ഇ-മെയില്‍

info@temu.ac.in

ഫോണ്‍

0494 2631230 9188023237

വാര്‍ത്തകള്‍

മലയാള സർവ്വകലാശാലയിൽനിന്നും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അപേക്ഷ

 മലയാള സർവകലാശാലയിൽ നിന്നും സി ബി സി എസ് അനുസരിച്ച ഗ്രേഡ് രേഖപ്പെടുത്തിയ മാർക്ക് ലിസ്റ്റ് സ്വീകരിച്ച വിദ്യാർത്ഥികളിൽ ഉയർന്ന മൂന്നു സ്ഥാനം  നേടുന്നവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന്  അനുമതി നൽകി ഉത്തരവാകുന്നു. ഇതിനകം കോഴ്സ് പൂർത്തിയാക്കിയ അർഹരായ വിദ്യാർത്ഥികൾ ഇതിനായി പരീക്ഷ...

ജനുവരി 19, 2018 കൂടുതല്‍ വായിക്കുക

വാക് – ഇന്‍ ഇന്റര്‍വ്യൂ

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല സോഷ്യോളജി വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള വാക് – ഇന്‍ ഇന്റര്‍വ്യൂ ജനുവരി 31ന് 11 മണിക്ക് തിരൂര്‍ വാക്കാട് അക്ഷരം കാമ്പസില്‍ നടക്കും . യോഗ്യത: സോഷ്യോളജിയില്‍  55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം. നെറ്റ് പരീക്ഷ...

ജനുവരി 19, 2018 കൂടുതല്‍ വായിക്കുക

ശാസ്ത്രയാന്‍ പരിപാടിയ്ക്ക്  ഫെബ്രുവരി 22ന് തുടക്കമാവും 

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയും രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാനും(റുസ) സംയുക്തമായി നടത്തുന്ന ശാസ്ത്രയാന്‍ പരിപാടിയ്ക്ക് 22ന് തുടക്കമാവും. രണ്ട് ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ വിവിധതരത്തിലുള്ള പ്രദര്‍ശനങ്ങള്‍, ശില്പശാലകള്‍, കലാപ്രദര്‍ശനം, പുസ്തകപ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.  22ന് രാവിലെ 9.30ന് ശാസ്ത്രയാന്റെ ഉദ്ഘാടനം തിരൂര്‍...

ഫെബ്രുവരി 20, 2018 കൂടുതല്‍ വായിക്കുക

പരീക്ഷകൾ പുനർക്രമീകരിച്ചു

സ്വകാര്യബസ് പണിമുടക്കിനെ തുടര്‍ന്ന് മലയാളസര്‍വകലാശാലയില്‍ ഇന്ന് (12.01.18) നടത്താനിരുന്ന എം.എ പരീക്ഷകള്‍ 15ലേക്കും 15ന് നിശ്ചയിച്ചിരുന്നവ 17ലേക്കും മാറ്റി. ജനുവരി 17ന് നടത്താനിരുന്ന പരിസ്ഥിതിപഠനം എം.എ പരീക്ഷ 16ന് നടത്തുമെന്ന് പരീക്ഷാകണ്‍ട്രോളര്‍ അറിയിച്ചു.    

ജനുവരി 12, 2018 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല: അക്കാദമിക് കൗണ്‍സില്‍ യോഗം മാറ്റിവെച്ചു

തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ പതിനാറാമത് അക്കാദമിക് കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. നാളെ (29.12.17) തിരുവന്തപുരം വെള്ളയമ്പലത്ത് ഇന്‍കല്‍ ഭവനിലുള്ള കലാശാലുടെ മേഖലാകാര്യാലയത്തില്‍ നിശ്ചയിച്ചുരുന്ന യോഗമാണ് മാറ്റിവെച്ചത്.

ഡിസംബർ 28, 2017 കൂടുതല്‍ വായിക്കുക

CUBE ഫെല്ലോഷിപ്പിന് അര്‍ഹയായി

നഗര പരിസ്ഥിതിയിലെ  ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന CUBE ഫെല്ലോഷിപ്പിന് മലയാളം സര്‍വകലാശാലയിലെ പരിസ്ഥിതി പഠനം രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയായ ധിംന രാജ് ആര്‍ഹയായി. കോയമ്പത്തൂർ ആസ്ഥാനമായുള്ള സെന്റർ ഫോർ അർബൻ ബയോ ഡൈവേഴ്‌സിറ്റി കൺസെർവഷൻ ആൻഡ് എഡ്യൂക്കേഷൻ എന്ന...

ഫെബ്രുവരി 12, 2018 കൂടുതല്‍ വായിക്കുക

മലയാളസര്‍വകലാശാല: എം.ഫില്‍, പിഎച്ഛ്.ഡി പ്രവേശനഫലം പ്രസിദ്ധീകരിച്ചു

മലയാളസര്‍വകലാശാല ഡിസംബര്‍ 16ന് നടത്തിയ എം.ഫില്‍, പി.എച്ഛ്ഡി പ്രവേശനപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കലാശാലയുടെ www.malayalamuniversity.edu.in എന്ന വെബ്‌സൈറ്റില്‍ പ്രവേശനപരീക്ഷാഫലം ലഭിക്കും. വിവിധവിഭാഗങ്ങളിലേക്കായി 2018 ജനുവരി 4 മുതല്‍ 12 വരെ അക്ഷരം ക്യാമ്പസില്‍ ഇന്റര്‍വ്യൂ നടക്കും.

ഡിസംബർ 22, 2017 കൂടുതല്‍ വായിക്കുക

 വിക്കിപീഡിയ : അന്ധവിശ്വാസമരുത്

വിക്കീപീഡിയപോലുള്ള അറിവിന്റെ  ശേഖരങ്ങളെക്കുറിച്ച് അന്ധവിശ്വാസം പാടില്ലെന്ന്  ചരിത്രകാരന്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ പറഞ്ഞു.   അവ സമര്‍ത്ഥമായ ഒരു സങ്കേതം മാത്രമാണെന്ന തിരിച്ചറിവുണ്ടാകണം. അറിവുല്‍പാദനം   ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള  കവാടങ്ങള്‍ തുറക്കുമെന്നും ജീവിതകാലം മുഴുവന്‍ ചെലവിട്ടാലും അറിവിന്റെ മേഖലകള്‍ അതിനപ്പുറം നില്‍ക്കുമെന്നും മലയാളസര്‍വകലാശാലയില്‍ ...

ഡിസംബർ 22, 2017 കൂടുതല്‍ വായിക്കുക

‘കൂട്ടായി’ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

 'കൂട്ടായി' എന്ന് പേരിട്ട മലയാളസര്‍വകലാശാലയിലെ    വിദ്യാര്‍ത്ഥിയൂണിയന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൗഢമായ തുടക്കം. ഓലകൊണ്ട് അലങ്കരിച്ച, ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഉദ്ഘാടനവേദിയില്‍    ബാല്യകാലസ്മരണകള്‍ അയവിറക്കിക്കൊണ്ട് ആകാശവാണിയിലെ ഹക്കീം കൂട്ടായി ഉദ്ഘാടന പ്രസംഗം നടത്തിയപ്പോള്‍ വിദ്യാര്‍ത്ഥിസദസ്സ് വികാരനിര്‍ഭരമായി. ഡോക്ടര്‍മാര്‍ എട്ട്...

ഡിസംബർ 22, 2017 കൂടുതല്‍ വായിക്കുക

വിക്കിപീഡിയ വാര്‍ഷികം; സംഗമോത്സവം (21/12/2017)

മലയാളസര്‍വകലാശാല ചരിത്രപഠനവിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ വിക്കിപീഡിയയുടെ പതിനഞ്ചാം വാര്‍ഷികാഘോഷവും ഉപയോക്താക്കളുടെ സംഗമോത്സവവും സംഘടിപ്പിക്കുന്നു. ഇന്ന് (21/12/2017) കാലത്ത് 10 മണിക്ക് ഡോ.വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയില്‍ ഡോ. എം.ആര്‍ രാഘവവാര്യര്‍ ഉദ്ഘാടനം നിര്‍വഹിക്കും. അറിവിന്‍റെ ജനാധിപത്യം, ഭാഷയും സാങ്കേതികവിദ്യയും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും....

ഡിസംബർ 21, 2017 കൂടുതല്‍ വായിക്കുക

സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം (21/12/2017)

മലയാളസര്‍വകലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് (21/12/2017) തുടക്കമാകും. പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായി ആറരമണിക്കൂറുകൊണ്ട് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ദൂരം താണ്ടിയ തമീം എന്ന കാസര്‍കോഡുകാരനായ ആംബുലന്‍സ് ഡ്രൈവര്‍ കാലത്ത് 11 മണിക്ക്  ഉദ്ഘാടനം നിര്‍വഹിക്കും. ഹക്കീം കൂട്ടായി(ആകാശവാണി) മുഖ്യാത്ഥിതിയായിരിക്കും....

ഡിസംബർ 21, 2017 കൂടുതല്‍ വായിക്കുക
Page 30 of 38« First...1020...2829303132...Last »