Phone

0494 2631230 9188023237

Organised an interdisciplinary conference

Organised an interdisciplinary conference

തിരൂർ : തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പത്താം വാർഷികാഘോഷത്തിന്റെയും മലയാള വാരാഘോഷത്തിന്റെയും ഭാഗമായി നടന്ന അന്തർവൈജ്ഞാനിക സമ്മേളനത്തിൽ ശാസ്ത്രം, എഞ്ചിനീയറിങ്, പരിസ്ഥിതി, തദ്ദേശവികസനം, മാധ്യമം തുടങ്ങളിയ വൈജ്ഞാനമേഖലകളെ മലയാളത്തിൽ അവതരിപ്പിക്കുന്ന പ്രബന്ധാവതരണങ്ങൾ നടന്നു.

ഡോ. കെ. വി. ശശി  സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ.ഇ.രാധാകൃഷ്ണൻ അധ്യക്ഷതവഹിക്കുകയും, സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയും ചെയ്തു. വിദ്യാർത്ഥി യൂണിയൻ ജോയിന്റ് സെക്രട്ടറി ജിനുരാജ് ചടങ്ങിന് നന്ദി പറഞ്ഞു. ഒന്നാം വർഷ സാഹിത്യരചന വിദ്യാർത്ഥി ജിനുരാജിന്റെ പുസ്തകപ്രകാശനം സർവകലാശാല വൈസ്ചാൻസിലർ അനിൽ വള്ളത്തോൾ എഴുത്തച്ഛൻ പഠനസ്കൂൾ ഡയറക്ടറായ ഡോ. കെ. എം അനിലിന് നൽകി നിർവഹിച്ചു. വൈജ്ഞാനിക വിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും മലയാള ഭാഷക്കുള്ള പ്രാധാന്യം സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറുകളിലൂടെ അവതരിപ്പിക്കപ്പെട്ട സെമിനാറിൽ സാഹിത്യരചന പഠനസ്കൂൾ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ് മോഡറേറ്ററായി.

സർവകലാശാലയുടെ പത്താം വാർഷികത്തിന്റെയും മലയാള വാരാഘോഷത്തിന്റെയും ഭാഗമായി ഓർച്ച എന്ന പേരിൽ ഏഴു ദിവസത്തെ പരിപാടികൾക്കാണ് സർവകലാശാല നേതൃത്വം നൽകിയിട്ടുള്ളത്. കാമ്പസ്‌ നാടകം, ഓട്ടൻതുള്ളൽ, ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പടയണി, മലയാള സർവകലാശാല ലൈബ്രറി വിഭാഗം സംഘടിപ്പിക്കുന്ന പുസ്തകോത്സവം എന്നിവയും വാരാഘോഷത്തിന്റെ ഭാഗമായി നടക്കും