Phone

0494 2631230 9188023237

“Dharshini” – International Film Festival

“Dharshini” – International Film Festival

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ചലച്ചിത്രപഠനസ്കൂൾ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് ദർശിനി ത്രിദിന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഫെബ്രുവരി 14 ന് സർവകലാശാല അക്ഷരം ക്യാമ്പസ്സിൽ തുടക്കമാവും.

മലയാള സർവകലാശാല വൈസ് ചാൻസലർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ,പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജിയോ ബേബി ചലച്ചിത്രോത്സവം ഉത്ഘാടനം നിർവഹിക്കും. പ്രിയനന്ദൻ സംവിധാനം നിർവഹിച്ച ‘ധബാരിക്യുരുവി’ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ പ്രത്യേകം സജ്ജമാക്കിയ നാല് സ്ക്രീനുകളിലായി അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനായി തയ്യാറായിരിക്കുന്നത്. യുദ്ധവിരുദ്ധ സിനിമകൾ, മലയാള സിനിമ ഇന്ന്, സിനിമയും സാഹിത്യവും എന്നീ വിഭാഗങ്ങളോടൊപ്പം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി റീസ്റ്റോർ ചെയ്ത ക്ലാസിക് സിനിമകളും പ്രദർശിപ്പിക്കുന്നു.

സമാപന ദിവസമായ വെള്ളിയാഴ്ച, മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് പ്രശ്‌സ്ത സംവിധായകൻ ശ്രീ കെ പി കുമാരന് ‘ദർശിനി സമഗ്രസംഭാവനാ പുരസ്കാരം’ നൽകി ആദരിക്കുന്നതോടെ ചലച്ചിത്രമേളയുടെ അവസാനിക്കും.

ചലച്ചിത്രമേളയോട് അനുബന്ധിച്ച്, തിരുവന്തപുരം ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾ ചെയ്ത വിവിധങ്ങളായ സിനിമകളുടെ പോസ്റ്റർ പെയിന്റിംഗുകളുടെ പ്രത്യേക പ്രദർശനവുമുണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.