ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

പ്രഭാഷണം നടത്തി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ചരിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ‘കേരളചരിത്രം,സംസ്കാരം: പുതുവായനകള്‍’ എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരിപാടിയില്‍ ഡോ.  കെ.എസ്. മാധവന്‍ (പ്രൊഫ. കാലിക്കറ്റ് സര്‍വകലാശാല) മുഖ്യ പ്രഭാഷണം നടത്തി. നിലവില്‍ എഴുതപ്പെട്ടിട്ടുള്ള ചരിത്രരചനാസങ്കല്‍പ്പങ്ങളെ പഠനവിധേയമാക്കിക്കൊണ്ട് പുതിയകാഴ്ചപ്പാടുകളെയും രചനാരീതികളെയും അദ്ദേഹം പരിചയപ്പെടുത്തി. ഡോ....

ഒക്ടോബർ 31, 2018 കൂടുതല്‍ വായിക്കുക

സംഘാടകസമിതി രൂപികരിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന് സംഘാടക സമിതി രൂപീകരിച്ചു. വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേരള ചരിത്രകോണ്‍ഫറന്‍സിന്‍റെ സെക്രട്ടറി പ്രൊഫ. കെ. ഗോപാലന്‍...

ഒക്ടോബർ 24, 2018 കൂടുതല്‍ വായിക്കുക

ശില്പശാല നടത്തി (22-10-2018)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഐ.ക്യൂ.എ.സിയുടെ നേതൃത്വത്തില്‍ അദ്ധ്യാപക -അനദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും ശില്പശാല നടത്തി. കാലിക്കറ്റ് സര്‍വകലാശാല ഐ.ക്യൂ.എ.സി ഡയറക്ടര്‍ ഡോ. എം. മനോഹരന്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി.

ഒക്ടോബർ 23, 2018 കൂടുതല്‍ വായിക്കുക

‘വെട്ടം 2018’ നാടകോത്സവം സമാപിച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ നടന്ന വെട്ടം 2018’നാടകോത്സവം ഒക്ടോബര്‍ 22 ന് സമാപിച്ചു. നാടകോത്സവത്തിന്‍റെ ഭാഗമായി കലാജാഥയും, പ്രാദേശിക നാടകപ്രവര്‍ത്തകരുടെ സംഗമവും, നാടകഗാനാവതരണവും , നാടക ക്യാമ്പും, നാടക അവതരണവും നടന്നു. അറുപതോളം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.പുതിയതലമുറയ്ക്ക് നാടകത്തിനോടുള്ള അഭിരുചി വര്‍ദ്ധിക്കുന്നതായി...

ഒക്ടോബർ 23, 2018 കൂടുതല്‍ വായിക്കുക

കലാജാഥ നടത്തി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ തീയറ്റര്‍ ക്ലബ്ബിന്‍റെയും    വിദ്യാര്‍ത്ഥി യൂണിയന്‍റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ‘വെട്ടം 2018’ നാടകോത്സവത്തിനു  തുടക്കം കുറിച്ചുകൊണ്ട് കലാജാഥ നടത്തി. കലാജാഥയെ അഭിസംബോധന ചെയ്തുകൊണ്ട്  പ്രദേശത്തെ നാടകപ്രവര്‍ത്തകരായ കുട്ടിക്ക, തിരൂര്‍ദാസ്    എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപ്രദര്‍ശനവും...

ഒക്ടോബർ 17, 2018 കൂടുതല്‍ വായിക്കുക

പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച് നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു. പ്രാചീന- മധ്യകാല- ആധുനിക- ചരിത്രവുമായി ബന്ധപ്പെട്ടതോ ഭാഷ, സംസ്കാരപഠനം, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ നിന്നോ ഉള്ള പ്രബന്ധങ്ങളാണ് സ്വീകരിക്കുക. പത്ത് പേജില്‍ കവിയാതെ ഇംഗ്ലീഷിലോ...

ഒക്ടോബർ 17, 2018 കൂടുതല്‍ വായിക്കുക

‘വെട്ടം 2018 ‘നാടകോത്സവത്തിന് ഇന്ന് (16.10.18) തുടക്കമാകും

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ തിയറ്റര്‍ക്ലബ്ബിന്‍റെയും വിദ്യാര്‍ത്ഥി യൂണിയന്‍റെയും ആഭിമുഖ്യത്തില്‍ ‘വെട്ടം 2018’ നാടകോത്സവത്തിനു നാളെ തുടക്കമാവും. പരിപാടിയുടെ ഭാഗമായി നാളെ (16.10.18) ന് ഉച്ചക്ക് 2 മണിക്ക് കലാജാഥയും പ്രാദേശിക നാടക പ്രവര്‍ത്തകരുടെ സംഗമവും നാടകഗാനാവതരണവും നടക്കും. 17 ന് ജി....

ഒക്ടോബർ 16, 2018 കൂടുതല്‍ വായിക്കുക

പുസ്തകങ്ങള്‍ കൈമാറി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളുടെയും ഒരു കോപ്പി വീതം ‘പ്രദീപന്‍ പാമ്പിരിക്കുന്ന് സ്മാരക ലൈബ്രറിക്ക് ‘ വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ കൈമാറി. കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ മലയാളവിഭാഗത്തിലാണ് ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. ലൈബ്രറിയ്ക്ക്...

ഒക്ടോബർ 16, 2018 കൂടുതല്‍ വായിക്കുക

വന്യജീവി വാരാഘോഷം നടത്തി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പരിസ്ഥിതി പഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വന്യജീവിവാരാഘോഷം നടത്തി. ‘ഒരു മഴുവിന്‍റെ ദൂരം മാത്രം’, ‘നിങ്ങള്‍ അരണയെ കണ്ടോ?’, ‘ഹോം’ എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനവും പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ & റിസര്‍ച്ച് സെന്‍ററിലെ...

ഒക്ടോബർ 15, 2018 കൂടുതല്‍ വായിക്കുക

Wild life week Celebration

Wild life week was Celebrated in Malayalam University through the initiation taken by the Department of Environmental Science, Malayalam University. Screening of short films such as orumazhuvintedoorammathram, ningalaranayekando?, and...

ഒക്ടോബർ 15, 2018 കൂടുതല്‍ വായിക്കുക

വൈജ്ഞാനിക പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സാഹിത്യഫാക്കല്‍റ്റിയുടെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക പ്രഭാഷണ പരമ്പരക്ക് തുടക്കം കുറിച്ചു. മലയാളസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ 'പോസ്റ്റ് മാര്‍ക്സിസത്തിന്‍റെ കേരളീയ പരിസരം' എന്ന വിഷയത്തില്‍ ഡോ. കെ.എം. അനില്‍ (ഡയറക്ടര്‍, എഴുത്തച്ഛന്‍പഠനകേന്ദ്രം) പ്രഭാഷണം...

ഒക്ടോബർ 9, 2018 കൂടുതല്‍ വായിക്കുക

‘യൂണികോഡ് മലയാളം’ ക്ലാസ് നടന്നു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ഇന്‍റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്‍റെ നേതൃത്വത്തില്‍ ഗവേഷകവിദ്യാത്ഥികള്‍ക്കായി ‘യൂണികോഡ് മലയാളം’ എന്ന വിഷയത്തില്‍ മാഹി മഹാത്മാഗാന്ധി കോളേജിലെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഹേഷ് മംഗലാട്ട് ക്ലാസ്സെടുത്തു. യൂണികോഡ് ഫോണ്ടുകളെക്കുറിച്ചും ഫോണ്ട് കൺവേർഷനുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡോ....

സെപ്റ്റംബർ 27, 2018 കൂടുതല്‍ വായിക്കുക
Page 21 of 37« First...10...1920212223...30...Last »