ഫീ തിരികെ ലഭിക്കാനുള്ള ചട്ടങ്ങൾ
പ്രവേശനസമയത്ത് ഫീ തിരിച്ചു നൽകുന്നത്
- പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്ന അവസാനതീയതിക്കു മുൻപായി പ്രവേശനം റദ്ദ് ചെയ്യാൻ അപേക്ഷ സമർപ്പിക്കുന്ന പക്ഷം മൊത്തം ഫീസിന്റെ 10% തുക (പ്രോസസ്സിംഗ് ഫീ) കഴിച്ച് ബാക്കി തിരിച്ചുനൽകുന്നതാണ്
- പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്ന അവസാനതീയതിക്കുശേഷം (15 ദിവസം വരെ ) പ്രവേശനം റദ്ദ് ചെയ്യാൻ അപേക്ഷ സമർപ്പിക്കുന്ന പക്ഷം മൊത്തം ഫീസിന്റെ 80% തുക തിരിച്ചുനൽകും .
- പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്ന അവസാനതീയതിക്കുശേഷം (30 ദിവസത്തിനകം) പ്രവേശനം റദ്ദ് ചെയ്യാൻ അപേക്ഷ സമർപ്പിക്കുന്ന പക്ഷം മൊത്തം ഫീസിന്റെ 50% തുക തിരിച്ചു നൽകുന്നതായിരിക്കും.
- പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്ന അവസാന തീയതിയുടെ 30 ദിവസത്തിന് ശേഷം പ്രവേശനം റദ്ദ് ചെയ്യാൻ അപേക്ഷ സമർപ്പിക്കുന്നപക്ഷം ഫീ തിരിച്ചുനൽകുന്ന തല്ല.
മറ്റു സാഹചര്യങ്ങളിൽ ഫീ തിരിച്ചുനൽകുന്നത്
- ചലാൻ അടച്ചു മൂന്നു മാസത്തിനുള്ളിൽ ഫീ റീഫണ്ടിനുള്ള അപേക്ഷ സമർപ്പിക്കണം .
- കൃത്യമായ പരിശോധനകൾക്കു ശേഷം റീഫണ്ട് അനുവദിക്കുന്നതും സർവകലാ ശാലയുടെ ഭാഗത്തെ പിഴവ് മൂലമല്ലാത്ത എല്ലാ റീഫണ്ട് അപേക്ഷകൾക്കും സർവ്വീസ് ചാർജ് ഈടാക്കുന്നതുമാണ്. സർവ്വീസ് ചാർജ് ആനുകാലികമായി പുതുക്കുന്നതാണ്.
- സർവ്വീസ് ചാർജിനെക്കാൾ കുറവ് തുകയ്ക്കുള്ള റീഫണ്ട് അപേക്ഷകൾ പരിഗണി ക്കുന്നതല്ല.
- റീഫണ്ട് അപേക്ഷയിൽ ബാങ്ക് വിശദംശങ്ങൾ ( അക്കൗണ്ട് ഉടമയുടെ പേര്, അക്കൗണ്ട് നമ്പർ , IFSC കോഡ് ) വ്യക്തമാക്കണം.