Phone

0494 2631230

Thunchath Ezhuthachan Malayalam University- invites Applications For Ph.D. Courses

Thunchath Ezhuthachan Malayalam University- invites Applications For Ph.D. Courses

തിരൂര്‍: തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയില്‍ വിവിധ സ്കൂളുകളില്‍ 2021-22 അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന പൂര്‍ണ/ഭാഗിക സമയ പിഎച്ച്.ഡി. കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  വിവിധ സ്കൂളുകളിലായി 21 ഒഴിവുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭാഷാശാസ്ത്രം-3, മലയാളം(സാഹിത്യപഠനം)-2, മലയാളം (സംസ്കാരപൈതൃകപഠനം) -4, ജേണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്-1, പരിസ്ഥിതിപഠനം-2, വികസനപഠനം-2, ചരിത്രപഠനം-1, സോഷ്യോളജി-1, ചലച്ചിത്രപഠനം-2, വിവര്‍ത്തനം – താരതമ്യപഠനം- 3. അപേക്ഷകര്‍ ബിരുദാനന്തരബിരുദ തലത്തില്‍ 55% മാര്‍ക്ക് നേടിയിരിക്കണം. ഒ.ബി.സി./പട്ടികജാതി/പട്ടികവര്‍ഗ/ഭിന്നശേഷി വിഭാഗങ്ങളിലുള്ളവര്‍ക്ക് 50% മാര്‍ക്ക് മതിയാകും. ഗ്രേസ് മാര്‍ക്കുകള്‍ ഒന്നും തന്നെ പരിഗണിക്കുന്നതല്ല. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈന്‍/തപാല്‍ മുഖാന്തിരമോ സര്‍വകലാശാലയില്‍ 2022 ജനുവരി 4 ന് വൈകീട്ട് 5 മണിക്കകം ലഭിച്ചിരിക്കണം. പ്രവേശന പരീക്ഷ 2022 ജനുവരി 15ന്  രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ സര്‍വകലാശാല അക്ഷരം കാമ്പസില്‍ വെച്ച് നടക്കുന്നതായിരിക്കും. വിശദമായ വിജ്ഞാപനത്തിനും  കൂടുതല്‍ വിവരങ്ങള്‍ക്കും www.malayalamuniversity.edu.in വെബ്സൈറ്റില്‍ സന്ദര്‍ശിക്കുക.

ഡോ. റെജിമോന്‍ പി.എം. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്

Download File