Phone

0494 2631230

Inauguration of Vallathol chair and One day seminar

Inauguration of Vallathol chair and One day seminar

ആര്‍ട്ടിസ്റ്റ് മദന൯ വരച്ച വള്ളത്തോളിന്റെ ചിത്രം മലയാള സര്‍വകലാശാലയില്‍ വളളത്തോൾ ചെയര്‍ ഉദ്ഘാടനച്ചടങ്ങില്‍ സി. രാധാകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു. മലയാള സര്‍വകലാശാലയുടെ ഡി.ലിറ്റ്‌ അദ്ദേഹം ഏറ്റുവാങ്ങി.

വള്ളത്തോൾ ചെയര്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനംചെയ്തു. വള്ളത്തോൾ ചെയറിനും മലയാള സര്‍വകലാശാലയ്ക്ക് കെട്ടിടം പണിയാനും ആവശ്യമായ തുക അനുവദിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. വൈസ്‌ ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോൾ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ചാത്തനാത്ത്‌ അച്യുതനുണ്ണിയെ ആദരിച്ചു. സി. രാജേന്ദ്രന്‍, ഇ. രാധാകൃഷ്ണന്‍, കെ.പി. രാമനുണ്ണി എന്നിവര്‍ പ്രസംഗിച്ചു. കവിയും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ വള്ളത്തോൾ സ്മാരകപ്രഭാഷണം നടത്തി. മലയാളകവിത അറിവും അനുഭവവും, ആധുനിക കവിത്രയവും തുടര്‍ച്ചകളും എന്ന സെമിനാറില്‍ പ്രൊഫ. എന്‍. അജയകുമാര്‍, ഡോ. കെ. ആര്യ, എന്നിവര്‍ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ.എം. അനില്‍ അധ്യക്ഷത വഹിച്ചു. സി. ഗണേഷ്‌, എ. അഭിജിത്ത്‌, കെ.പി. കൃഷ്ണ,  ഷൈജന്‍ ഡേവിസ്‌, കെ. ബാബുരാജന്‍, ആഷിഷ്‌ സുകു, വി. സ്റ്റാലിന്‍, ഇ. അഫ്സല്‍ എന്നിവര്‍ പ്രസംഗിച്ചു.

വള്ളത്തോൾ ചെയര്‍ നടത്തിയ പ്രബന്ധമത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയ കെ. പ്രവീണ, കെ. ശ്രുതി എന്നിവര്‍ക്കുള്ള ഉപഹാരങ്ങൾ ചടങ്ങില്‍ വിതരണം ചെയ്തു. മലയാള സര്‍വകലാശാല കലാഫാക്കല്‍റ്റി നടത്തിയ കലാസന്ധ്യയില്‍ കഥക ളിപ്പദങ്ങൾ, വി.പി അണിമയുടെ മോഹിനിയാട്ടം, സംസ്‌കാര പൈതൃക പഠനം വിദ്യാര്‍ഥികൾ അവതരിപ്പിച്ച അയ്യങ്കാളിമാല എന്നിവയുണ്ടായിരുന്നു.