Phone

0494 2631230 9188023237

Quotation’s Invited

Quotation’s Invited

2021 ഡിസംബര്‍ 16

തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയിലെ യാത്രാ ആവശ്യങ്ങള്‍ക്ക് 48 സീറ്റുകളോടു കൂടിയ ബസുകള്‍ (2 എണ്ണം) കരാര്‍ അടിസ്ഥാനത്തില്‍ ഓടിക്കുന്നതിന് 2015 വര്‍ഷം മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ ഉടമകള്‍/ട്രാവല്‍ ഏജന്‍സികള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ബസുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓടിക്കുന്നതിന് കിലോമീറ്ററിനുള്ള നിരക്ക് കാണിച്ചുകൊണ്ട്, സീല്‍ ചെയ്ത ദര്‍ഘാസുകള്‍ 22.12.2021 ന് 2 മണിക്ക് മുമ്പായി തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാല, വാക്കാട്(പി.ഒ.), തിരൂര്‍ – 676 502 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. നിരതദ്രവ്യമായി തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരൂര്‍ ടൗണ്‍ ബ്രാഞ്ചില്‍ മാറാവുന്ന 10,000/- രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് ദര്‍ഘാസിനൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം അപേക്ഷയും നിരതദ്രവ്യവും സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ, 0494-2631230 എന്ന നമ്പറിലോ,www.malayalamuniversity.edu.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.