ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

തുഞ്ചത്തെഴുത്തച്ഛന്‍ ഛായാചിത്രത്തിന്‍റെ അനാച്ഛാദനം ഇന്ന്(30.10.2021) മലയാളസര്‍വകലാശാലയില്‍

തുഞ്ചത്തെഴുത്തച്ഛന്‍ ഛായാചിത്രത്തിന്‍റെ അനാച്ഛാദനം ഇന്ന്(30.10.2021) മലയാളസര്‍വകലാശാലയില്‍

തിരൂര്‍: ആധുനിക മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍റെ ജീവിത വൃത്താന്തത്തെക്കുറിച്ചുള്ള ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളായി മലയാളികളുടെ മനസ്സിലുള്ള എഴുത്തച്ഛന്‍റെ ഭാവനാചിത്രം മൂര്‍ത്തരൂപത്തിലാക്കി വരയുടെ കുലപതി ആര്‍ട്ടിസ്റ്റ് നമ്പൂതിരി മലയാളസര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചിരുന്നു. ഈ ഛായാപടത്തിന്‍റെ അനാച്ഛാദനം ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ന് വൈകുന്നേരം 5 മണിക്ക് നിര്‍വഹിക്കും. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അക്ഷരം കാമ്പസില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ തിരൂര്‍ എം.എല്‍.എ ശ്രീ. കുറുക്കോളി മൊയ്തീന്‍, ശ്രീ. ഇ.ടി മുഹമ്മദ് ബഷീര്‍,എം.പി., സാഹിത്യകാരന്‍ ശ്രീ.കെ.പി.രാമനുണ്ണി തുടങ്ങിയവര്‍ സംബന്ധിക്കും.