ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ദേശീയമാധ്യമസെമിനാറിന് 21ന് തുടക്കമാകും

ദേശീയമാധ്യമസെമിനാറിന് 21ന് തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മാധ്യമപഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന  ദേശീയമാധ്യമസെമിനാറിന്  മാര്‍ച്ച് 21 തുടക്കമാകും. മദ്രാസ് സര്‍വകലാശാല മാധ്യമപഠന വകുപ്പ് തലവന്‍ പ്രൊഫ.ജി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളായി നടക്കുന്ന സെമിനാറില്‍ എം.എസ്. ശ്രീകല (ന്യൂസ് എഡിറ്റര്‍, മാതൃഭൂമി ന്യൂസ്),ആര്‍. അളകനന്ദ (അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍, ഏഷ്യാനെറ്റ് ന്യൂസ്), നിഷ പുരുഷോത്തമന്‍ (ചീഫ് ന്യൂസ് എഡിറ്റര്‍, മനോരമ ന്യൂസ്),  ഡോ.എം.എസ്. സപ്ന (മൈസൂര്‍ സര്‍വകലാശാല), വി.പി. റജീന (സീനിയര്‍ സബ് എഡിറ്റര്‍ മാധ്യമം ദിനപത്രം), പാര്‍വ്വതി ചന്ദ്രന്‍, ഡോ. പി.പി. ഷാജു, ഡോ.എസ്.ആര്‍. സഞ്ജീവ് എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനം വൈസ് ചാന്‍സലര്‍ പ്രൊഫ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം ചെയ്യും.