Malayalam University Malayalam University


 

സര്‍വകലാശാലയെക്കുറിച്ച്

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2012 നവംബര്‍ ഒന്നിന് നിലവില്‍ വന്നു. 2013 ഏപ്രില്‍ മാസത്തില്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല ആക്ട്‌ 2013 നിയമസഭ അംഗീകരിച്ചു.മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും കേരള സംസ്കാരത്തിന്‍റെയും പരിപോഷണത്തിന് വേണ്ട പഠനവും ഗവേഷണവും ഏറ്റെടുക്കുകയാണ് മലയാള സര്‍വകലാശാലയുടെ പ്രാഥമിക ലക്ഷ്യം. ഇന്ത്യ മുഴുവനുമാണ് സര്‍വകാലശാലയുടെ ഭൂപരിധി, ബിരുദാനന്തരബിരുദ പഠനവും ഗവേഷണവുമായിരിക്കും പ്രധാന പ്രവര്‍ത്തനങ്ങള്‍. മലയാള ഭാഷ, സാഹിത്യം, മാധ്യമം, മാനവിക വിഷയങ്ങള്‍,സാമൂഹ്യ ശാസ്ത്രം, ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ ഇവയെല്ലാം മലയാള മാധ്യമത്തില്‍ ഇവിടെ പഠന വിധേയമാക്കാം. കേരളത്തിന്‍റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകമാണ് പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു മേഖല.

ഉയര്‍ന്ന നിലവാരത്തിലുള്ള ഗവേഷണങ്ങള്‍, ഗവേഷണാത്മകമായ പ്രോജക്ടുകള്‍ സാംസ്കാരിക പ്രാധാന്യമുള്ള വസ്തുക്കളും ആവിഷ്കാരങ്ങളും ശേഖരിച്ച് പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം സര്‍വകലാശാലയുടെ കര്‍മമേഖലകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ മലയാളഭാഷയെ ആധുനിക സാങ്കേതികവിദ്യകളോട് ഇണക്കമുള്ളതാക്കാനുള്ള ഗവേഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാനും മലയാളസര്‍വകാലശാലക്ക് ഉത്തരവാദിത്തമുണ്ട്.

 മലയാളസര്‍വകലാശാലയുടെ സാമാന്യലക്ഷ്യങ്ങള്‍