ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വാര്‍ത്തകള്‍

അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള പള്ളിവാള്‍ സര്‍വകലാശാലയ്ക്ക്  

തിറയാട്ടത്തിന്റെ ഭഗവതി കോലത്തിനും മറ്റും ഉപയോഗിച്ചിരുന്ന അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള പള്ളിവാള്‍  മൂര്‍ക്കനാട് പീതാംബരനാശാന്‍ സര്‍വകലാശാല പൈതൃകമ്യൂസിയത്തിന് സംഭാവനചെയ്തു.  ശാസ്ത്രയാന്‍ പരിപാടിയുടെ ഭാഗമായി സര്‍വകലാശാലയില്‍ നടന്ന തിറയാട്ടം സോദാഹരണപ്രഭാഷണവും അവതരണവും നടത്താന്‍ സര്‍വകലാശാലയിലെത്തിയതായിരുന്നു അദ്ദേഹം. തെക്കന്‍ മലബാറില്‍ കാവുകളില്‍ ഉപയോഗിച്ചിരുന്ന...

ഫെബ്രുവരി 24, 2018 കൂടുതല്‍ വായിക്കുക

ശാസ്ത്രയാന്‍ സമാപിച്ചു.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാനും (റുസ) സംയുക്തമായി രണ്ടു ദിവസമായി  നടത്തുന്ന ശാസ്ത്രയാന്‍ സമാപിച്ചു. രണ്ടാദിവസമായ   ആരോഗ്യദായകമായ പ്രകൃതി പാനിയങ്ങളുടെ നിര്‍മ്മാണത്തില്‍ ഡോ. എസ്. രാധാകൃഷ്ണന്‍ ക്ലാസ്സെടുത്തു. ഭാഷശാസ്ത്രപഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍  അദ്ധ്യാപകര്‍ക്ക് പഠനവൈഷമ്യങ്ങളെക്കുറിച്ച്  ഡോ. മിസ്ബാഹ്, ഡോ....

ഫെബ്രുവരി 24, 2018 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാലയ്ക്ക് യു.ജി.സി (12ബി) അംഗീകാരം

യു.ജി.സിയുടെ സാമ്പത്തിക അംഗീകാരം ഉള്‍പ്പെടെയുള്ള 12ബി അംഗീകാരം മലയാളസര്‍വകലാശാലയ്ക്ക് ലഭിച്ചു. 1956 ലെ യു.ജി.സി ആക്ടിലെ 12ബി അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സര്‍വകലാശാലയാണിത്. ആദ്യമായാണ് കേരളത്തില്‍ ഒരു സര്‍വകലാശാലയ്ക്ക് ഇത്രയും ചുരുങ്ങിയ പ്രവര്‍ത്തനകാലയളവിനുള്ളില്‍ 12ബി അംഗീകാരം...

ഫെബ്രുവരി 23, 2018 കൂടുതല്‍ വായിക്കുക

നാടിന് പ്രയോജനകരമാവും വിധമാണ് കലാശാലയുടെ പ്രവര്‍ത്തനങ്ങള്‍:അഡ്വ. എസ്. ഗിരീഷ്

വൈജ്ഞാനിക രംഗത്തെ നേട്ടങ്ങള്‍ നാടിന് പ്രയോജനകരമാകുന്ന വിധത്തിലാണ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാ ശാലയും രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാനും (റുസ) സംയുക്തമായി നടത്തുന്ന ശാസ്ത്രയാന്‍ പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു...

ഫെബ്രുവരി 23, 2018 കൂടുതല്‍ വായിക്കുക

നല്ല സാഹിത്യമാണ് ഭാഷയെ  നിലനിര്‍ത്തുന്നത്: യു.കെ. കുമാരന്‍

നല്ല ഭാഷയും ഭാവനയും ഉണ്ടായാല്‍ മാത്രമെ നല്ല സാഹിത്യമുണ്ടാകൂ, ആ സാഹിത്യത്തിലൂടെയാണ്  ഭാഷ നിലനില്‍ക്കുന്നത്  എന്ന് യു.കെ കുമാരന്‍. മലയാളസര്‍വകലാശാല സാഹിത്യപഠനവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ മാതൃഭാഷാദിനത്തോടനുബന്ധിച്ച് നടത്തിയ സാഹിത്യസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  മാതൃഭാഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ പദ്ധതികളും നിയമങ്ങളും...

ഫെബ്രുവരി 22, 2018 കൂടുതല്‍ വായിക്കുക

ഇന്നത്തെ പരിപാടി (21.02.18)

മലയാളസര്‍വകലാശാല : സാഹിത്യസമ്മേളനം – ഉദ്ഘാടനം- യു.കെ. കുമാരന്‍, രാവിലെ 10 മണി രംഗശാല ഓഡിറ്റോറിയം. മലയാളസര്‍വകലാശാല : ക്യാമ്പസ് പ്രതിഭകളെ അനുമോദിക്കല്‍ :- ഉദ്ഘാടനം – സി. രാധാകൃഷ്ണന്‍, ഉച്ചയ്ക്ക് 2 മണി രംഗശാല ഓഡിറ്റോറിയം.

ഫെബ്രുവരി 21, 2018 കൂടുതല്‍ വായിക്കുക

സാഹിത്യസമ്മേളനം നാളെ (21.02.18)

മാതൃഭാഷാദിനത്തോടനുബന്ധിച്ച് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യപഠനവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സാഹിത്യസമ്മേളനം നാളെ (21.02.18) രാവിലെ പത്തുമണിയ്ക്ക്  സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ യു.കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍, പി.പി.രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.   സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ പ്രശസ്തസാഹിത്യ കാരന്‍ സി.രാധാകൃഷ്ണന്‍...

ഫെബ്രുവരി 20, 2018 കൂടുതല്‍ വായിക്കുക

സാഹിതി പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു

അന്തര്‍സര്‍വകലാശാല സാഹിത്യോത്സവത്തിന്റെ ഭാഗമായി തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സാഹിത്യ ഫാക്കല്‍റ്റി നല്‍കിവരുന്ന അഞ്ചാമത് സാഹിതി പുരസ്‌കാരത്തിന് കഥ, കവിത എന്നിവ ക്ഷണിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സര്‍വകലാശാല/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. രചനകള്‍ക്കൊപ്പം സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രംകൂടി ഉള്ളടക്കം ചെയ്യണം. ഒന്നും...

ഫെബ്രുവരി 8, 2018 കൂടുതല്‍ വായിക്കുക

ശാസ്ത്രയാന് ഇന്ന് തുടക്കം(22.02.18)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും രാഷ്ട്രീയ ഉച്ചര്‍ ശിക്ഷാ അഭിയാനും(റുസ) സംയുക്തമായി നടത്തുന്ന ശാസ്ത്രയാന്‍ പരിപാടിയ്ക്ക് ഇന്ന് തുടക്കമാവും. രണ്ട് ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ വിവിധതരത്തിലുള്ള പ്രദര്‍ശനങ്ങള്‍, ശില്പശാലകള്‍, കലാപ്രദര്‍ശനം, പുസ്തകപ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.  രാവിലെ 9.30ന് ശാസ്ത്രയാന്റെ ഉദ്ഘാടനം തിരൂര്‍ നഗരസഭ...

ഫെബ്രുവരി 22, 2018 കൂടുതല്‍ വായിക്കുക

ഇന്‍ഫ്‌ളിബിനെറ്റ് കേന്ദ്രവുമായുള്ള ധാരണാപത്രത്തില്‍ സര്‍വകലാശാല ഒപ്പുവെച്ചു

ഗവേഷകവിദ്യാര്‍ത്ഥികളുടെ പ്രബന്ധങ്ങളും പ്രബന്ധരൂപരേഖകളും ശേഖരിക്കുന്ന യു.ജി.സിയുടെ ഇന്‍ഫ്‌ളിബിനെറ്റ് കേന്ദ്രവുമായി മലയാളസര്‍വകലാശാല ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇന്‍ഫ്‌ളിബിനെറ്റിന്റെ പ്രതിനിധി മനോജ് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ രജിസ്ട്രാര്‍ ഇന്‍-ചാര്‍ജ് ഡോ. ടി. അനിതകുമാരിയാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഇതിലൂടെ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഗവേഷണപ്രബന്ധങ്ങള്‍ നേരിട്ടോ സര്‍വകലാശാല...

ഫെബ്രുവരി 8, 2018 കൂടുതല്‍ വായിക്കുക

 ജ്ഞാനത്തില്‍ നിന്ന് കര്‍മശേഷിയിലേക്കുള്ള രംഗപ്രവേശനമാണ് വിദ്യാഭ്യാസം – ഡോ. രാജന്‍ ഗുരുക്കള്‍ 

ജ്ഞാനത്തിന്‍റെ അന്തരംഗപ്രവേശനം കഴിഞ്ഞ് ജ്ഞാനം അടിസ്ഥാനമാക്കി കര്‍മ്മശേഷിയിലേക്കുള്ള രംഗപ്രവേശനമാണ് വിദ്യാഭ്യാസം നേടുന്നതിലൂടെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഉണ്ടാവേണ്ടതെന്നും, ആശങ്കകള്‍ ഒഴിവാക്കി ആത്മവിശ്വാസത്തോടു കൂടി കര്‍മ്മമേഖലയെ സമീപിക്കാന്‍ പ്രാപ്തരാകേണ്ടതുമെന്നും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍. മലയാളസര്‍വകലാശാലയില്‍ മൂന്നാംബിരുദദാനപ്രഭാഷണം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

ജനുവരി 31, 2018 കൂടുതല്‍ വായിക്കുക
Page 28 of 37« First...1020...2627282930...Last »