Phone

0494 2631230 9188023237

Two-Day National Seminar was inaugurated.

Two-Day National Seminar was inaugurated.

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചന സ്കൂൾ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷനുമായി സഹകരിച്ച് സെപ്റ്റംബർ 12, 13 തീയതികളിൽ അക്ഷരം ക്യാമ്പസിൽ സംഘടിപ്പിക്കുന്ന വൈജ്ഞാനികമലയാളം ദ്വിദിന ദേശീയ സെമിനാർ മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പുസ്തകലോകം മലയാളം റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2022ലെ ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം സി. എം. മുരളീധരന് നൽകി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഭാഷാസൂത്രണം: പൊരുളും വഴികളും എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ഫലകവും പ്രശസ്തിപത്രവും 11111 രൂപയും അടങ്ങുന്ന പുരസ്കാരം മലയാളസർവകശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമയും ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ പ്രൊഫസർ ഡോ. എൻ. അജയകുമാറും ചേർന്നു നൽകി.

സാഹിത്യരചന സ്കൂൾ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വയലാർ അവാർഡ് ജേതാവ് കെ. പി. രാമനുണ്ണി, ഗോവ സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണൻ, ഐ. ക്യു. എ. സി. ഡയറക്ടർ ഡോ. രാജീവ് മോഹൻ, ഡോ. കെ. ബാബുരാജൻ, പ്രസൂൻ വി. എസ്. എന്നിവർ സംസാരിച്ചു.