Phone

0494 2631230 9188023237

The first permanent building of the Malayalam University ‘Ezhutupura’ inaugurated by Higher Education Department Minister Dr. R. Bindu

The first permanent building of the Malayalam University ‘Ezhutupura’ inaugurated by Higher Education Department Minister Dr. R. Bindu

മലയാളസർവകലാശാലയുടെ ആദ്യത്തെ സ്ഥിരം കെട്ടിടമായ എഴുത്തുപുരയുടെ  ഒൌപ ചാരികമായ ഉദ്ഘാടനകർമ്മം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. ആഗോളീകരണത്തിന്റെ നടപ്പുകാലത്ത്  വിജ്ഞാനത്തിന്റെ ആധാനപ്രധാനങ്ങൾ രാജ്യാതിർ ത്തികൾക്ക് അപ്പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.  വൈജ്ഞാനിക ചക്രവാളങ്ങൾ അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്  ലോകവിജ്ഞാനത്തെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തെടുക്കാൻ മലയാളസർവകലാശാല പ്രത്യേകം ശ്രദ്ധി ക്കേണ്ടതുണ്ടതുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു. ലോകവിജ്ഞാനത്തെ മലയാളീകരിക്കുവാനുള്ള വലിയ   ദൗത്യമാണ്  മലയാളസർവകലാശാലയ്ക്ക് ഏറ്റെടുക്കുവാനുള്ളത്. നവവൈജ്ഞാനിക ശാഖകൾ ധാരാളമായിട്ട് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.  പരമ്പരാഗത വൈജ്ഞാനികശാഖകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കുന്ന  അന്തർ വൈജ്ഞാനി കമായ പഠനമേഖലകൾ മലയാളത്തിൽ ഇപ്പോൾ സജീവമാണ്. ഏതു വൈജ്ഞാനിക അറിവുകളെയും മലയാളത്തിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് മലയാളത്തിൽ പാഠപുസ്തകങ്ങളും വൈജ്ഞാനിക ഗ്രന്ഥങ്ങളുമെല്ലാം ലഭ്യമാക്കുക എന്നതടക്കം പല പ്രവർത്തനങ്ങളും മലയാള സർവകലാശാല ഏറ്റെടുത്തു നടത്തേണ്ടതുണ്ട്. ലോക ക്ലാസ്സിക്കുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക എന്നതും സുപ്രധാനമായ കാര്യമാണ്. സാമ്പ്രദായിക കോഴ്സുകൾ പഠിച്ചിറങ്ങുമ്പോൾ തൊഴിൽ ലഭിക്കുന്നില്ല എന്ന സ്ഥിതി ഇന്നുണ്ട്. തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന വിടവ് നികത്താൻ കുടുതൽ സ്ക്കിൽ എൻഹാൻസ്മെന്റ് (Skill Enhancement) – കോഴ്സുകൾ തുടങ്ങേണ്ടതുണ്ട്.  ഭാഷയും സംസ്കാരവും കേന്ദ്രീകരിച്ചുകൊണ്ട്  അത്തരം കോഴ്സുകൾ  കണ്ടെത്തി  മലയാള സർവകലാശാലയിൽ നടപ്പിലാക്കാൻ  ശ്രമിക്കണം. മലയാളം കമ്പ്യൂട്ടിംഗിന്റെയും തർജ്ജമയുടെയും പരിശീലനം കുട്ടികൾക്ക് നൽകേണ്ടതുണ്ട്. അസാപ്പ്  കേരള (ASAP Kerala)യുടെ ആഭിമുഖ്യത്തിലും ഭാഷാപരമായ ചില കോഴ്സുകൾ നടത്തുന്നുണ്ട്. മലയാളമല്ലാത്ത ഇതര ഭാഷകളിൽ പ്രാവീണ്യം നേടാനും അസാപ്പിന്റെ കോഴ്സുകളിലൂടെ കഴിയുന്നു.  ഭാഷാനുബന്ധിയായ കഴിവുകൾ എങ്ങനെ വികസിപ്പിക്കുവാൻ കഴിയുമെന്നുകൂടി ആലോചിക്കേണ്ടതുണ്ട്. വള്ളത്തോൾ മുന്നോട്ടുവെച്ച ഭാഷാസങ്കല്പത്തിന് നേരെ എതിരെയാണ് നമ്മൾ പ്രവർത്തി ക്കുന്നത്. മാതൃഭാഷയെ നമ്മൾ അവജ്ഞയോടെ കാണുന്നു. പാശ്ചാത്യരാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നവർ ആദ്യവർഷം പഠിക്കേണ്ടത് അവരുടെ മാതൃഭാഷയാണ്. മാതൃഭാഷയിലൂടെ നേടുന്ന ഏതൊരു അറിവും സമൂഹത്തിന്റെ വളർച്ചയ്ക്ക്കാരണമാകുന്നു. മലയാളസർവകലാശാലയുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണത്തിനുവേണ്ടി സർക്കാർ ഇരുപതുകോടി അനുവദിച്ചിട്ടുണ്ട്. 66 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. അതിൽ 23 കോടി ഈ വർഷം അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലെ തീരുമാനപ്രകാരം അടിയന്തരമായി നമ്മുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കേണ്ടതുണ്ട്. അപ്പോൾ നിലവിലുള്ള ക്യാമ്പസിനെ ഉപകേന്ദ്രമായി പ്രവർത്തിപ്പിക്കുവാൻ കഴിയും.  വള്ളത്തോൾചെയർ ഒാഫീസിന്റെ പ്രവർത്തോദ്ഘാടനകർമ്മവും, ഡോ. അനിൽ വള്ളത്തോൾ രചിച്ച മലയാളപ്പിറവി എന്ന പുസ്തകത്തിന്റെ പ്രകാശനവും, ഡോ. അനിൽ വള്ളത്തോൾ തിരക്കഥ എഴുതി ഡോ. ശ്രീദേവി പി. അരവിന്ദ് സംവിധാനം ചെയ്ത മൊഴിയഴക് ഭാഷാ ഡോക്യുമെന്ററിയുടെ പോസ്റ്ററിന്റെയും ട്രയലറിന്റെയും പ്രകാശനവും, കാമ്പസ് യൂണിയൻ നേതൃത്വം നൽകിയ സമ്പൂർണ ഭരണഘടന സാക്ഷരതാ യജ്ഞാനത്തിന്റെ പ്രവർത്തനവും    ചടങ്ങിൽ  ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷതവഹിച്ച ചടങ്ങിൽ ഡോ. അനിൽ വള്ളത്തോൾ സ്വാഗതവും പറഞ്ഞു. നൌഷാദ് നെല്ലാഞ്ചേരി, ഡോ. കെ. എം. അനിൽ, ഡോ. കെ. ബാബുരാജൻ, വി. സ്റ്റാലിൻ, ആശിഷ് സുകു, അഫ്സൽ എന്നിവർ സംസാരിച്ചു. എ.വി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. രജിസ്ട്രാർ ഇൻ ചാർജ് ഡോ. ഇ. രാധാകൃഷ്ണൻ ചടങ്ങിന് നന്ദി പറഞ്ഞു.