ഇ-മെയില്‍

info@malayalamuniversity.edu.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വാര്‍ത്തകള്‍

ഇന്നത്തെ പരിപാടി

മലയാളസര്‍വകലാശാല- പോയട്രി ഫോറം -ഉദ്ഘാടനം – വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ – 3 മണി

ഒക്ടോബർ 24, 2017 കൂടുതല്‍ വായിക്കുക

വേലായുധന്റെ കുടുംബത്തിന് വീട്:താക്കോല്‍ നല്‍കി

മലയാളസര്‍വകലാശാല താല്‍ക്കാലിക ജീവനക്കാരനായിരുന്ന അന്തരിച്ച തൊണ്ടിയില്‍ വേലായുധന്റെ കുടുംബത്തിന് സര്‍വകലാശാലയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഭാര്യ ടി. സുധ താക്കോല്‍ ഏറ്റുവാങ്ങി.  ചടങ്ങില്‍ അധ്യാപകരും...

ഒക്ടോബർ 24, 2017 കൂടുതല്‍ വായിക്കുക

പോയട്രി  ഫോറം ഉദ്ഘാടനം ഇന്ന്

മലയാളസര്‍വകലാശാല പോയട്രി  ഫോറം ഉദ്ഘാടനം  ഇന്ന് (24.10.17) മൂന്ന് മണിക്ക് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍  ഉദ്ഘാടനം ചെയ്യും. കവി വി.ജി തമ്പി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍  പ്രതിവാരചിത്രകലാ ക്ലാസുകളുടെ ആരംഭവും നടക്കും.

ഒക്ടോബർ 24, 2017 കൂടുതല്‍ വായിക്കുക

ദേശീയ സെമിനാര്‍ സമാപിച്ചു 

യുവഗവേഷകരുടെ പ്രബന്ധാവതരണത്തോടെ മലയാളസര്‍വ കലാശാലയില്‍ മൂന്ന് ദിവസമായി നടന്നുവരുന്ന 'സാഹിത്യഗവേഷണം: ചരിത്രവും വര്‍ത്തമാനവും' എന്ന ദേശീയ സെമിനാര്‍ സമാപിച്ചു. കാലത്ത്  ഡോ. ടി. അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ 'ഗവേഷണത്തിന്റെ ചരിത്രം' എന്ന വിഷയത്തില്‍ എം. എം. ബഷീര്‍  സംസാരിച്ചു. യുവഗവേഷകരായ അനു...

ഒക്ടോബർ 23, 2017 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാലയില്‍ സ്ത്രീ സാഹിത്യപഠനകേന്ദ്രം തുടങ്ങി

മലയാളത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എഴുത്തുകാരികളുടെ രചനകള്‍ പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ മലയാളസര്‍വക ലാശാലയില്‍ ആരംഭിച്ച സ്ത്രീസാഹിത്യപഠനകേന്ദ്രം എഴുത്തുകാരിയും വിവര്‍ത്തകയുമായ ജെ. ദേവിക ഉദ്ഘാടനം ചെയ്തു. പെണ്ണെഴുത്തി നെക്കുറിച്ച് എണ്‍പതുകളില്‍ നടന്ന ചര്‍ച്ചകളുടെ പിന്‍തുടര്‍ച്ചയായി പുതിയ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള സമയമായെന്ന് സ്‌കൈപ്പിലൂടെ നടത്തിയ...

ഒക്ടോബർ 23, 2017 കൂടുതല്‍ വായിക്കുക

അക്ഷരസ്‌നേഹം പദ്ധതി ഉദ്ഘാടനം ചെയ്തു

പറവണ്ണ ജി. എം. യു. പി സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സ് മുറികളിലും  ലൈബ്രറി ഏര്‍പ്പെടുത്തിക്കൊണ്ട് മലയാളസര്‍വകലാശാല ആവിഷ്‌കരിച്ച   'അക്ഷരസ്‌നേഹം' പദ്ധതി സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ മുഖ്യാതിഥിയായി....

ഒക്ടോബർ 23, 2017 കൂടുതല്‍ വായിക്കുക

ലൈബ്രറി ക്ലാസ് മുറിയില്‍ അക്ഷരസ്‌നേഹം പദ്ധതി ഉദ്ഘാടനം ഇന്ന് 

മലയാളസര്‍വകലാശാലയുടെ സാമൂഹ്യസേവന സംരംഭങ്ങളുടെ ഭാഗമായി പറവണ്ണ ജി.എം.യു.പി സ്‌കൂളില്‍ നടപ്പാക്കുന്ന ‘അക്ഷരസ്‌നേഹം’ പദ്ധതി വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ സാന്നിദ്ധ്യത്തില്‍ ഇന്ന് (കാലത്ത് 21.10.17) 10.30 മണിക്ക് സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സുകളിലും ലൈബ്രറി...

ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുക

ദേശീയ സെമിനാര്‍ സമാപിക്കുന്നു ഗതാനുഗതികമായ ഗവേഷണശൈലി ഉപേക്ഷിക്കണം

സാഹിത്യഗവേഷകര്‍ സാമൂഹികമായ ഉത്തരവാദിത്വം മറക്കരു തെന്നും ഗതാനുഗതികമായ ഗവേഷണശൈലി ഉപേക്ഷിക്കണമെന്നും മലയാളസര്‍വകലാശാലയില്‍ നടക്കുന്ന ‘സാഹിത്യഗവേഷണം: ചരിത്രവും വര്‍ത്തമാനവും’ എന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. അഭിരുചിയില്ലാതെ സാമ്പത്തിക സഹായത്തിന്റെയും സ്ഥാനക്കയറ്റത്തിന്റെയും ആകര്‍ഷ ണത്തില്‍ ഗവേഷണസംരംഭങ്ങള്‍ ഏറ്റെടുക്കരുത്. പൊതുമുതല്‍ വിനിയോഗിക്കുമ്പോള്‍ സമൂഹത്തിന് അതിന്റെ ഫലം...

ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി

മലയാളസര്‍വകലാശാല-സാഹിത്യഗവേഷണം: ചരിത്രവും വര്‍ത്തമാനവും- ദേശീയ സെമിനാര്‍-ഡോ. ഡി. ബഞ്ചമിന്‍, ഡോ. പി.എസ്. രാധാകൃഷ്ണന്‍-പത്ത് മണി.

ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുക

സ്ത്രീസാഹിത്യപഠന കേന്ദ്രം ജെ. ദേവിക ഉദ്ഘാടനം ചെയ്യും

തമസ്‌കരിക്കപ്പെട്ട എഴുത്തുകാരികളെ അടയാളപ്പെടുത്താനും, സാഹിത്യത്തിലെ സ്ത്രീസ്വത്വത്തെ പഠനവിധേയമാക്കാനുമായി മലയാളസര്‍വകലാശാലയില്‍ സ്ത്രീസാഹിത്യപഠന കേന്ദ്രം ആരംഭിക്കുന്നു. ഒക്‌ടോബര്‍ 21ന് ഉച്ചയ്ക്ക് 2 മണിക്ക് എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. ജെ.ദേവിക കേന്ദ്രം ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ കെ. ജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍...

ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുക

സാഹിത്യഗവേഷകരെ നയിക്കേണ്ടത് സാഹിത്യഗവേഷകരെ നയിക്കേണ്ടത് ചരിത്രബോധവും യുക്തിയും   – ചാത്തനാത്ത് അച്യുതനുണ്ണി

ജീവിതത്തിലെന്ന പോലെ കാര്യകാരണ ബന്ധവും ചരിത്രബോധവും സാഹിത്യ ഗവേഷണത്തിലും അനിവാര്യമാണെന്ന് പ്രസിദ്ധ സാഹിത്യ ചിന്തകനും വിമര്‍ശകനുമായ ചാത്തനാത്ത് അച്യുതനുണ്ണി അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ ‘സാഹിത്യ ഗവേഷണം: ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ഒക്ടോബർ 21, 2017 കൂടുതല്‍ വായിക്കുക

 കലാശാലയിലെ വിദ്യാര്‍ത്ഥികളെ ആസൂത്രണ പ്രക്രിയയില്‍ പങ്കാളികളാക്കും

മലയാളസര്‍വകലാശാലയിലെ തദ്ദേശപഠനവിഭാഗം വിദ്യാര്‍ത്ഥികളെ ത്രിതലപഞ്ചായത്തുകളുടെ ആസൂത്രണപ്രക്രിയയില്‍ പങ്കാളികളാക്കുന്ന കാര്യം ഗൗരവതരമായി ആലോചിക്കുമെന്ന് മന്ത്രി കെ. ടി. ജലീല്‍ വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാലയില്‍ പഠിച്ചിറങ്ങുന്ന എഞ്ചിനീയര്‍മാരെ ഒന്നോ രണ്ടോ വര്‍ഷംഇന്റേണ്‍ഷിപ്പ് പോലെ സ്റ്റൈപെന്റ്‌നല്‍കി തദ്ദേശസ്ഥാപനങ്ങളില്‍ നിയോഗിക്കാന്‍ ആലോചിക്കുന്നുണ്ട്. ഈ മാതൃകയില്‍ മലയാളസര്‍വകലാശാലയിലെ...

ഒക്ടോബർ 19, 2017 കൂടുതല്‍ വായിക്കുക
Page 6 of 7« First...34567