Phone

0494 2631230 9188023237

Ph.D. Open defense – School of Literature Studies

Ph.D. Open defense – School of Literature Studies

പ്രിയരേ, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സാഹിത്യപഠന സ്കൂളിൽ പിഎച്ച്.ഡി പ്രബന്ധം സമർപ്പിച്ച ഐശ്വര്യ വി ഗോപാൽ എന്ന ഗവേഷകയുടെ തുറന്ന വാചാപരീക്ഷ (പി എച് ഡി ഓപ്പൺ ഡിഫൻസ് ) വൈസ്‌ചാൻസലറുടെ അനുമതിയോടെ 2023 ജനുവരി 11 ന്  രാവിലെ 11 മണിയ്ക്ക് മലയാള സർവകലാശാലയിലെ രംഗശാല ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു. കോഴിക്കോട് സർവകലാശാലയിലെ മലയാള കേരളപഠനവിഭാഗം അസോഷിയേറ്റ് പ്രൊഫസർ ഡോ. പി. സോമനാഥനാണ് ചെയർപേഴ്സൺ. ‘പി. പത്മരാജന്റെ കഥകളിലെ സ്വത്വപ്രതിസന്ധികൾ: തെരഞ്ഞെടുത്ത രചനകളെ ആസ്പദമാക്കി ആഖ്യാനശാസ്ത്രപരമായ അന്വേഷണം’ എന്ന തലക്കെട്ടിലുള്ള ഐശ്വര്യ വി. ഗോപാലിന്റെ ഗവേഷണപ്രബന്ധത്തിന്റെ സംഗ്രഹം  ഇതോടൊപ്പം അയയ്ക്കുന്നു. താങ്കളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം
ഡോക്ടർ മുഹമ്മദ്‌റാഫി എൻ. വി
മാർഗദർശി