Phone

0494 2631230

Language is part of culture –Sports  Minister V. Abdurahiman

Language is part of culture –Sports Minister V. Abdurahiman

തിരൂർ – തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല പത്താം വാർഷികത്തിന്റെയും മലയാള വാരാഘോഷത്തിന്റെയും ഭാഗമായി ഓർച്ച 2022 – ൽ കേരളീയ ബഹുസ്വരപൈതൃകങ്ങൾ എന്ന വിഷയത്തിൽ ചർച്ചാസമ്മേളനം സംഘടിപ്പിച്ചു. ഡോ. ശ്രീജ എൽ . ജി സ്വാഗതം ആശംസിക്കുകയും ഡോ. ഇ. കെ ഗോവിന്ദരാജ അധ്യക്ഷനാവുകയും ചെയ്തചടങ്ങ് യുവജന ക്ഷേമവകുപ്പ് മന്ത്രി വി . അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുകയും ഡോ. പ്രകാശ് സാഹാദിയോ ഖാഡ്ഗേ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

               ഭാഷ  എപ്പോഴും സംസ്കാരത്തിന്റെ  ഭാഗമാണെന്നും ഭാഷയെയും സംസ്കാരത്തെയും പൈതൃകത്തെയും നശിപ്പിക്കാൻ ശ്രമിക്കുന്ന ചിലശക്തികൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ടെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു.  ഇന്ന് ഇംഗ്ലീഷും ഹിന്ദിയും  മലയാളഭാഷയെ  ഒരു മൂന്നാം ഭാഷയാക്കി മാറ്റിയിട്ടുണ്ടെന്നും ഭാഷയുടെ ഉന്നമനം എന്നത്  ഓരോ മലയാളിയുടെയും കടമയാണെന്നും ഭാഷയെ സംബന്ധിച്ച് പുതിയ സംഭാവനകളാണ് വേണ്ടതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.  തുടർന്ന്  മുബൈ യൂണിവേഴ്സ്റ്റി റിട്ട. പ്രൊഫസർ ഡോ. പ്രകാശ് സാഹാദിയോ ഖാഡ്ഗേ കേരളീയ ബഹുസ്വര പൈതൃകത്തെക്കുറിച്ച് മുഖ്യപ്രഭാഷണവും നടത്തിയ ചടങ്ങിന് സർവ്വകലാശാല മാഗസിൻ എഡിറ്റർ സായൂജ് നന്ദി രേഖപ്പെടുത്തി.

             മലയാള സർവകലാശാല പത്താം വാർഷികത്തിന്റെയും മലയാള വാരാഘോഷത്തിന്റെയും അഞ്ചാം ദിവസമായ ശനിയാഴ്ച വൈകീട്ട് 3 മണി മുതൽ  5 മണി വരെ ഗ്രാമണി എൻലൈറ്റൻ വില്ലേജ്, നടുവട്ടം അവതരിപ്പിക്കുന്ന “വെഡിങ് ആനിവേഴ്സറി”, “റൂട്ട്സ്” എന്നീ നാടകങ്ങളും അരങ്ങേറും.