Phone

0494 2631230 9188023237

Lecture on ‘Kerala: Historiography and Approaches’

Lecture on ‘Kerala: Historiography and Approaches’

2021 ആഗസ്റ്റ് 12

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയിലെ ചരിത്രപഠനസ്കൂളിന്‍റെ ആഭിമുഖ്യത്തില്‍   ‘ചരിത്രപഥം 2021’എന്ന പേരില്‍ നടത്തുന്ന വെബിനാറിന്‍റെ ഭാഗമായി ‘കേരളം: ചരിത്രരചനയും സമീപനങ്ങളും’എന്ന വിഷയത്തില്‍ ഡോ. കെ.എസ്. മാധവന്‍ (അസോസിയേറ്റ് പ്രൊഫസര്‍, കാലിക്കറ്റ് സര്‍വകലാശാല) പ്രഭാഷണം നടത്തി. കേരളചരിത്രരചനയുടെ വിവിധവശങ്ങളെക്കുറിച്ചും  നരവംശശാസ്ത്ര സിദ്ധാന്തങ്ങള്‍ ചരിത്രരചനയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ  അടിസ്ഥാന വിഭാഗത്തിന്‍റെ ചരിത്രത്തെ എങ്ങനെ പുനര്‍ നിര്‍മ്മിക്കാമെന്നും പ്രഭാഷണത്തില്‍ ചര്‍ച്ച ചെയ്തു. ഡോ.എല്‍.ജി. ശ്രീജയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ഡോ. മഞ്ജുഷ ആര്‍ വര്‍മ, ഡോ.ബാബുരാജ്, ഡോ.സുന്ദര്‍രാജ്, ഡോ.കെ.വി.ശശി,കെ.എസ്.ഹക്കീം, ഡോ.മൈത്രി, ഡോ.അമൃത, ഇന്ദുജ വിജയന്‍, സാന്ദ്ര എന്നിവര്‍ സംസാരിച്ചു.

പരിപാടിയുടെ ലിങ്ക് :

https://drive.google.com/file/d/1Yx68slaRPA-w82MZzw2JRQ7dsxdEde8D/view?usp=drive_web