Phone

0494 2631230

The Vice-Chancellor laid the foundation stone of the Center for Excellence in Malayalam Language Studies Building.

The Vice-Chancellor laid the foundation stone of the Center for Excellence in Malayalam Language Studies Building.

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല അക്ഷരം കാമ്പസില്‍ നിര്‍മ്മിക്കുന്ന ശ്രേഷ്ഠ മലയാളഭാഷാപഠന മികവ് കേന്ദ്രത്തിന്‍റെയും, ഫാക്കല്‍റ്റി – ക്ലാസ്മുറികളുടെയും ശിലാസ്ഥാപനം  സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അനില്‍ വള്ളത്തോള്‍ നിര്‍വഹിച്ചു. 979 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്‍റെ മതിപ്പ് ചെലവ് 3.13 കോടി രൂപയാണ്. രണ്ട് നിലകളിലായി പണിയുന്ന കെട്ടിടത്തില്‍ ലാബ് ഉള്‍പ്പെടെ പതിനാറ് ക്ലാസ്മുറികളും ഫാക്കല്‍റ്റി ഇരിപ്പിടങ്ങളുമാണ് ഉള്ളത്. കോസ്റ്റ് ഫോര്‍ഡ് ആണ് നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. പി.എം. റെജിമോന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി, വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി പി.പി., നിര്‍വാഹകസമിതി അംഗങ്ങളായ ഡോ.സി. രാജേന്ദ്രന്‍, ഡോ. ലിസി മാത്യൂ,   പൊതുസഭാംഗങ്ങളായ പ്രൊഫ. കെ.എം. അനില്‍, ഡോ. കെ.വി.ശശി, ഡോ.സ്മിത കെ നായര്‍, വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറി സ്റ്റാലിന്‍, സര്‍വകലാശാല എഞ്ചിനീയര്‍ എ.വി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.