ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

കൊയിലാണ്ടി പൈതൃക സർവ്വേ: ആദ്യഘട്ടം പൂർത്തിയായി…….

മലയാളസർവകലാശാലയിലെ സംസ്കാര പൈതൃകപഠനവകുപ്പും കൊയിലാണ്ടി നഗരസഭയും ചേർന്ന് സംഘടിപ്പിക്കുന്ന 'കൊയിലാണ്ടി പൈതൃക സർവേ 'യുടെ ആദ്യ ഘട്ട ക്യാമ്പ് മെയ്‌ 7, 8, 9, 10 തീയതികളിൽ കൊയിലാണ്ടിയിൽ വെച്ച് നടന്നു. ഫാക്കൽറ്റി ഡീൻ ഡോ. കെ.എം. ഭരതൻ, വകുപ്പധ്യക്ഷ...

May 19, 2018 കൂടുതല്‍ വായിക്കുക

കുട്ടേട്ടന്‍ കഥാസാഹിത്യ പുരസ്‌കാരം എ. കെ വിനീഷിന്

കുഞ്ഞുണ്ണി അനുസ്മരണസമിതി എര്‍പെടുത്തിയ കുട്ടേട്ടന്‍ കഥാസാഹിത്യ പുരസ്കാരം സര്‍വകലാശാല ഗവേഷക വിദ്യാര്‍ത്ഥിയായ എ. കെ വിനീഷിന് ലഭിച്ചു.ദേശാഭിമാനി വാരികയിൽ 2017 മാർച്ച് 27 ന് പ്രസിദ്ധീകരിച്ച ”ആത്മാവിന്റെ സംശയങ്ങൾ ” എന്ന കഥക്കാണ് 2017 ലെ മികച്ച കഥക്കുള്ള കുഞ്ഞുണ്ണി...

May 19, 2018 കൂടുതല്‍ വായിക്കുക

വി.ജി വിജയന്‍ ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനം

പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന  വൈസ് പ്രസിഡന്‍റും വയനാട്ടിലെ മാധ്യമപ്രവര്‍ത്തകനുമായിരുന്ന വി.ജി. വിജയന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചനാമത്സരത്തില്‍ മലയാളസര്‍വകലാശാല മാധ്യമപഠനം ഗവേഷകവിദ്യാര്‍ത്ഥിയായ അര്‍ച്ചന സി.എയ്ക്ക് ഒന്നാം സമ്മാനം. പ്രശസ്തിപത്രവും 10000 രൂപ ക്യാഷ് അവാര്‍ഡും 19ന്  സമ്മാനിക്കും.

May 15, 2018 കൂടുതല്‍ വായിക്കുക

പനമറ്റം ദേശീയ വായനശാല പുരസ്കാരം  മലയാളസര്‍വകലാശാലയ്ക്ക് 

പനമറ്റം ദേശീയവായനശാലയുടെ 2016-17 വര്‍ഷത്തെ മികച്ച മാഗസിനുള്ള പുരസ്കാരം മലയാളസര്‍വകലാശാലയ്ക്ക്. ഡിന്നു ജോര്‍ജ് സ്റ്റുഡന്‍റ് എഡിറ്ററും ഡോ.രാധാകൃഷ്ണന്‍ ഇളയിടത്ത്  സ്റ്റാഫ് എഡിറ്ററുമായ “കുട്ട്യോനെ അലാഴീക്ക് പോണ്ടാട്ടാ” എന്ന യൂണിയന്‍ മാഗസിനാണ് പുരസ്കാരം. പ്രശസ്തിപത്രവും 5000രൂപ ക്യാഷ് അവാര്‍ഡും 13ന്  സര്‍വകലാശാലയ്ക്ക്...

May 9, 2018 കൂടുതല്‍ വായിക്കുക

ഗതാഗത സംസ്‌കാരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം – അനസ് മുഹമ്മദ്

  ഗതാഗത സംസ്‌കാരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ട്രാഫിക് സംബന്ധമായിട്ടുള്ള വിദ്യാഭ്യാസം വേണ്ടത്ര രീതിയില്‍ ജനങ്ങളില്‍ എത്തുന്നില്ലെന്നും തിരൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ (എം.വി.ഐ)  അനസ് മുഹമ്മദ്.  മലയാളസര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന റോഡുസുരക്ഷ വാരാചരണപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ...

April 26, 2018 കൂടുതല്‍ വായിക്കുക

റോഡുസുരക്ഷ വാരാചരണ പ്രഭാഷണം നാളെ (26.04.18)

  മലയാളസര്‍വകലാശാല എന്‍.എസ്.എസ്. യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ റോഡുസുരക്ഷ വാരാചരണത്തോടനുബന്ധിച്ച് നാളെ (26.04.18) രാവിലെ 11 മണിയ്ക്ക് തിരൂര്‍ ആര്‍.ടി.ഓഫിസില്‍ നിന്നുള്ള മുഹമ്മദ് അഷ്റഫ്, അനസ് മുഹമ്മദ് എന്നിവര്‍ ക്ലാസ്സുകള്‍ എടുക്കും.

April 25, 2018 കൂടുതല്‍ വായിക്കുക

എഴുത്തച്ഛന്‍ പഠനകേന്ദ്രം ഡോ. കെ.എം.അനില്‍ പ്രോജക്ട് ഡയക്ടറായി ചുമതലയേറ്റു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠനകേന്ദ്രം പ്രോജക്ട് ഡയറക്ടറായി ഏപ്രില്‍ 17ന് ഡോ.കെ.എം അനില്‍ ചുമതലയേറ്റു. കാലിക്കറ്റ് സര്‍വകലാശാല മലയാള-കേരള പഠനവിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ആയിരുന്നു അദ്ദേഹം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമനം.

April 21, 2018 കൂടുതല്‍ വായിക്കുക

അറബിമലയാളപഠനകേന്ദ്രം: പ്രോജക്ട് അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ അറബിമലയാളപഠനകേന്ദ്രത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്‍റ്  തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകള്‍  ഏപ്രില്‍ 16നകം ഡയറക്ടര്‍, അറബിമലയാളപഠനകേന്ദ്രം, മലയാളസര്‍വകലാശാല, വാക്കാട്, തിരൂര്‍ 676502 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.

April 5, 2018 കൂടുതല്‍ വായിക്കുക

കിളിക്കുടം പദ്ധതിയ്ക്ക് തുടക്കമായി

കൊടിയ വേനലിനെ അതിജീവിക്കാന്‍ കിളികള്‍ക്ക് വെള്ളം നല്‍കുന്ന കിളിക്കുടം പദ്ധതിയ്ക്ക് മലയാളസര്‍വകലാശാലയില്‍ തുടക്കമായി. വരാനിരിക്കുന്ന ചുട്ടുപൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ മനുഷ്യന്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന കിളികള്‍ക്കുവേണ്ടി ഒരു കുടം ജലം കരുതുകയാണിവിടെ. പരിസ്ഥിതിപഠനവിഭാഗത്തിന്‍റെയും എന്‍.എസ്.എസിന്‍റെയും...

March 30, 2018 കൂടുതല്‍ വായിക്കുക

ത്രിദിന തിരക്കഥാ ശില്പശാല സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചലച്ചിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളായി നടത്തിയ തിരക്കഥാ ശില്പശാല സമാപിച്ചു. സി.വി ബാലകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം എന്നിവര്‍ അതിഥികളായി ശില്പശാലയില്‍ പങ്കെടുത്തു. ആശയവും ഇതിവൃത്തവും, ഘടനാപരമായ രൂപരേഖ, തിരക്കഥാരചന, ചിത്രണരേഖ, തിരക്കഥാവതരണം, തിരക്കഥാവലോകനം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍...

March 30, 2018 കൂടുതല്‍ വായിക്കുക

കവിതാലാപനത്തില്‍ ഓന്നാംസ്ഥാനം

മീഞ്ചന്ത ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് ബാലന്‍  എസ്. നന്മണ്ട അനുസ്മരണത്തോടനുബന്ധിച്ച് നടത്തിവരാറുള്ള കവിതാലാപന മത്സരത്തില്‍ മലയാളസര്‍വകലാശാല സോഷ്യോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി എ.നാസിമുദ്ദീന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

March 28, 2018 കൂടുതല്‍ വായിക്കുക

കിളിക്കുടം പദ്ധതി ഉദ്ഘാടനം ഇന്ന് (28.03.18)

മലയാളസര്‍വകലാശാല പരിസ്ഥിതിപഠനവിഭാഗത്തിന്‍റെയും എന്‍.എസ്.എസിന്‍റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കിളിക്കുടം പദ്ധതിയ്ക്ക് ഇന്ന് (28.03.18) സര്‍വകലാശാലയില്‍ തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും.

March 28, 2018 കൂടുതല്‍ വായിക്കുക