ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾ സ്ത്രീധനത്തിനെതിരെ സത്യപ്രതിജ്ഞ ചെയ്തു

തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ആരംഭിച്ചു. സ്ത്രീധനവും അശരണരായ പെൺകുട്ടികളുടെ മരണവും കേരളം ചർച്ചചെയ്യുമ്പോൾ, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾ സ്ത്രീധന സമ്പ്രദായത്തിനെതിരെ പ്രതിജ്ഞയെടുത്തു. ബിരുദാനന്തര ബിരുദധാരികളും പിഎച്ച്‌ഡിയും ഉൾപ്പെടെ...

ഒക്ടോബർ 25, 2021 കൂടുതല്‍ വായിക്കുക

ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

2021 ഒക്ടോബര്‍ 04 തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാല 2021-22 അക്കാദമികവര്‍ഷത്തെ പരീക്ഷകളുടെ നടത്തിപ്പിന് ആവശ്യമായ സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ 12.10.2021 ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സര്‍വകലാശാല...

ഒക്ടോബർ 4, 2021 കൂടുതല്‍ വായിക്കുക

അപൂര്‍വ്വ ഗ്രന്ഥശേഖരം കൈമാറി

തിരൂര്‍: ജീവതത്തിലെ ഏക സമ്പാദ്യമായ തന്‍റെ അപൂര്‍വ്വ ഗ്രന്ഥശേഖരം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയ്ക്ക് കൈമാറി പരപ്പനങ്ങാടി സ്വദേശി പി.കെ ഗോപാലന്‍ മാതൃകയായി. ഓട്ടുകമ്പനിത്തൊഴിലാളിയായിരുന്ന അദ്ദേഹം മൂന്ന് പതിറ്റാണ്ടായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നു. പ്രധാനമായും തൊഴിലാളികളെ സംഘടിപ്പിക്കാനും അവരെ ആശയപരമായി ആയുധമണിയിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്....

സെപ്റ്റംബർ 2, 2021 കൂടുതല്‍ വായിക്കുക

മലപ്പുറത്തിൻ്റെ സമന്വയ സംസ്കാരം” വെബിനാറിന് തുടക്കമായി

തിരൂർ:തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല സംസ്കാരപെതൃക പഠന സ്കൂൾ കേരള ഫോക്‌ലോർ അക്കാദമിയുടെ സഹകരണത്തോടെ മലപ്പുറത്തിന്റെ പ്രാദേശികതയിലൂന്നി സംഘടിപ്പിക്കുന്ന “മലപ്പുറത്തിന്റെ സമന്വയ സംസ്കാരം” എന്ന ദ്വിദിന വെബിനാറിന്‌ തുടക്കമായി. വെബിനാറിൻ്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ നിർവഹിച്ചു. കേരള...

ഓഗസ്റ്റ്‌ 17, 2021 കൂടുതല്‍ വായിക്കുക

‘കേരളം: ചരിത്രരചനയും സമീപനങ്ങളും’  പ്രഭാഷണം നടത്തി

2021 ആഗസ്റ്റ് 12 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ ചരിത്രപഠനസ്കൂളിന്‍റെ ആഭിമുഖ്യത്തില്‍   ‘ചരിത്രപഥം 2021’എന്ന പേരില്‍ നടത്തുന്ന വെബിനാറിന്‍റെ ഭാഗമായി ‘കേരളം: ചരിത്രരചനയും സമീപനങ്ങളും’എന്ന വിഷയത്തില്‍ ഡോ. കെ.എസ്. മാധവന്‍ (അസോസിയേറ്റ് പ്രൊഫസര്‍, കാലിക്കറ്റ് സര്‍വകലാശാല) പ്രഭാഷണം നടത്തി. കേരളചരിത്രരചനയുടെ...

ഓഗസ്റ്റ്‌ 12, 2021 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാലയില്‍ 45 പേര്‍ക്ക് ആസ്പയര്‍ സ്കോളര്‍ഷിപ്പ്

2021 ആഗസ്റ്റ് 02 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ 45 വിദ്യാര്‍ത്ഥികള്‍ക്ക് ആസ്പയര്‍ സ്കോളര്‍ഷിപ്പ് ലഭിച്ചു. 10 പഠനസ്കൂളുകളിലായി പഠിക്കുന്ന എം.എ., എം.ഫില്‍, പിഎച്ച്.ഡി.വിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ആസ്പയര്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായത്. നിലവില്‍ ഒട്ടേറെ സംസ്ഥാന ദേശീയ സ്കോളര്‍ഷിപ്പുകളും സര്‍വകലാശാലയിലെ...

ഓഗസ്റ്റ്‌ 2, 2021 കൂടുതല്‍ വായിക്കുക

പ്രൊഫ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, സദനം കൃഷ്ണന്‍കുട്ടി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവരെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിക്കും.

മലയാളഭാഷയുടേയും സംസ്‌കാരത്തിന്റേയും വളര്‍ച്ചക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പുരസ്‌കരിച്ച് പ്രൊഫ. എം. ലീലാവതി, പ്രൊഫ. എം.കെ. സാനു, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സദനം കൃഷ്ണന്‍കുട്ടി എന്നിവര്‍ക്ക് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ പരമോന്നത ബിരുദമായ ഡി.ലിറ്റ്. നല്‍കി ആദരിക്കാന്‍ തീരുമാനിച്ചു. 27.07.2021 ന് ചേര്‍ന്ന തുഞ്ചത്തെഴുത്തച്ഛന്‍...

ജൂലൈ 31, 2021 കൂടുതല്‍ വായിക്കുക

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല: ബിരുദാനന്തര ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ 2021 ആഗസ്റ്റ് 10ന്

2021 ജൂലൈ 30 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2021-22 അദ്ധ്യയനവര്‍ഷത്തെ ബിരുദാന്തര ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 2021 ആഗസ്റ്റ് 10 ചൊവ്വ രാവിലെ 10 മണി മുതല്‍ 12 മണി വരെ വിവിധകേന്ദ്രങ്ങളില്‍ നടക്കും. തിരുവനന്തപുരം(കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂള്‍, വഴുതക്കാട്), എറണാകുളം...

ജൂലൈ 30, 2021 കൂടുതല്‍ വായിക്കുക

ത്രിദിന ശില്പശാല തുടങ്ങി

ത്രിദിന ശില്പശാല തുടങ്ങി ……………………… തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ ഐ.ക്യു.എ.സിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി വിവിധ ഓൺലൈൻ പഠന മാധ്യമങ്ങളെക്കുറിച്ച് നടത്തുന്ന ത്രിദിന ശില്പശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു.പെഡഗോജി, ബ്ലെൻഡഡ് ലേണിംങ്ങ് ,ലേണിംങ്ങ് മാനേജ്മെൻ്റ് സിസ്റ്റം...

ജൂലൈ 22, 2021 കൂടുതല്‍ വായിക്കുക

പരീക്ഷണശാല ഉദ്ഘാടനം ചെയ്തു

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനസ്കൂള്‍ എം.എ/എം.എസ്സി വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ പരീക്ഷണശാല വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ കാലിക്കറ്റ് സര്‍വകലാശാല ലാബില്‍ പോയി ചെയ്തിരുന്ന പരീക്ഷണങ്ങള്‍ ഇനി മുതല്‍ സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ചെയ്യാവുന്നതാണ്. മിതമായ സൗകര്യങ്ങളില്‍...

ജൂലൈ 12, 2021 കൂടുതല്‍ വായിക്കുക

അഭിമുഖം മാറ്റി

2021 ജൂലൈ 12 തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല വാക്കാട് അക്ഷരം കാമ്പസില്‍ വെച്ച് 2021 ജൂലൈ 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിവസ/കരാര്‍ വേതനാടിസ്ഥാനത്തില്‍ ശുചീകരണ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 24 ലേക്ക് മാറ്റിയിരിക്കുന്നു. സമയം, സ്ഥലം എന്നിവയില്‍ മാറ്റമില്ല...

ജൂലൈ 12, 2021 കൂടുതല്‍ വായിക്കുക
Page 8 of 37« First...678910...2030...Last »