ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലയാളസര്‍വകലാശാല എം.എ. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2019  അദ്ധ്യയനവര്‍ഷത്തെ  ബിരുദാനന്തരബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാരപൈതൃകപഠനം) ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, , തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ  എം.എ. കോഴ്സുകളിലേക്കും എം.എ./എം എസ് സി പരിസ്ഥിതി പഠനം കോഴ്സിലേക്കും  2019 മെയ് പതിനഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. മെയ് 30 ന് രാവിലെ 8.30 മുതല്‍ 1 മണി വരെ എറണാകുളം, തിരൂര്‍(സര്‍വകലാശാല കാമ്പസ്), കോഴിക്കോട്, എന്നീ മൂന്ന്  കേന്ദ്രങ്ങളില്‍ വെച്ച് പരീക്ഷ നടക്കും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ 20% ഒറ്റവാക്കിലുള്ള ചോദ്യങ്ങളും 80% വിവരണാത്മകരീതിയിലുമുള്ള  ചോദ്യങ്ങളുമാണ്  ഉണ്ടാകുക. ഒന്നാംഘട്ട പ്രവേശനം ജൂണ്‍ 17ന്  ആരംഭിക്കും. ഇരുപത് പേര്‍ക്കാണ് ഓരോ കോഴ്സിലും  പ്രവേശനം നല്‍കുക.  നാലു സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സുകള്‍ക്ക്  ഏതെങ്കിലും വിഷയത്തിലെ ബിരുദവും എം.എസ്.സി പരിസ്ഥിതിപഠനത്തിന് അംഗീകൃത സയന്‍സ് ബിരുദവുമാണ് അടിസ്ഥാനയോഗ്യത. അപേക്ഷകര്‍ക്ക് 2019 ഏപ്രില്‍ 1ന് 28വയസ്സ് കഴിയാന്‍ പാടില്ല. (പട്ടികജാതി-പട്ടികവര്‍ഗ്ഗം, ഭിന്നശേഷിയുളളവര്‍ എന്നിവര്‍ക്ക് 30വയസ്സ്). വയസിളവ്/സംവരണാനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ അതു തെളിയിക്കുന്നതിനുള്ള രേഖകള്‍, നോണ്‍ക്രിമിലയര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടായിരിക്കും.  ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്സുകള്‍ക്ക് പ്രവേശനപരീക്ഷ എഴുതാം.  സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവര്‍ അഞ്ചു പുറത്തില്‍ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കണം.

ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. അപേക്ഷാ ഫീസ്  കോഴ്സ് (ഒന്നിന്) 350 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) -700 രൂപ , (പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഭിന്നശേഷിയുള്ളവര്‍ – കോഴ്സ് (ഒന്നിന്) 150 രൂപ, കോഴ്സ് (രണ്ട്, മൂന്ന്) – 300 രൂപ) എസ്.ബി.ഐ. തിരൂര്‍ ടൗണ്‍ ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532  (IFS Code: SBIN0008678 ) എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആര്‍/ജേര്‍ണല്‍ നമ്പര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം.

അപേക്ഷാഫോറം  www.malayalamuniversity.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി അയക്കുമ്പോള്‍ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്കാന്‍ ചെയ്ത് സമര്‍പ്പിക്കണം. വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് നേരിട്ട് അപേക്ഷ  നല്‍കുന്നവര്‍ ഫീസ്തുക  തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡി.ഡി യായി നല്‍കണം . കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്