ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സാഹിത്യരചനകളില്‍ സ്ത്രീകള്‍ക്ക് അവഗണന -ഡോ. ടി. അനിതകുമാരി

സാഹിത്യരചനകളില്‍ സ്ത്രീകള്‍ക്ക് അവഗണന -ഡോ. ടി. അനിതകുമാരി

ആദ്യകാല സാഹിത്യരചനകളില്‍ സ്ത്രീകള്‍ അവഗണിക്കപ്പെട്ടിരുന്നവെന്ന് മലയാളസര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സില്‍ സാഹിത്യവിഭാഗം പ്രൊഫസര്‍ അനിതകുമാരി അഭിപ്രായപ്പെട്ടു.  കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ‘മലയാളസാഹിത്യം: സ്ത്രീയും ചരിത്രവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വൈജ്ഞാനികപ്രഭാഷണത്തിലാണ് ടി. അനിതകുമാരി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
സാഹിത്യചരിത്രത്തെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ എഴുത്തുകാരികളായ സ്ത്രീകള്‍ സാഹിത്യത്തില്‍ നിന്ന് പിന്‍തള്ളപ്പെട്ടിരുന്നുവെന്നും, 1960 കള്‍ക്ക് ശേഷമാണ് സ്ത്രീകള്‍ക്ക് സാഹിത്യത്തില്‍ പ്രാധാന്യം ലഭിച്ചതെന്നും പ്രഭാഷണത്തില്‍ പറഞ്ഞു.
കൃത്യമായി രേഖപ്പെടുത്താത്തതുമൂലം നമുക്കു മുന്‍പില്‍ വെളിപ്പെടാതെ പോയ സാഹിത്യകാരികള്‍ നിരവധിയാണെന്നും അനിതകുമാരി കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സില്‍ നടന്ന വൈജ്ഞാനികപ്രഭാഷണത്തിന് സര്‍വകലാശാല അദ്ധ്യാപകന്‍ സി. ഗണേഷ് സ്വാഗതം ആശംസിച്ചു.