ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

സാഹിതി സാഹിത്യോത്സവം സമാപിച്ചു

സാഹിതി സാഹിത്യോത്സവം സമാപിച്ചു

 

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അന്തര്‍സര്‍വകലാശാല സാഹിത്യോത്സവം സാഹിതി 2019 സമാപിച്ചു. സാഹിതി 2019നോട് അനുബന്ധിച്ചു നടത്തിയ സാഹിതി കഥ, കവിത പുരസ്കാരങ്ങള്‍ ആന്‍റോ സാബിന്‍ ജോസഫ് വിജയികള്‍ക്ക് വിതരണം ചെയ്തു. ശ്രീശങ്കരാചാര്യ സര്‍വകലാശാലയിലെ ഗവേഷകരായ കെ.അമിത്തിന് കഥാപുരസ്കാരവും എ.പി. അശ്വനിക്ക് കവിതാപുരസ്കാരവും ലഭിച്ചു. വിവിധ സെഷനുകളിലായി വിജുനായരങ്ങാടി, രാജേന്ദ്രന്‍ എടത്തുംങ്കര, സജീവ് എന്‍.യു, കുഴൂര്‍ വില്‍സണ്‍, സെറീന, കെ.പി. ജയകുമാര്‍, സി.എസ്.വെങ്കിടേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യുവ എഴുത്തുകാരായ ആന്‍റോ സാബിന്‍ ജോസഫ്, അജിജേഷ് പച്ചാട്ട്, കെ.വി.മണികണ്ഠന്‍, എന്നിവരുമായി സംവാദവും നടന്നു.