ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

മലയാളദിനാഘോഷം നാളെ(1.11.18)

മലയാളദിനാഘോഷം നാളെ(1.11.18)

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല മലയാളദിനാഘോഷം വിവിധ പരിപാടികളോടെ നവംബര്‍ 1 രാവിലെ 10 മണിക്ക് സര്‍വകലാശാല യിലെ രംഗശാലയില്‍ വെച്ച് നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം വൈസ്ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിക്കും. ‘മതിലുകളില്ലാത്ത മലയാളം’ എന്ന വിഷയത്തില്‍ ഡോ. പി.എം. ഗിരീഷ് (മലയാളവിഭാഗം മേധാവി, മദ്രാസ് സര്‍വകലാശാല) പ്രഭാഷണം നടത്തും. തിരൂര്‍ മലയാളം ചാനലിന്‍റെ പ്രവര്‍ത്തനോദ്ഘാടനവും സര്‍വകാലാശാല പുനര്‍ പ്രസിദ്ധീകരിച്ച ‘പതിവൃതാധര്‍മം’എന്ന പുസ്തകത്തിന്‍റെ പ്രകാശനവും മഹാകവി വള്ളത്തോളിന്‍റെ സമഗ്രജീവചരിത്ര ഡോക്യുമെന്‍ററിയായ ‘ലോകമേ തറവാടി’ന്‍റെ പ്രദര്‍ശനവും   നടക്കും.