംബന്ധിച്ചു.

നവംബർ 12, 2018 കൂടുതല്‍ വായിക്കുക

ത്രിദിന ഛായാഗ്രഹണ ശില്‍പശാല

തിരൂര്‍: കാല്പനികതയ്ക്ക് സ്ഥാനമില്ലാത്ത ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഛായാഗ്രാഹകന്‍റെ പ്രവൃത്തി കാഠിന്യം നിറഞ്ഞതാണെന്ന് മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്ര പഠനവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ത്രിദിന ഛായാഗ്രഹണ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം ദൃശ്യങ്ങള്‍...

നവംബർ 7, 2018 കൂടുതല്‍ വായിക്കുക

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് 2018

തിരൂര്‍: കേരളത്തിന്‍റെ ചരിത്രം, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക- സാമ്പത്തിക- ബൗദ്ധിക ചരിത്രമേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ്  നവംബര്‍ 16, 17, 18 തീയതികളില്‍ മലയാളസര്‍വകലാശാല അക്ഷരം കാമ്പസില്‍ വച്ച് നടക്കും. 16ന് രാവിലെ 10ന് വൈസ്...

നവംബർ 7, 2018 കൂടുതല്‍ വായിക്കുക

വിജിലന്‍സ് വാരാഘോഷം നടത്തി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല എന്‍.എസ്.എസിന്‍റെയും അക്കാദമിക് മോണിറ്ററിംഗ് സെല്ലിന്‍റെയും ആഭിമുഖ്യത്തില്‍ വിജിലന്‍സ് ബോധവര്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്ന് ‘അഴിമതി നിര്‍മാജനം ചെയ്യുക- പുതിയ ഇന്ത്യയെ...

നവംബർ 7, 2018 കൂടുതല്‍ വായിക്കുക

സ്വാഗത സംഘം യോഗം നടന്നു

  തിരൂര്‍: മലയാളത്തിന് വെളിച്ചം നല്‍കിയ പ്രദേശത്ത്, വെട്ടത്ത് നാട്ടില്‍ നടക്കുന്ന സമ്മേളനം എന്ന നിലയ്ക്ക് ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് സവിശേഷപ്രാധാന്യമുണ്ടെന്നും സര്‍വകലാശാലയുടെ പ്രവര്‍ത്തനം തിരൂരെമ്പാടും വ്യാപിപ്പിക്കാന്‍ ഈ സമ്മേളനത്തിലൂടെ കഴിയണമെന്ന് അബ്ദുറഹ്മാന്‍ എം.എല്‍.എ. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച്...

നവംബർ 3, 2018 കൂടുതല്‍ വായിക്കുക

ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിലേക്കുള്ള രജിസ്ട്രേഷന്‍ നവംബര്‍ 10 വരെ

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച്  നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്റെ കോണ്‍ഫറന്‍സിലേക്കുള്ള രജിസ്ട്രേഷന്‍ നവംബര്‍ 10ന് അവസാനിക്കും. രജിസ്ട്രേഷന്‍ ഫീസ്  KERALA HISTORY CONFERENCE 2018 (അക്കൗണ്ട് നമ്പര്‍:38016844720, എസ്.ബി.ഐ. തിരൂര്‍ ടൗണ്‍...

നവംബർ 1, 2018 കൂടുതല്‍ വായിക്കുക

മലയാളദിനാഘോഷം നടത്തി

തിരൂര്‍:ഭരണത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും വിവിധതലങ്ങളില്‍  മലയാളം മുന്നേറിയെങ്കിലും  അഖിലേന്ത്യാപരീക്ഷകളില്‍ മലയാളത്തിന്‍റെ സാന്നിധ്യം   ഇനിയും അറിയിക്കേണ്ടതായിട്ടുണ്ടെന്ന്  മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ . സര്‍വകലാശാലയിലെ മലയാളദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠഭാഷ പദവി എന്നതിനപ്പുറം ലോകഭാഷയായി മാറുക എന്നതാണ് പ്രധാനമെന്നും...

നവംബർ 1, 2018 കൂടുതല്‍ വായിക്കുക

മലയാളദിനാഘോഷം നാളെ(1.11.18)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മലയാളദിനാഘോഷം വിവിധ പരിപാടികളോടെ നവംബര്‍ 1 രാവിലെ 10 മണിക്ക് സര്‍വകലാശാല യിലെ രംഗശാലയില്‍ വെച്ച് നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. ‘മതിലുകളില്ലാത്ത മലയാളം’ എന്ന വിഷയത്തില്‍ ഡോ. പി.എം. ഗിരീഷ് (മലയാളവിഭാഗം...

ഒക്ടോബർ 31, 2018 കൂടുതല്‍ വായിക്കുക
Page 20 of 37« First...10...1819202122...30...Last »