ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

അറിയിപ്പുകൾ

ആറാമത് അന്താരാഷ്ട്ര കേരളചരിത്ര  കോണ്‍ഫറന്‍സിലേക്കുള്ള   രജിസ്ട്രേഷന്‍ നവംബര്‍ 10 വരെ

ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിലേക്കുള്ള രജിസ്ട്രേഷന്‍ നവംബര്‍ 10 വരെ

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ വെച്ച്  നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിന്റെ കോണ്‍ഫറന്‍സിലേക്കുള്ള രജിസ്ട്രേഷന്‍ നവംബര്‍ 10ന് അവസാനിക്കും. രജിസ്ട്രേഷന്‍ ഫീസ്  KERALA HISTORY CONFERENCE 2018 (അക്കൗണ്ട് നമ്പര്‍:38016844720, എസ്.ബി.ഐ. തിരൂര്‍ ടൗണ്‍ ശാഖ,  IFSCode: SBIN0008678))  എന്ന പേരില്‍ ഓണ്‍ലൈന്‍ ആയോ, ഡി.ഡി/ചെക്ക് എന്നിവ ലോക്കല്‍ സെക്രട്ടറി, ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സ് 2018, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, അക്ഷരം ക്യാമ്പസ്, വാക്കാട്, തിരൂര്‍, 676502 എന്ന വിലാസത്തില്‍ അയക്കുകയോ ചെയ്യാം. വിശദവിവരങ്ങള്‍ക്ക്  സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പരിപാടിയുടെ  ലോഗോ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രകാശനം ചെയ്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.അനിതകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഫറന്‍സിന്‍റെ  ലോക്കല്‍ സെക്രട്ടറി ഡോ. സതീഷ് പാലങ്കി, ഡോ.സുധീര്‍ എസ്. സലാം എന്നിവര്‍ സംസാരിച്ചു.
Email : – keralahistoryconference2018@temu.ac.in