ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

മലയാളസര്‍വകലാശാലയില്‍ അന്താരാഷ്ട്ര ഫോക് ലോർ സമ്മേളനത്തിന് തുടക്കമായി

തിരൂര്‍: ഭൂതകാലത്തെക്കുറിച്ചുള്ള പഠനമല്ല മറിച്ച് നമ്മുടെ തന്നെ വേരിലേക്കുളള അന്വേഷണമാണ് ഫോക്ക്ലോര്‍ പഠനശാഖ ലക്ഷ്യം വെക്കേണ്ടതെന്ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍വള്ളത്തോള്‍. മലയാളസര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫോക്ക്ലോര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യ ഫോക്ക്ലോര്‍ അക്കാദമിയുടെയും നേപ്പാള്‍ ഫോക്ലോര്‍...

മാർച്ച്‌ 16, 2019 കൂടുതല്‍ വായിക്കുക

അന്താരാഷ്ട്ര ഫോക്ക്ലോര്‍ സമ്മേളനം ഇന്ന് (15.03.19) മുതല്‍ മലയാളസര്‍വകലാശാലയില്‍

തിരൂര്‍: അഖിലേന്ത്യ ഫോക്ക്ലോര്‍ അക്കാദമിയുടെയും നേപ്പാള്‍ ഫേക്ക്ലോര്‍ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍  2019 മാര്‍ച്ച് 15 മുതല്‍ 17വരെ നടത്തുന്ന  അന്താരാഷ്ട്ര ഫോക്ക്ലോര്‍ സമ്മേളനത്തിന്  നാളെ തുടക്കമാകും.മലയാള സര്‍വകലാശാലയിലെ മാധ്യമപഠനവിഭാഗമാണ് സമ്മേളത്തിന് ആതിഥേയത്വം വഹിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍...

മാർച്ച്‌ 15, 2019 കൂടുതല്‍ വായിക്കുക

സാഹിതി സാഹിത്യോത്സവം സമാപിച്ചു

  തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം സാഹിതി 2019 സമാപിച്ചു. സാഹിതി 2019നോട് അനുബന്ധിച്ചു നടത്തിയ സാഹിതി കഥ, കവിത പുരസ്കാരങ്ങള്‍ ആന്‍റോ സാബിന്‍ ജോസഫ് വിജയികള്‍ക്ക് വിതരണം ചെയ്തു. ശ്രീശങ്കരാചാര്യ സര്‍വകലാശാലയിലെ ഗവേഷകരായ കെ.അമിത്തിന് കഥാപുരസ്കാരവും എ.പി....

മാർച്ച്‌ 9, 2019 കൂടുതല്‍ വായിക്കുക

വായന രാഷ്ട്രീയപ്രവര്‍ത്തനമാണ്; കെ. ഇ. എന്‍

തിരൂര്‍; ആധുനികകാലത്ത് വായന ഒരു രാഷ്ട്രീയപ്രവര്‍ത്തനം തന്നെയാണെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്.മലയാളസര്‍വകലാശാലയില്‍ നടക്കുന്ന സാഹിതി അന്തര്‍ സര്‍വകലാശാല സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്നലെ വായിച്ചതുപോലെ ഇന്ന് വായിച്ചാല്‍ പ്രതികളായിത്തീര്‍ന്നേക്കാവുന്ന ഒരു സാഹചര്യത്തിലാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്...

മാർച്ച്‌ 8, 2019 കൂടുതല്‍ വായിക്കുക

പണ്ഡിതന്മാരെയല്ല, വ്യവസ്ഥകളെ പൊളിച്ചെഴുതുന്ന ബുദ്ധിജീവികളെയാണ് സമൂഹത്തിനാവശ്യം- കെ.ജി.പൗലോസ്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം സാഹിതി 2019 കേരളകലാമണ്ഡലം മുന്‍ വൈസ്ചാന്‍സലര്‍ ഡോ.കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്തു. വ്യവസ്ഥക്കകത്തുനിന്നുകൊണ്ട് അതിനെ അനുവര്‍ത്തിക്കുന്ന പണ്ഡിതന്മാരെയല്ല, മറിച്ച് വ്യവസ്ഥക്കകത്തുനിന്നുകൊണ്ട് അതിനെ പൊളിച്ചെഴുതുന്ന ബുദ്ധിജീവികളെയാണ് സമൂഹത്തിനാവശ്യമെന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്‍ മനുഷ്യനെ...

മാർച്ച്‌ 7, 2019 കൂടുതല്‍ വായിക്കുക

സാഹിതി 2019ന് ഇന്ന് (07.03.2019) തുടക്കമാകും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം സാഹിതി 2019ന് ഇന്ന് തുടക്കമാകും. അക്കാദമിക് സ്വഭാവമുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയും അതോടൊപ്പം സര്‍ഗ്ഗസാഹിത്യത്തെയും ഉള്‍പ്പെടുത്തികൊണ്ടാണ് ഇത്തവണ സാഹിതി നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം കേരളകലാമണ്ഡലം മുന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ.ജി.പൗലോസ് നിര്‍വഹിക്കും....

മാർച്ച്‌ 7, 2019 കൂടുതല്‍ വായിക്കുക

സാഹിതി മാർച്ച് 7.8 തിയതികളിൽ

    2019 മാർച്ച് 7 8 തിയ്യതികളിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല അന്തർ സർവകലാശാല സാഹിത്യോത്സവമായ സാഹിതി നടക്കും. കഴിഞ്ഞ തവണയിൽ നിന്നു വ്യത്യസ്തമായി ഇത്തവണ അക്കാദമിക് സെഷനുകൾക്കു പ്രാധാന്യം കൊടുത്തു കൊണ്ടാണ് സാഹിതി നടക്കുന്നത്. ഗവേഷകർക്ക് പ്രബന്ധം...

ഫെബ്രുവരി 28, 2019 കൂടുതല്‍ വായിക്കുക

സാഹിതി 2019 -കഥ കവിത ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ക്ഷണിക്കുന്നു

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സാഹിതി 2019 കഥ കവിത ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ക്ഷണിക്കുന്നു : തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സാഹിതി 2019 സർവകലാശാല കോളേജ് വിദ്യാർത്ഥികളിൽ നിന്നും ഗവേഷണ സെമിനാർ പ്രബന്ധങ്ങളും കഥകളും കവിതകളും ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ...

ഫെബ്രുവരി 28, 2019 കൂടുതല്‍ വായിക്കുക

സമീക്ഷ 2019ന് തുടക്കമായി

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന സമീക്ഷ 2019ന്‍റെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. വികസനോന്മുഖമായ പഠനശാഖയായി സോഷ്യോളജി മാറിയിരിക്കുന്നുവെന്നും ഭ്രാന്താലയം എന്ന് പറഞ്ഞതില്‍ നിന്നും മനുഷ്യാലയം എന്ന് പറയിക്കാനാണ് സാമൂഹികമായ ഇടപെടലിലൂടെ നാം പ്രയത്നിക്കേണ്ടതെന്നും ഉദ്ഘാടനം...

ഫെബ്രുവരി 28, 2019 കൂടുതല്‍ വായിക്കുക

‘കേരള വൈദ്യപാരമ്പര്യത്തിന്‍റെ നാട്ടുവഴികള്‍’ ഏകദിനശില്പശാല ഇന്ന്

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചരിത്രവിഭാഗത്തിന്‍റെയും വെട്ടത്തുനാട് സാംസ്കാരിക സമിതിയുടെയും തിരൂര്‍ നേച്ചര്‍ ക്ലബ്ബിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ ‘കേരള വൈദ്യപാരമ്പര്യത്തിന്‍റെ നാട്ടുവഴികള്‍’ എന്ന വിഷയത്തില്‍ ഏകദിനശില്പശാല ഇന്ന്(27.02.19) തുടങ്ങും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10മണിക്ക് മലയാളസര്‍വകലാശാല ഭാഷാശാസ്ത്ര ഡീന്‍ ഡോ.എം. ശ്രീനാഥന്‍ നിര്‍വഹിക്കും....

ഫെബ്രുവരി 27, 2019 കൂടുതല്‍ വായിക്കുക

സമീക്ഷ 2019 ഇന്ന് (27.02.19) തുടങ്ങും

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗം സംഘടിപ്പിക്കുന്ന സമീക്ഷ 2019 ന് ഇന്ന് (27.2.19) രാവിലെ  10മണിക്ക് തുടക്കമാകും. ‘സാമൂഹ്യപഠനം കേരളത്തില്‍: സാധ്യതകളും പരിമിതികളും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയമ്മേളനത്തിന്‍റെ  ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. ഡല്‍ഹി സര്‍വകലാശാല ...

ഫെബ്രുവരി 27, 2019 കൂടുതല്‍ വായിക്കുക

വിവേചനപരമായ ജീര്‍ണതകള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ നടക്കുന്നു- പ്രൊഫ.ടി.കെ. നാരായണന്‍

തിരൂര്‍:  സമരങ്ങളിലൂടെയും ശക്തമായ പ്രതിഷേധങ്ങളിലൂടെയും ഒരുകാലത്ത് സാമൂഹികപരിഷ്കരണം നടത്തി മാറ്റത്തിലേക്ക് നയിച്ച വിവേചനപരമായ ജീര്‍ണതകള്‍ പുതിയ രൂപത്തില്‍ തിരിച്ചു വരാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു വെന്ന് കേരളകലാമണ്ഡലം വൈസ്ചാന്‍സലര്‍ പ്രൊഫ.ടി.കെ. നാരായണന്‍.  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെയും കേരളസാഹിത്യ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ സര്‍വകലാശാലയില്‍...

ഫെബ്രുവരി 24, 2019 കൂടുതല്‍ വായിക്കുക
Page 16 of 37« First...10...1415161718...30...Last »