ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

വള്ളത്തോള്‍ സാംസ്കാരിക അധിനിവേഷത്തെ  പ്രതിരോധിച്ച ഭടന്‍-  ബാലചന്ദ്രന്‍ ചുള്ളിക്കാട്

വള്ളത്തോള്‍ സാംസ്കാരിക അധിനിവേഷത്തെ പ്രതിരോധിച്ച ഭടന്‍- ബാലചന്ദ്രന്‍ ചുള്ളിക്കാട്

സാംസ്കാരിക അധിനിവേഷത്തെ പ്രതിരോധിക്കുന്ന മാനമുള്ള ഭടനായിരുന്നു വള്ളത്തോല്ള്‍ എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. ജീവിതത്തിന്‍റെ അനുകൂല വശങ്ങളെ ബിംബങ്ങളിലൂടെ സൂചിപ്പിക്കുകയും അതിലൂടെ  ആത്യന്തികമായി ശമനമാണ് അദ്ദേഹം ലക്ഷ്യം വെച്ചിരുന്നതെന്നും  സാമുദായിക സ്വാതന്ത്രത്തിന് അക്ഷീണം ശ്രമിക്കുന്ന പ്രേരകശക്തികളാണ് അദ്ദേഹത്തിന്റെ കവിതകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും കേരളകലാമണ്ഡലം കല്‍പിതസര്‍വകലാശാലയുടെ വള്ളത്തോള്‍ ചെയറും സംയുക്തമായി സംഘടിപ്പിച്ച വള്ളത്തോള്‍ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.    ചടങ്ങിന്‍റെ ഉദ്ഘാടനം മുന്‍  കേരളകലാമണ്ഡലം കല്പിത സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശ് നിര്‍വഹിച്ചു. വള്ളത്തോളിന്‍റെ കാല്പനിക ചിന്തകളാണ് പിന്‍കാലത്ത് ബഹുദൂരം സഞ്ചരിച്ചതെന്ന് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വൈസ്ചാന്‍സലര്‍ ഡോ. അനില്‍വള്ളത്തോള് പറഞ്ഞു. സാഹിത്യഫാക്കല്‍റ്റി ഡീന്‍ ഡോ.ടി.അനിതകുമാരി സ്വാഗതവും  ഡോ. സി. ഗണേഷ് നന്ദിയും പറഞ്ഞു.