Malayalam University Malayalam University


 

കാമ്പസ്‌

കാമ്പസ്‌

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ ആസ്ഥാനം ഭാഷാപിതാവിന്റെ ജനനംകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്ന തിരൂരിലാണ്. പുതുതായി പണിയിച്ച ഇടക്കാല ആസ്ഥാന മന്ദിരത്തിലാണ് സര്‍വകലാശാല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വാക്കാട് തുഞ്ചന്‍ മെമ്മോറിയല്‍ ഗവ: കോളേജിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിലവിലുള്ള ബിരുദാനന്തരബിരുദ ക്ലാസ്സുകള്‍ നടത്താനും ലൈബ്രറി പ്രവര്‍ത്തിക്കാനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒന്നാം അക്കാദമിക് വര്‍ഷത്തില്‍ തന്നെ 12000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിടവും രണ്ടാം അക്കാദമിക് വര്‍ഷം ആരംഭിക്കുന്നതിന് മുമ്പെ 24000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിട സമുച്ചയവും ഒരുക്കിയിട്ടുണ്ട്. സര്‍വകലാശാല ഭരണകാര്യാലയവും അക്ഷരം കാമ്പസിലാണ് പ്രവര്‍ത്തിക്കുന്നത്.
അക്ഷരം കാമ്പസിലേക്ക് കോഴിക്കോട് – തിരൂര്‍ റോഡില്‍ നിന്നും, ചമ്രവട്ടം – തിരൂര്‍ റോഡില്‍ നിന്നും എത്തിച്ചേരാം. തിരൂര്‍ റെയില്‍വെസ്റ്റേഷനില്‍ നിന്നും 7 കിലോമീറ്റര്‍.

ഇതൊരു പുകയില വിരുദ്ധ, ലഹരി വിരുദ്ധ, റാഗിങ്ങ് രഹിത കാമ്പസ്‌ആണ്.