ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

‘കേരളത്തിൻ്റെ വികസന സങ്കൽപ്പങ്ങൾ’ പ്രഭാഷണം നടത്തി

‘കേരളത്തിൻ്റെ വികസന സങ്കൽപ്പങ്ങൾ’ പ്രഭാഷണം നടത്തി

 

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല വികസന പഠനസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ‘കേരളത്തിൻ്റെ വികസന സങ്കൽപ്പങ്ങൾ’ എന്ന വിഷയത്തിൽ മുൻ ധനകാര്യ മന്ത്രി പ്രൊഫ.തോമസ് ഐസക് പ്രഭാഷണം നടത്തി. വികസനമെന്നാൽ അതിവേഗമുള്ള ഉത്പ്പാദനവളർച്ചക്കൊപ്പം ശരിയായ പുനർവിതരണവും കൂടാതെ വളർച്ച സുസ്ഥിരമാവുകയും വേണം. കേരളത്തിൽ വിതരണത്തിലുള്ള സർക്കാർ ഇടപെടലുകൾ മാനവശേഷിവികസനത്തിന് കാരണമാവുകയും ഊ വികസനത്തിന്റെ ഭാഗമായാണ് നമുക്ക് മറ്റു രാജ്യങ്ങളിലേക്ക് ജോലി സാധ്യത തേടി പോകാൻ കഴിഞ്ഞത്.  ഇതാണ് കേരളത്തിന്റെ വികസനത്തിന്റെ ആദ്യ ഘട്ടം.  സർക്കാർ നേതൃത്വത്തിൽ നടത്തപെട്ട പുനർവിതരണത്തിന് നമുക്ക് സാധ്യമായത് ജനങ്ങൾ അതിനു വേണ്ടി ശക്തമായി പോരാടിയതിനാലാണ്. സ്കൂളുകളിലൂടെയാണ് കേരളത്തിന്റെ ആദ്യ ഘട്ട വികസനം സാധ്യമായതെങ്കിൽ ഇനിയുള്ള സുസ്ഥിരവികസനം സാധ്യമാവുക ഉന്നത വിദ്യഭ്യാസ മേഖലയിലുണ്ടാകുന്ന സമഗ്രമാറ്റത്തിന്റെ ഭാഗമായാണ്. കേരളം ഒരു knowledge economy ആയി മാറുന്നതിന് നമുക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിന് പണം കണ്ടെത്തുക എന്ന അതി പ്രധാന പ്രവർത്തനമാണ് കാഫ്ബി എന്ന നൂതന ആശയത്തിലൂടെ കേരളം ചെയ്തത്. തിരിച്ചടവ് ബാധ്യതയാവാത്തതരത്തിൽ വളരെ ആസൂത്രിതമായാണ് കിഫ് ബിയിലൂടെയുള്ള കടമെടുപ്പ് നടത്തുന്നത്. പശ്ചാത്തല സൗകര്യ വികസനത്തിന് ഊന്നൽ കൊടുക്കാതെ കേരളത്തിലെ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കാൻ നമുക്ക് മറ്റ് മാർഗ്ഗങ്ങളില്ല.മറ്റ് സംസ്ഥാനങ്ങൾക്ക് അവരുടെ ജനതയുടെ ജീവിതത്തെ കുറിച്ച് പരിഗണനയില്ലാത്തതിനാൽ പലപ്പോഴും അനുവദിക്കപെട്ട പണം പോലും ലാപ്സായി പോവുകയാണ് ചെയ്യുന്നത്. എന്നാൽ കേരളം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ പ്രതിജ്ഞാ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോളിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസന പഠന സ്കൂൾ ഡയറക്ടർ ഡോ.മല്ലിക എം.ജി നന്ദി പറഞ്ഞു.