ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

മലയാളസര്‍വകലാശാല: എം.ഫില്‍, പിഎച്ഛ്.ഡി പ്രവേശനഫലം പ്രസിദ്ധീകരിച്ചു

മലയാളസര്‍വകലാശാല ഡിസംബര്‍ 16ന് നടത്തിയ എം.ഫില്‍, പി.എച്ഛ്ഡി പ്രവേശനപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കലാശാലയുടെ www.malayalamuniversity.edu.in എന്ന വെബ്‌സൈറ്റില്‍ പ്രവേശനപരീക്ഷാഫലം ലഭിക്കും. വിവിധവിഭാഗങ്ങളിലേക്കായി 2018 ജനുവരി 4 മുതല്‍ 12 വരെ അക്ഷരം ക്യാമ്പസില്‍ ഇന്റര്‍വ്യൂ നടക്കും.

ഡിസംബർ 22, 2017 കൂടുതല്‍ വായിക്കുക

 വിക്കിപീഡിയ : അന്ധവിശ്വാസമരുത്

വിക്കീപീഡിയപോലുള്ള അറിവിന്റെ  ശേഖരങ്ങളെക്കുറിച്ച് അന്ധവിശ്വാസം പാടില്ലെന്ന്  ചരിത്രകാരന്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ പറഞ്ഞു.   അവ സമര്‍ത്ഥമായ ഒരു സങ്കേതം മാത്രമാണെന്ന തിരിച്ചറിവുണ്ടാകണം. അറിവുല്‍പാദനം   ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള  കവാടങ്ങള്‍ തുറക്കുമെന്നും ജീവിതകാലം മുഴുവന്‍ ചെലവിട്ടാലും അറിവിന്റെ മേഖലകള്‍ അതിനപ്പുറം നില്‍ക്കുമെന്നും മലയാളസര്‍വകലാശാലയില്‍ ...

ഡിസംബർ 22, 2017 കൂടുതല്‍ വായിക്കുക

‘കൂട്ടായി’ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

 'കൂട്ടായി' എന്ന് പേരിട്ട മലയാളസര്‍വകലാശാലയിലെ    വിദ്യാര്‍ത്ഥിയൂണിയന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഢമായ തുടക്കം. ഓലകൊണ്ട് അലങ്കരിച്ച, ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഉദ്ഘാടനവേദിയില്‍    ബാല്യകാലസ്മരണകള്‍ അയവിറക്കിക്കൊണ്ട് ആകാശവാണിയിലെ ഹക്കീം കൂട്ടായി ഉദ്ഘാടന പ്രസംഗം നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥിസദസ്സ് വികാരനിര്‍ഭരമായി. ഡോക്ടര്‍മാര്‍ എട്ട്...

ഡിസംബർ 22, 2017 കൂടുതല്‍ വായിക്കുക

വിക്കിപീഡിയ വാര്‍ഷികം; സംഗമോത്സവം (21/12/2017)

മലയാളസര്‍വകലാശാല ചരിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വിക്കിപീഡിയയുടെ പതിനഞ്ചാം വാര്‍ഷികാഘോഷവും ഉപയോക്താക്കളുടെ സംഗമോത്സവവും സംഘടിപ്പിക്കുന്നു. ഇന്ന് (21/12/2017) കാലത്ത് 10 മണിക്ക് ഡോ.വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയില്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അറിവിന്‍റെ ജനാധിപത്യം, ഭാഷയും സാങ്കേതികവിദ്യയും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും....

ഡിസംബർ 21, 2017 കൂടുതല്‍ വായിക്കുക

സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം (21/12/2017)

മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (21/12/2017) തുടക്കമാകും. പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായി ആറരമണിക്കൂറുകൊണ്ട് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ദൂരം താണ്ടിയ തമീം എന്ന കാസര്‍കോഡുകാരനായ ആംബുലന്‍സ് ഡ്രൈവര്‍ കാലത്ത് 11 മണിക്ക്  ഉദ്ഘാടനം നിര്‍വഹിക്കും. ഹക്കീം കൂട്ടായി(ആകാശവാണി) മുഖ്യാത്ഥിതിയായിരിക്കും....

ഡിസംബർ 21, 2017 കൂടുതല്‍ വായിക്കുക

ഭിന്നഭാഷ -ഏകദിനശില്‍പശാല ( 2017 ഡിസംബര്‍ 18 )

മലയാളസര്‍വകലാശാലയില്‍ ഭാഷാശാസ്ത്രപഠനവിഭാഗത്തിന്‍റെ കീഴില്‍ ഭിന്നഭാഷ ഏകദിന ശില്‍പശാല നടത്തി. ‘ഭിന്നഭാഷാശേഷി: കണ്ടെത്തലും പരിഹാരമാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ ശ്രീമതി. വൃന്ദ ആര്‍ (സ്പീച്ച് ലാഗ്വേജ് പത്തോളജിസ്റ്റ് ) സംസാരിച്ചു. തുടര്‍ന്ന് ഭിന്നഭാഷ പരിശോധന, പരിഹാരം- തെറാപ്പി പ്രായോഗിക പരിശീലനവും നല്‍കി. ഡോ.എം....

ഡിസംബർ 19, 2017 കൂടുതല്‍ വായിക്കുക

ദ്വിദിന ഭാഷാബോധനസിംബോസിയം തുടങ്ങി

മലയാളസര്‍വകലാശാലയില്‍ ഭാഷാശാസ്ത്രപഠനവിഭാഗത്തിന്റെ കീഴില്‍ ദ്വിദിന ഭാഷാബോധനസിംബോസിയത്തിനു തുടക്കമായി. 'ഭാഷാബോധനസിദ്ധാന്തങ്ങള്‍', 'ഭാഷാബോധനവും അറിവിന്റെ നിര്‍മാണവും', കമ്പ്യൂട്ടര്‍ അധിഷ്ഠിഭാഷാബോധനം' എന്നീ വിഷയങ്ങളില്‍ ശ്രീ. സത്യന്‍(റിട്ട. ലക്ചറര്‍, ഡയറ്റ് തിരൂര്‍), ഡോ. രാമകൃഷ്ണന്‍ (അസി.പ്രൊഫ.ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, കോഴിക്കോട്), ഡോ. വിധു നാരായണന്‍...

ഡിസംബർ 12, 2017 കൂടുതല്‍ വായിക്കുക

ഇന്നത്തെപരിപാടി (12.12.17)

മലയാളസര്‍വകലാശാല- ദ്വിദിന ഭാഷാബോധനസിംബോസിയം- ഉദ്ഘാടനം- 10 മണി.

ഡിസംബർ 12, 2017 കൂടുതല്‍ വായിക്കുക

 മലയാളസര്‍വകലാശാല :  മനുഷ്യാവകാശ ദിനം ആചരിച്ചു.

മലയാളസര്‍വകലാശാലയില്‍ മനുഷ്യാവകാശദിനം ആചരിച്ചു എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. അശോക് ഡിക്രൂസ് മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ആര്‍. ധന്യ, ഡോ. മഞ്ജുഷ വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

ഡിസംബർ 12, 2017 കൂടുതല്‍ വായിക്കുക

രക്തദാനക്യാമ്പ് നടത്തി

മലയാളസര്‍വകലാശാലയിലെ എന്‍.എസ്.എസ് യൂണിറ്റിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ ക്യാമ്പസില്‍ നടത്തിയ രക്തദാനക്യാമ്പ് രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍ ഉദ്ഘാടനം ചെയ്തു. പരീക്ഷ കേന്ദ്രീകൃതമായി സെമസ്റ്റര്‍ സമ്പ്രദായം മാറികൊണ്ടിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഇത്തരത്തിലുള്ള പ്രവര്‍ത്തങ്ങള്‍ പ്രശംസിനീയമാണ് അദ്ദേഹം പറഞ്ഞു. ബ്ലഡ് ബാങ്ക്...

ഡിസംബർ 8, 2017 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല : വിദ്യാര്‍ത്ഥിയൂണിയന്‍ സ്ഥാനമേറ്റു

മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കാമ്പസിലെ രംഗശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ കെ.എം ഭരതന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥി ക്ഷേമഡീന്‍ ടി. അനിതകുമാരി, ഡോ. ഇ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ഭാരവാഹികളായി കെ. പ്രണവ്(ചെയര്‍മാന്‍),...

ഡിസംബർ 8, 2017 കൂടുതല്‍ വായിക്കുക

സാഹിത്യവിമര്‍ശനം മധ്യവര്‍ഗ്ഗസംവേദനത്തില്‍ ഒതുങ്ങി- ഇ.വി. രാമകൃഷ്ണന്‍

മധ്യവര്‍ഗ്ഗ സംവേദനത്തില്‍ ഒതുങ്ങിയ മലയാളസാഹിത്യവിമര്‍ശനം വാമൊഴി പാരമ്പര്യത്തെ അവഗണിക്കുകയും പരിമിതമായ അനുഭവമണ്ഡല ങ്ങളില്‍ ചുരുങ്ങിപ്പോവുകയും ചെയ്തതായി ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എമിററ്റസ് പ്രൊഫസറും ഗ്രന്ഥകാരനുമായ പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍  അഭിപ്രായപ്പെട്ടു. മലയാളസര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കായി വിഭാവനം ചെയ്ത  'സ്‌കോളര്‍ ഇന്‍...

ഡിസംബർ 5, 2017 കൂടുതല്‍ വായിക്കുക
Page 31 of 38« First...1020...2930313233...Last »