തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സാഹിത്യ പഠന സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 7, 8, 9 തീയതികളിൽ നടത്തുന്ന ബഹുസ്വരം 2025 അന്താരാഷ്ട്ര സാഹിത്യ സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.കഴിഞ്ഞ രണ്ട് ദശകങ്ങളിൽ സാഹിത്യത്തിൽ വന്ന ഏറ്റവും പുതിയ വ്യവഹാരങ്ങളെയും സമീപനങ്ങളെയും മുൻനിർത്തിക്കൊണ്ട് കവിത, നോവൽ,ചെറുകഥ,നാടക സാഹിത്യം,തിരക്കഥാ സാഹിത്യം, വിവർത്തനങ്ങൾ, സിദ്ധാന്തം തുടങ്ങിയ മേഖലകളിൽ നിന്ന് അന്തർ വൈജ്ഞാനിക സ്വഭാവമുള്ള മൗലിക പ്രബന്ധങ്ങൾ ആണ് അയക്കേണ്ടത് പ്രബന്ധത്തിന്റെ കരടുരൂപം ഒക്ടോബർ 1 നു മുമ്പ് സ്ഥാപന/ വിഭാഗമേധാവിയുടെ സാക്ഷ്യപത്രത്തോടെ drroshni@temu.ac.in എന്ന വിലാസത്തിൽ പിഡിഎഫ് രൂപത്തിൽ അയക്കുക പൂർണമായ മേൽവിലാസവും ഫോൺ നമ്പറും കൂടെ വയ്ക്കുക. കേരളത്തിനകത്തും പുറത്തും ഉള്ള ഗവേഷകർക്കും അധ്യാപകർക്കും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും പ്രബന്ധങ്ങൾ സമർപ്പിക്കാവുന്നതാണ്.മികച്ച പ്രബന്ധത്തിന് പുരസ്കാരം ഉണ്ടായിരിക്കും