ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

‘സ്ത്രീ- ആര്‍ത്തവം- പൗരാവകാശം’ ക്യാമ്പയിന്‍റെ ജില്ലാതല ഉദ്ഘാടനം മലയാളസര്‍വകലാശാലയില്‍

തിരൂര്‍: ദേശീയമനുഷ്യാവകാശദിനത്തോടനുബന്ധിച്ച്  വനിതാശിശുക്ഷേമ വകുപ്പും മലയാളസര്‍വകലാശാലയും ചേര്‍ന്ന് ഡിസംബര്‍ 10 തിങ്കളാഴ്ച 10ന്  ‘സ്ത്രീ- ആര്‍ത്തവം- പൗരാവകാശം’ എന്ന വിഷയത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ജില്ലാതല ക്യാമ്പയിന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍വള്ളത്തോള്‍ നിര്‍വഹിക്കും.

ഡിസംബർ 8, 2018 കൂടുതല്‍ വായിക്കുക

സോഷ്യോളജി വിഭാഗത്തിന്റെ പ്രഭാഷണപരമ്പര

തിരൂര്‍: ദളിതര്‍ക്കുവേണ്ടി ശബ്ദിച്ച ആള്‍ എന്ന നിലയ്ക്കല്ല രാഷ്ട്രശില്പിയായ ഡോ.അംബേദ്ക്കറെ വിലയിരുത്തേണ്ടതെന്നും ദേശീയവാദിയും നവോത്ഥാനനായകനുമായി വേണം അദ്ദേഹത്തെ കാണാനെന്നും  ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍    ഡോ. ഹരീഷ് വങ്കടെ. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗത്തിന്‍റെ...

ഡിസംബർ 7, 2018 കൂടുതല്‍ വായിക്കുക

നഗരവൈവിധ്യ സംരക്ഷണ പരിശീലന പരിപാടി സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതികൗണ്‍സിലിന്‍റെ ധനസഹായത്തോടെ സംഘടിപ്പിച്ച നഗരവൈവിധ്യപരിശീലനപരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകളും ഫീല്‍ഡ് വര്‍ക്കുകളും നടന്നു. വിവിധ ജില്ലകളില്‍ നിന്നായി മുപ്പത് പ്രതിനിധികള്‍ പരിശീലനക്ലാസ്സില്‍ പങ്കെടുത്തു. ഡോ.പി.കരുണാകരന്‍, ഡോ.എ.എ. മുഹമ്മദ് ഹത്ത, ഡോ.ജാഫര്‍ പാലാട്ട്,...

ഡിസംബർ 7, 2018 കൂടുതല്‍ വായിക്കുക

ലൈബ്രറി ട്രെയിനി അഭിമുഖം 10ന്

  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ ലൈബ്രറി ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഡിസംബര്‍ 10 തിങ്കളാഴ്ച 11 മണിയ്ക്ക് മലയാളസര്‍വകലാശാലയുടെ വാക്കാടുള്ള അക്ഷരം കാമ്പസില്‍ നടക്കും.  ലൈബ്രറി സയന്‍സില്‍ ബിരുദം/ബിരുദാനന്തരബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍  യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ...

ഡിസംബർ 7, 2018 കൂടുതല്‍ വായിക്കുക

പ്രഭാഷണം നടത്തും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രഭാഷണപരമ്പരയുടെ ഭാഗമായി ഇന്ന് (06.12.18) ഉച്ചയ്ക്ക് 2മുതല്‍ ‘മതേതരത്വ സങ്കല്‍പവും സാമൂഹ്യനീതിയും’എന്ന വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ഡോ. ഹാരിഷ് വകാഡെയും ‘സാമൂഹ്യ നീതിയുടെ...

ഡിസംബർ 6, 2018 കൂടുതല്‍ വായിക്കുക

സംവാദം നടത്തി

തിരൂര്‍: തെലുങ്കിലെ സാഹിത്യനിരൂപകനും സാമൂഹികപ്രവര്‍ത്തകനും കേന്ദ്രസാഹിത്യഅക്കാദമി അംഗവുമായ വാസിറെഡി നവീന്‍ മലയാളസര്‍വകലാശാല സാഹിത്യരചനാ വിഭാഗം വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തി. സാഹിത്യം കാലത്തിനനുസരിച്ചുള്ള സാമൂഹികമാറ്റങ്ങളെ ആവിഷ്കരിക്കുന്നതാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലത്തിലൂന്നി സമൂഹബന്ധിയായാല്‍ മാത്രമെ കഥയ്ക്കും കവിതയ്ക്കുമെല്ലാം ജീവനുണ്ടാവുയുള്ളു എന്നും തെലുങ്കിലെ സാഹിത്യ...

ഡിസംബർ 5, 2018 കൂടുതല്‍ വായിക്കുക

സൈബർ നിയമങ്ങൾ – ബോധവത്‌കരണ ക്ലാസ്

തിരൂർ: സൈബര്‍ലോകം വലിയ രീതിയില്‍ ആവേശിച്ച സമൂഹത്തില്‍ സൈബര്‍ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത ഒരിക്കലും രക്ഷപ്പെടാനുള്ള സാധ്യതയായി കാണരുതെന്ന് വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍. തിരൂര്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സഹകരണത്തില്‍ സൈബർനിയമങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണ ക്ലാസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ....

ഡിസംബർ 4, 2018 കൂടുതല്‍ വായിക്കുക

പരിസ്ഥിതി പരിപാലന പരിശീലന പരിപാടിയ്ക്ക് തുടക്കമായി

തിരൂര്‍: മനുഷ്യന്‍റെ സ്വാര്‍ത്ഥതയുടെയും അത്യാര്‍ത്തിയുടെയും ഫലമായി എല്ലാറ്റിനെയും അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ് പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും നശിപ്പിക്കുന്നതെന്ന് മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല    പരിസ്ഥിതിപഠനവിഭാഗവും കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക   പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച...

ഡിസംബർ 3, 2018 കൂടുതല്‍ വായിക്കുക

പരിസ്ഥിതി പരിപാലന പരിശീലന പരിപാടി നാളെ (3.12.18)മുതല്‍

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല    പരിസ്ഥിതിപഠനവിഭാഗവും കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക   പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നഗര ജൈവവൈവിധ്യ നിര്‍ണയവും സംരക്ഷണവും’എന്ന പരിസ്ഥിതി പരിശീലനപരിപാടിയ്ക്ക് നാളെ (3.12.18) തുടക്കമാകും. വിവിധ മേഖലയില്‍ വിദഗ്ധരായ ഡോ.പി. കരുണാകരന്‍ ,...

ഡിസംബർ 2, 2018 കൂടുതല്‍ വായിക്കുക

കെ.പി.രാമനുണ്ണി മലയാളസര്‍വകലാശാല അഡ്ജങ്റ്റ്  ഫാക്കല്‍റ്റി

തിരൂര്‍: മലയാളസര്‍വകലാശാല അഡ്ജങ്റ്റ് ഫാക്കല്‍റ്റിയായി പ്രമുഖ സാഹിത്യകാരന്‍  കെ.പി. രാമനുണ്ണിയെ  നിയമിച്ചു. സവിശേഷ വിജ്ഞാനമണ്ഡലങ്ങളിലുള്ള പ്രഗല്‍ഭമതികളുടെ സേവനം ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്താനുള്ള യുജിസിയുടെ നയത്തിന്‍റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെയും നിര്‍ദ്ദേശത്തിന്‍റെ ഭാഗമായാണ് സര്‍വകലാശാലകളില്‍ അഡ്ജങ്റ്റ് ഫാക്കല്‍റ്റിയുടെ  നിയമനം. കേരളത്തില്‍ സര്‍ഗാത്മകരചനയ്ക്ക് പ്രത്യേകം...

നവംബർ 30, 2018 കൂടുതല്‍ വായിക്കുക

വിദ്യാര്‍ത്ഥി യൂണിയന്‍ 2018 – 19

  തിരൂര്‍: മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചുമതലയേറ്റു. കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ സത്യപ്രതിജ്ഞാ  വാചകം ചൊല്ലിക്കൊടുത്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥി...

നവംബർ 30, 2018 കൂടുതല്‍ വായിക്കുക

യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂര്‍: മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. യൂണിയന്‍ഭാരവാഹികളായി നന്ദുരാജ് (ചെയര്‍മാന്‍), കൃഷ്ണ കെ.പി. മുഹമ്മദ് മര്‍ഷൂഖ് എ.കെ (വൈ.ചെയര്‍മാന്‍മാര്‍), വിനീത്. പി (ജന.സെക്ര), വൈഷ്ണവി.കെ, വിഷ്ണു സോമരാജന്‍ (ജോ. സെക്രട്ടറിമാര്‍), ശില്പ ആര്‍ നായര്‍ (ഫൈന്‍ ആട്സ്...

നവംബർ 28, 2018 കൂടുതല്‍ വായിക്കുക
Page 18 of 37« First...10...1617181920...30...Last »