ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ഏകദിനസെമിനാര്‍ നടത്തി.

ഏകദിനസെമിനാര്‍ നടത്തി.

 
തിരൂര്‍: ലോക തണ്ണീര്‍ത്തടദിനാഘോഷത്തിന്‍റെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടത്തിയ ഏകദിന സെമിനാറിന്‍റെ ഉദ്ഘാടനം രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്‍റെ സഹകരണത്തോടുകൂടിയാണ്  സര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗം സെമിനാര്‍ നടത്തിയത്. ഭാവിതലമുറയ്ക്കും കൂടി പ്രകൃതിയുടെ നിറക്കാഴ്ചകള്‍ സാധ്യമാകണമെങ്കില്‍ അവയുടെ സംരംക്ഷണത്തില്‍ നാം ഓരോരുത്തരും ശ്രദ്ധാലുക്കളാകേണ്ടതുണ്ടെന്ന്  ‘നീര്‍ത്തടങ്ങളുടെ സംരംക്ഷണം: യാഥാര്‍ത്ഥ്യവും, വെല്ലുവിളികളും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം  നടത്തിക്കൊണ്ട്  സേക്രഡ് ഹാര്‍ട്ട് കോളേജ് ബോട്ടണി അസി.പ്രൊഫസര്‍ ഡോ. ജിബി കുര്യാക്കോസ് പറഞ്ഞു. ഡോ. ജയ്നി വര്‍ഗീസ്, ഡോ.ആര്‍. ധന്യ, ഡോ.സൗമ്യ.എം, ഷീബ വി.എ, യൂണിയന്‍ ചെയര്‍മാന്‍ നന്ദുരാജ്, കൃഷ്ണപ്രിയ എന്നിവര്‍  സംസാരിച്ചു.