ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

പരിസ്ഥിതി പരിപാലന പരിശീലന പരിപാടി നാളെ (3.12.18)മുതല്‍

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല    പരിസ്ഥിതിപഠനവിഭാഗവും കേരള സംസ്ഥാന ശാസ്ത്ര- സാങ്കേതിക   പരിസ്ഥിതി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘നഗര ജൈവവൈവിധ്യ നിര്‍ണയവും സംരക്ഷണവും’എന്ന പരിസ്ഥിതി പരിശീലനപരിപാടിയ്ക്ക് നാളെ (3.12.18) തുടക്കമാകും. വിവിധ മേഖലയില്‍ വിദഗ്ധരായ ഡോ.പി. കരുണാകരന്‍ ,...

December 2, 2018 കൂടുതല്‍ വായിക്കുക

കെ.പി.രാമനുണ്ണി മലയാളസര്‍വകലാശാല അഡ്ജങ്റ്റ്  ഫാക്കല്‍റ്റി

തിരൂര്‍: മലയാളസര്‍വകലാശാല അഡ്ജങ്റ്റ് ഫാക്കല്‍റ്റിയായി പ്രമുഖ സാഹിത്യകാരന്‍  കെ.പി. രാമനുണ്ണിയെ  നിയമിച്ചു. സവിശേഷ വിജ്ഞാനമണ്ഡലങ്ങളിലുള്ള പ്രഗല്‍ഭമതികളുടെ സേവനം ഉന്നതവിദ്യാഭ്യാസ രംഗത്ത് പ്രയോജനപ്പെടുത്താനുള്ള യുജിസിയുടെ നയത്തിന്‍റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെയും നിര്‍ദ്ദേശത്തിന്‍റെ ഭാഗമായാണ് സര്‍വകലാശാലകളില്‍ അഡ്ജങ്റ്റ് ഫാക്കല്‍റ്റിയുടെ  നിയമനം. കേരളത്തില്‍ സര്‍ഗാത്മകരചനയ്ക്ക് പ്രത്യേകം...

November 30, 2018 കൂടുതല്‍ വായിക്കുക

വിദ്യാര്‍ത്ഥി യൂണിയന്‍ 2018 – 19

  തിരൂര്‍: മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ചുമതലയേറ്റു. കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ സത്യപ്രതിജ്ഞാ  വാചകം ചൊല്ലിക്കൊടുത്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ഇ. രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥി...

November 30, 2018 കൂടുതല്‍ വായിക്കുക

യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂര്‍: മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. യൂണിയന്‍ഭാരവാഹികളായി നന്ദുരാജ് (ചെയര്‍മാന്‍), കൃഷ്ണ കെ.പി. മുഹമ്മദ് മര്‍ഷൂഖ് എ.കെ (വൈ.ചെയര്‍മാന്‍മാര്‍), വിനീത്. പി (ജന.സെക്ര), വൈഷ്ണവി.കെ, വിഷ്ണു സോമരാജന്‍ (ജോ. സെക്രട്ടറിമാര്‍), ശില്പ ആര്‍ നായര്‍ (ഫൈന്‍ ആട്സ്...

November 28, 2018 കൂടുതല്‍ വായിക്കുക

നഗര ജൈവവൈവിധ്യ സംരക്ഷണത്തില്‍ ഹ്രസ്വകാല പരിശീലനം

എന്‍വയോണ്‍മെന്റ്  മാനേജ്‌മെന്റ്  സ്‌കീമിന്റെ ഭാഗമായി കേരളശാസ്ത്ര- സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും മലയാളസര്‍വകലാശാലയിലെ പരിസ്ഥിതിപഠനവിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന നഗര ജൈവവൈവിധ്യ സംരക്ഷണ പരിശീലനപരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ജൈവവൈവിധ്യ നിര്‍ണയത്തിന്റെ അടിസ്ഥാനവശങ്ങള്‍, രീതിശാസ്ത്രം എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും. ഡിസംബര്‍ 3 മുതല്‍...

November 22, 2018 കൂടുതല്‍ വായിക്കുക

നീതിയുടെ പക്ഷത്തുനിന്ന് പക്ഷപാതരഹിതമായി ഗവേഷണങ്ങള്‍ നടത്തണം: പ്രൊഫ. രാജന്‍ ഗുരുക്കള്‍

  കാലം, സന്ദര്‍ഭം, വ്യക്തികള്‍, സാഹചര്യം ഇവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയില്‍ ഗവേഷണം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നും നീതിയുടെ പക്ഷത്തുനിന്ന് പക്ഷപാതരഹിതമായി അത് നിര്‍വഹിക്കണമെന്നും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍. ആറാമത് അന്താരാഷ്ട്ര കേരള...

November 18, 2018 കൂടുതല്‍ വായിക്കുക

ആറാം അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് സമാപിച്ചു

തിരൂര്‍: സാമൂഹികമായ ആവശ്യങ്ങളെ നിറവേറ്റുന്ന തരത്തിലായിരിക്കണം ഉന്നതവിദ്യാഭ്യാസ സമ്പ്രദായം ക്രമീകരിക്കേണ്ടതെന്ന് പ്രൊഫ. പ്രഭാത് പട്‌നായിക്. സമൂഹത്തില്‍ വിദ്യാഭ്യാസത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണ് ഉള്ളതെന്നും സമൂഹത്തിന്റെ വ്യവസ്ഥകളെയും സംസ്‌കാരത്തെയും മനസ്സിലാക്കുന്ന പാഠ്യപദ്ധതികള്‍ക്ക്  ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഉന്നതവിദ്യാഭ്യാസത്തിന് ലഭിക്കുന്നതിന്റെ...

November 18, 2018 കൂടുതല്‍ വായിക്കുക

മതത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. -റാം പുനിയാനി

തിരൂര്‍: ജനങ്ങളുടെ വികാരത്തെ മുന്‍നിര്‍ത്തി വോട്ടുനേടാനുള്ള നീക്കമാണ് സംഭവിക്കുന്നതെന്ന് എഴുത്തുകാരനും സാമൂഹ്യമാധ്യമപ്രവര്‍ത്തകനുമായ റാംപുനിയാനി മലയാളസര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഫറന്‍സില്‍ ‘വിശ്വാസം, മതം, ഭരണഘടന’ എന്ന വിഷയത്തിലെ സിമ്പോസിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനം സ്‌നേഹമാണ്.  മതവികസനത്തെ മുന്‍നിര്‍ത്തിയാണ ചില...

November 17, 2018 കൂടുതല്‍ വായിക്കുക

പ്രബന്ധാവതരണങ്ങള്‍

കേരളചരിത്ര കോണ്‍ഫറന്‍സിന്റെ ഭാഗമായി അന്തര്‍വൈജ്ഞാനീയം എന്ന മേഖലയില്‍ പ്രബന്ധാവതരണം നടന്നു.  കാലടി സംസ്‌കൃത സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസര്‍ ഡോ. എ. പസിലിത്തില്‍ അദ്ധ്യക്ഷത വഹിച്ച സെഷനില്‍ വിവിധ വിഷയങ്ങളില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  മലയാളസര്‍വകലാശാല ഗവേഷകരും മാധ്യമപ്രവര്‍ത്തകരും കേരളത്തിലെ വിവിധ...

November 17, 2018 കൂടുതല്‍ വായിക്കുക

സാഹിത്യരചനകളില്‍ സ്ത്രീകള്‍ക്ക് അവഗണന -ഡോ. ടി. അനിതകുമാരി

ആദ്യകാല സാഹിത്യരചനകളില്‍ സ്ത്രീകള്‍ അവഗണിക്കപ്പെട്ടിരുന്നവെന്ന് മലയാളസര്‍വകലാശാലയില്‍ നടക്കുന്ന അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സില്‍ സാഹിത്യവിഭാഗം പ്രൊഫസര്‍ അനിതകുമാരി അഭിപ്രായപ്പെട്ടു.  കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ‘മലയാളസാഹിത്യം: സ്ത്രീയും ചരിത്രവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വൈജ്ഞാനികപ്രഭാഷണത്തിലാണ് ടി. അനിതകുമാരി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. സാഹിത്യചരിത്രത്തെ മുന്‍നിര്‍ത്തി...

November 17, 2018 കൂടുതല്‍ വായിക്കുക

പഴമയുടെ വര്‍ത്തമാനത്തെ തിരയുന്നത് ഭാവിയിലേക്കുള്ള വഴിയൊരുക്കലാണ് -ഡോ. കെ.എം. ഭരതന്‍.

തിരൂര്‍: പഴമയുടെ വര്‍ത്തമാനത്തെ തിരയുന്നത് ഭാവിയിലേക്കുള്ള വഴിയൊരുക്കലാണെന്ന് ഡോ. കെ.എം. ഭരതന്‍.  ആറാമത് കേരള ചരിത്ര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസമ്മതിയുള്ള സാംസ്‌കാരികപൈതൃകം നിര്‍മിച്ചെടുക്കാന്‍ വൈരുദ്ധ്യങ്ങളെ ഏറെ മായ്ച്ചുകളഞ്ഞിട്ടുണ്ട്.  ഇത്തരത്തില്‍ നാം മറന്നുകളഞ്ഞതാണ് കീഴാളപൈതൃകം.  അദ്ദേഹം പറഞ്ഞു. കേരളസംസ്‌കാരം: കീഴാളപൈതൃക...

November 17, 2018 കൂടുതല്‍ വായിക്കുക

ജോര്‍ജ് മാത്തനെ അനുസ്മരിക്കുന്നത് കാലത്തിന്റെ ഔചിത്യം -പ്രൊഫ. പി. പവിത്രന്‍

ജോര്‍ജ് മാത്തനെ അനുസ്മരിക്കുന്നത് കാലത്തിന്റെ ഔചിത്യമാണെന്ന് പ്രൊഫസര്‍ പി. പവിത്രന്‍.  ആറാം അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സില്‍ ജോര്‍ജ് മാത്തന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  അന്യഭാഷയിലൂടെയാണ് ആധുനികരാകുന്നതെന്ന ബോധത്തിലാണ് ജോര്‍ജ് മാത്തനെ മലയാളിക്ക് നഷ്ടപ്പെട്ടുപോയത്.  മാതൃഭാഷ ജനിതകമല്ല, മറിച്ച് ആധുനികമായ...

November 17, 2018 കൂടുതല്‍ വായിക്കുക