ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230

വാര്‍ത്തകള്‍

സൈൻസ് ഫിലിം ഫെസ്റ്റിവലിന് പ്രൗഢ​ ഗംഭീര തുടക്കം.

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ഘടകം  സംഘടിപ്പിക്കുന്ന പതിനേഴാമത് സൈൻസ് ഫിലിം ഫെസ്റ്റിവലിന് തിരൂരിൽ പ്രൗഢ​ഗംഭീര തുടക്കം. തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലയിൽ വച്ച് നടക്കുന്ന മേള  ഉന്നത വി​ദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം...

ഒക്ടോബർ 1, 2024 കൂടുതല്‍ വായിക്കുക

ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം വിതരണം ചെയ്തു.

തിരൂർ: പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ മലയാളത്തിലെ മികച്ച വൈജ്ഞാനികഗ്രന്ഥത്തിന് ഏർപ്പെടുത്തിയ 2023 ലെ ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ നടന്ന ചടങ്ങിൽ മദ്രാസ് സർവകലാശാല മലയാളവിഭാഗം പ്രൊഫസർ ഡോ. പി. എം. ഗിരീഷും...

ഓഗസ്റ്റ്‌ 30, 2024 കൂടുതല്‍ വായിക്കുക

വൈജ്ഞാനികോത്സവം ഉദ്ഘാടനം ചെയ്തു.

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചനാ സ്‌കൂൾ പുസ്‌തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗവേഷകസംഗമവും വൈജ്ഞാനികോത്സവവും  മലയാളസർവകലാശാല വൈസ് ചാൻസലർ പ്രൊഫ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന വൈജ്ഞാനികോത്സവത്തിന്റെ ഭാഗമായി ത്രിദിന ദേശീയ സെമിനാറും...

ഓഗസ്റ്റ്‌ 30, 2024 കൂടുതല്‍ വായിക്കുക

ഫോക്‌ലോറിൻ്റെ പ്രത്യയ ശാസ്ത്രങ്ങൾ ഒരിക്കലും ചരമം പ്രാപിക്കില്ല: ഡോ: രാഘവൻ പയ്യനാട്

തിരൂർ: കാലമെത്ര കഴിഞ്ഞാലും ഫോക്‌ലോർ ഉയർത്തിയ പ്രത്യയ ശാസ്ത്രത്തിന് മരണമില്ലെന്ന് രാഘവൻ പയ്യനാട് പറഞ്ഞു.ഫോക്‌ലോർ പഠന ശാഖയുടെ പ്രാധാന്യം ആഗോളവൽക്കരണ കാലത്ത് കുറഞ്ഞാലും അത് ഉയർത്തിയ ആശയങ്ങൾ വ്യത്യസ്ത രീതിയിൽ ഇവിടെ നിലനിൽക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ഫോക്‌ലോർ ദിനത്തോടനുബന്ധിച്ചു...

ഓഗസ്റ്റ്‌ 23, 2024 കൂടുതല്‍ വായിക്കുക

ലോക ഫോക് ലോർ ദിനാചരണത്തിനും ദേശീയ സെമിനാറിനും തുടക്കമായി.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല സംസ്കാരപൈതൃകപഠന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലോക ഫോക് ലോർ ദിനാചരണത്തിനും ദേശീയ സെമിനാറിനും തുടക്കമായി. കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ കലാസംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. മലയാള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ....

ഓഗസ്റ്റ്‌ 23, 2024 കൂടുതല്‍ വായിക്കുക

സൈൻസ് – ഹ്രസ്വ ചിത്ര ഡോക്യുമെൻ്ററി-ആലോചനാ യോഗം

എഫ്. എഫ്. എസ്. ഐ   മലയാള സർവ്വകലാശാലയുമായി ചേർന്ന് ഒക്ടോബർ 1 മുതൽ5 വരെ സംഘടിപ്പിക്കുന്ന സൈൻസ് – ഹ്രസ്വ ചിത്ര ഡോക്യുമെൻ്ററി ദേശീയ ചലച്ചിത്രോത്സവത്തിൻ്റെ ആലോചനാ യോഗം മലയാള സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. എൽ. സുഷമയുടെ...

ഓഗസ്റ്റ്‌ 22, 2024 കൂടുതല്‍ വായിക്കുക

തിയേറ്റർ ക്ലബ്ബിൻറെ ഉദ്ഘാടനവും ശില്പശാലയും

തിയേറ്റർ ക്ലബ്ബിൻറെ ഉദ്ഘാടനവും ശില്പശാലയും ആഗസ്റ്റ് 21 ആരംഭിച്ചു. മൂന്നു ദിവസങ്ങളിലായി നീണ്ട് നിൽക്കുന്ന ക്ലാസിലെ പ്രഥമ ക്ലാസ് ശ്രീ കെ.വി. വിജേഷ് രംഗശാല ഓഡിറ്റോറിയത്തിൽ വച്ച് നയിച്ചു.പ്രസ്തുത ചടങ്ങിൽ  ഡോ. കെ.എം. ഭരതൻ രജിസ്ട്രാർ, തിയേറ്റർ ക്ലബ്ബ് കൺവീനർ...

ഓഗസ്റ്റ്‌ 22, 2024 കൂടുതല്‍ വായിക്കുക

മലയാള സർവകലാശാലയിൽ ബിരുദാനന്തര ബിരുദം ; അപേക്ഷ തീയതി നീട്ടി.

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല 2024 – 25 അധ്യയന വർഷത്തേക്കുള്ള  ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക്  അപേക്ഷിക്കാനുള്ള അവസാന തീയതി  2024 ജൂൺ 15 വരെ ദീർഘിപ്പിച്ചു. ഏതു വിഷയത്തിൽ ബിരുദം കഴിഞ്ഞവർക്കും അവസാന വർഷ പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. നാല് സെമെസ്റ്ററുകളിലായി രണ്ടു വർഷമാണ്...

മെയ്‌ 20, 2024 കൂടുതല്‍ വായിക്കുക

ധാരണാപത്രം ഒപ്പിട്ടു.

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയും  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഇൻ സോഷ്യൽ സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് (IRISH) എന്ന ഗവേഷണ സ്ഥാപനവും ചേർന്നുള്ള അക്കാദമിക പരിപാടികൾ ഊർജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി ഇരു സ്ഥാപനങ്ങളും ചേർന്നുള്ള ധാരണാപത്രം ഇന്ന് ഒപ്പിട്ടു. പരിപാടിക്ക് ചരിത്ര...

ഏപ്രിൽ 22, 2024 കൂടുതല്‍ വായിക്കുക

അന്താരാഷ്ട്ര സമ്മേളനം

അന്താരാഷ്ട്ര സമ്മേളനം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും അസോസിയേഷൻ ഓഫ് തേർഡ് വേൾഡ് സ്റ്റഡീസ്  സൌത്ത് ഏഷ്യൻ ചാപ്റ്ററും സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം 2024 മെയ് 15 – 17 തീയതികളിൽ അക്ഷരം ക്യാമ്പസിൽ വച്ച് നടക്കുന്നു.  

ഏപ്രിൽ 22, 2024 കൂടുതല്‍ വായിക്കുക

മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ.

മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. പഠനകാലയളവിൽ ക്യാമ്പസിനകത്തും പുറത്തുമുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. സർവകലാശാലയിൽ നടന്ന ലളിതമായ ചടങ്ങിൽ ...

ഏപ്രിൽ 22, 2024 കൂടുതല്‍ വായിക്കുക
Page 1 of 3712345...102030...Last »