ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളസര്‍വകലാശാലയില്‍  അന്താരാഷ്ട്ര ഫോക് ലോർ സമ്മേളനത്തിന് തുടക്കമായി

മലയാളസര്‍വകലാശാലയില്‍ അന്താരാഷ്ട്ര ഫോക് ലോർ സമ്മേളനത്തിന് തുടക്കമായി

തിരൂര്‍: ഭൂതകാലത്തെക്കുറിച്ചുള്ള പഠനമല്ല മറിച്ച് നമ്മുടെ തന്നെ വേരിലേക്കുളള അന്വേഷണമാണ് ഫോക്ക്ലോര്‍ പഠനശാഖ ലക്ഷ്യം വെക്കേണ്ടതെന്ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍വള്ളത്തോള്‍. മലയാളസര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ഫോക്ക്ലോര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യ ഫോക്ക്ലോര്‍ അക്കാദമിയുടെയും നേപ്പാള്‍ ഫോക്ലോര്‍ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ മലയാള സര്‍വകലാശാലയിലെ മാധ്യമപഠനവിഭാഗമാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തില്‍ വിവിധ വേദികളിലായി മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട തുടങ്ങിയ നാലു ഭാഷകളില്‍ പ്രബന്ധാവതരണങ്ങള്‍ നടക്കുണ്ട്. ഡോ.ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ ഡോ. ആര്‍. രാജീവ് മോഹന്‍, ഡോ.കെ.എം. അനില്‍, വി. അര്‍ഷാദ്, കെ.വി.ശശി, നന്ദുരാജ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ മുഖ്യപ്രഭാഷണം പ്രൊഫ. ടി. ബ്രഹ്മാനന്ദം നിര്‍വഹിച്ചു